വ്യത്യസ്തമായ വേഷത്തിൽ രശ്‍മിക മന്ദാന; മൈസയുടെ ഷൂട്ടിംഗ് കേരളത്തില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭിനയത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ നടി തന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ കേരളത്തിലാണ് നടക്കുന്നത്. 15 ദിവസത്തെ ഷൂട്ടിംഗ് ആണ് കേരളത്തില്‍ ചാര്‍ട്ട് ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങളാണ് കേരളത്തില്‍ ചിത്രീകരിക്കുന്നത്. വളരെ ബോൾഡ് ആയിട്ടുള്ള റോളിലാണ് ചിത്രത്തിൽ രശ്മിക എത്തുന്നതെന്നാണ് നേരത്തെ പുറത്തുവിട്ട പോസ്റ്റർ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News