Tag: cinema

സെൻസറിംഗ് പൂർത്തിയാക്കി ക്ലീൻ U സർട്ടിഫിക്കറ്റുമായി ഷറഫുദീൻ ചിത്രം “മധുവിധു”

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിൻ്റെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം […]
Read more

“വിജയ് ദേവരകൊണ്ട – ശൗരു ഗ്ലോബൽ പ്രോജക്റ്റ്” ചിത്രത്തിന് പൂജയോടെ തുടക്കം

തെലുങ്ക് സിനിമയിലെ യുവതാരമായ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ഗ്ലോബൽ പ്രോജക്ട് ചിത്രത്തിന്റ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള വലിയ ശ്രമമായി കണക്കാക്കപ്പെടുന്നു. പൂജാ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് നാചുറൽ സ്റ്റാർ നാനി ക്ലാപ്പടിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. വൈറ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ […]
Read more

​എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌

മാന്‍ ഓഫ് മാസസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സ്വതന്ത്രസംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ‘എന്‍ടിആര്‍നീല്‍’ 2027 ജൂൺ 11 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് റിലീസ്‌ ചെയ്യും. താത്ക്കാലികമായി ‘എന്‍ടിആര്‍നീല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍- പാക്ക്ഡ് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ […]
Read more

‘വാഴ 2’ തെലുങ്കിലേക്ക്; ട്രെയ്ലര്‍ പുറത്ത്

നവാ​ഗതരുമായി എത്തി വിസ്മയ വിജയം നേടി മുന്നേറുന്ന വാഴ 2 തെലുങ്കിൽ എത്തുന്നു. ഉടന്‍ തിയറ്ററുകളിലെത്തുന്ന തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. തിങ്ക് മ്യൂസിക് തെലുങ്ക്, ഷൈന്‍ സ്ക്രീന്‍സ് എന്നിവരുടെ യുട്യൂബ് ചാനലുകളിലൂടെയാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിക്കുന്നത്. അതേസമയം വാഴ 2 ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയും മറികടന്ന് കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ​ഗ്രോസും ചിത്രം ഇതിനകം നേടി. മലയാളത്തിലെ […]
Read more

സിനിമയിൽ 26 വർഷങ്ങൾ പൂർത്തിയാക്കി പുരി ജഗനാഥ്; വിജയ് സേതുപതി ചിത്രം “സ്ലം ഡോഗ്” പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ചിത്രീകരണം പൂർത്തിയാക്കി, എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിൽ, സിനിമാ ഇൻഡസ്ട്രിയിൽ 26 വർഷങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ പുരി ജഗനാഥിന് പ്രശംസയുമായി വിജയ് സേതുപതി. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് […]
Read more

വ്യാജ ലോൺ പരസ്യത്തിൽ പേരും ചിത്രവും; മുന്നറിയിപ്പുമായി നടൻ അജു വർ​ഗീസ്

തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലോൺ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നടൻ അജു വർ​ഗീസ്. എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്‍റെ പരസ്യം പങ്കുവച്ചുകൊണ്ടാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 3 ലക്ഷം വരെ കേരളത്തില്‍ എവിടെയും നല്‍കുന്നു എന്ന വാഗ്‍ദാനം നല്‍കുന്ന സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അജു വര്‍ഗീസിന്‍റെ ചിത്രവും കാണാം. എന്നാൽ ഇത് തന്‍റെ അനുമതിയോടെ ഉള്ള പരസ്യം […]
Read more

മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’; പുതിയ പോസ്റ്റർ റിലീസായി

കൊച്ചി: കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാര’ത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിൽ ഫാമിലി ഡ്രാമക്കുള്ള പ്രാധാന്യവും എടുത്ത് കാണാൻ കഴിയും. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന […]
Read more

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ- ഹൊറർ- കോമഡി ചിത്രം; ‘കറക്കം’ ടീസർ പുറത്തിറക്കി മോഹൻലാൽ

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ ‘കറക്കം’ ടീസർ റിലീസ് ചെയ്തു. താരരാജാവ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ വഴിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. എൺപതുകളിലെ റെട്രോ ആത്മാക്കൾ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. പാട്ടും ഡിസ്കോയും കൊണ്ട് മൈക്കൽ ജാക്സൺ ലഹരിപിടിപ്പിച്ച എൺപതുകളിൽ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് റെട്രോ ആത്മാക്കൾ എത്തുന്നു. ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ശ്രീനാഥ് […]
Read more

ആഗോള കലക്ഷൻ 1783 കോടി നേടി “ധുരന്ധർ പ്രതികാരം”; 30 ദിവസം പിന്നിട്ട് ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കുതിപ്പ്

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കലക്ഷൻ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ “ധുരന്ധർ പ്രതികാരം”, റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് […]
Read more

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രെയ്ലർ റിലീസായി”

തമിഴ് സിനിമയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കരയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവായ ധനുഷ് മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ, സംവിധായകൻ വിഗ്നേഷ് രാജ ശക്തമായ പ്രമേയവുമായി വീണ്ടും എത്തുകയാണ്. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രം പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങിയ ട്രെയിലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. […]
Read more

Recent News