Tag: kozhikode

മലവെള്ളപ്പാച്ചിൽ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചുപോയി

കോഴിക്കോട്: കോഴിക്കോട് മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട്, തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. മുത്തപ്പൻപുഴയ്ക്ക് സമീപമാണ് താൽക്കാലിക പാലം ഒലിച്ചുപോയത്. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലികപാലമാണിത്. മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
Read more

സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: വി. ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിരെ വിമർശനം. വി. ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ് രംഗത്ത്. വിഷയം മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് രാഷ്ട്രീയപരമാണെന്നും സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും റിയാസ് വിമർശനമുയർത്തി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് സാധാരണയായി ആലപിക്കാറുള്ളത്. തുടർന്നു വരുന്ന ഭാഗങ്ങൾ ചരിത്രപരമായി പല വിവാദങ്ങൾക്കും ആശങ്കകൾക്കും […]
Read more

മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി പരിസരം ലഹരി കേന്ദ്രമായി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി കെട്ടിടവും പരിസരവും നഗരത്തിലെ പ്രധാന ലഹരി ഉപയോഗ – വിപണന കേന്ദ്രമായെന്ന് പരാതി. അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ജില്ലാ കളക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ജൂണിൽ കോഴിക്കോട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പകൽസമയങ്ങളിൽ പോലും ഇവിടം […]
Read more

കോഴിക്കോടിന് മന്ത്രിയില്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രി ഇല്ലാത്തതിൽ പ്രതിഷേധം ഉയർത്തി യൂത്ത് ലീഗ്. പാറക്കൽ അബ്‍ദുള്ളയ്ക്ക് മന്ത്രിപദവി നിഷേധിച്ചതിൽ ആണ് യുത്ത് ലീഗ് പരസ്യ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പണിയെടുക്കാൻ കോഴിക്കോടും കൂലി വാങ്ങാൻ മറ്റുള്ളവരും എന്ന മുദ്രാവാക്യമാണ് പ്രവർത്തകർ ഉയർത്തുന്നത്. കുറ്റ്യാടി മണ്ഡലത്തിലെ പുറമേരിയിൽ ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മികച്ച നേട്ടം ഉണ്ടാക്കിയിട്ടും കോഴിക്കോടിനെ തഴഞ്ഞുവെന്നാണ് ആക്ഷേപം. ഒരു എംഎൽഎ മാത്രമുള്ള ജില്ലകൾക്കും മന്ത്രി സ്ഥാനം നൽകുന്നുണ്ട്. ഏഴിൽ ആറ് സീറ്റും ജയിച്ചിട്ടും ഒരു […]
Read more

ഒരാഴ്ച്ചയ്ക്കി‌‌ടെ രണ്ടാമത്തെയാൾ; കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവാവ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അമീബിക് മസ്തിഷ്‌ക ജ്വരമാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിക്കുന്നത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നട്ടെല്ലില്‍ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ […]
Read more

നാല് ജില്ലകൾ ഇരുട്ടിലേക്ക്; ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. കണ്ണൂര്‍, കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഭാഗിക വൈദ്യുതി തടസം ഏർപ്പെടുത്തുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിക്കുകയും കാലവർഷത്തിന് മുൻപ് […]
Read more

ശക്തമായ ഇടിമിന്നൽ; നരിക്കുനിയിൽ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചു വീണ് ഗൃഹനാഥന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചു വീണ് ഗൃഹനാഥന് പരിക്കേറ്റു. വാര്യംവീട്ടില്‍ മാധവന്‍ നായര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ശക്തമായ മിന്നലിനിടെ ചുമരിലെ കല്ല് തെറിച്ച് മാധവൻ നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. വീടിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും മിന്നലേറ്റ് ചത്ത നിലയിലാണ്. കൂടാതെ, വീട്ടിലെ ഏതാനും ഇലക്ട്രിക് ഉപകരണങ്ങളും വീടിന്റെ വയറിങും നശിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാര്‍ വ്യക്തമാക്കി.
Read more

കോഴിക്കോട് കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി, കേസ് എടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം ഉണ്ടായത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് ഏറ്റുമുട്ടലിൽ കാരണമായത്. ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പും കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും ആണ് ഏറ്റുമുട്ടിയത്. ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയത് ചോദ്യം ചെയ്ത മുനവ്വർ ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Read more

കോഴിക്കോട് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം. പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ഡ്രൈവിങ് സീറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയും ടാങ്കർ ലോറിയുടെ ഡ്രൈവറും വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
Read more

വിജയാഘോഷത്തിനിടെ മുസ്ലീം ലീഗ് പ്രവര്‍ത്തകൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുഡിഎഫിന്റെ വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഹാഷിദിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രവാസിയായ ഹാഷിദ് രണ്ട് മാസം മുൻപാണ് നാട്ടിൽ അവധിക്കായി എത്തിയത്. സംസ്കാരം പന്നൂർ ജുമുഅ മസ്ജിദിൽ നടന്നു.
Read more

Recent News