Tag: kozhikode

എസ്ഐയുടെ വീട് കുത്തിത്തുറന്ന് കവർച്ച; ഒരാൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മുക്കം എസ്ഐയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 8500 രൂപയും വീട്ടുപകരണങ്ങളും എടുത്ത് കടന്നു. മുക്കം എസ്ഐ സന്തോഷ് കുമാറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് എന്നയാളും വാടകയ്ക്ക് താമസിക്കുന്ന മുക്കത്തെ ഇരുനില വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. സംഭവത്തിൽ ഒരാള്‍ പിടിയിലായി. അരീക്കോട് പുത്തന്‍പീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. മറ്റ് രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയെത്തിയ മോഷ്ടാക്കൾ പിറകിലത്തെ വാതില്‍ തകര്‍ത്താണ് അകത്തു […]
Read more

ഓടുന്ന ബസിൽ നിന്നും തല പുറത്തേക്കിട്ടു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടത്. കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു യുവാവ് ഇരുന്നിരുന്നത്. രാത്രി ഒരുമണിക്കാണ് സംഭവം നടന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാർ തിരഞ്ഞ് നോക്കിയത്. മറ്റ് വണ്ടികൾ വന്നിടിക്കുകയായിരുന്നോ എന്ന് […]
Read more

മണിക്കൂറുകള്‍ നീണ്ട തെരച്ചിൽ, മലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

കോഴിക്കോട്: തൊട്ടില്‍പ്പാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിതമായി തിരികെയെത്തിച്ചു. ഇന്നലെ വൈകിട്ടാണ് വളയം കൊയ്തേരി സ്വദേശികളായ യുവാക്കൾ കുത്തനെയുള്ള മല കയറിപ്പോയത്. രാത്രിയായതോടെ ഇവര്‍ക്ക് വഴി തെറ്റുകയായിരുന്നു. ഇടയ്ക്ക് മൊബൈലിൽ റെയ്ഞ്ച് കിട്ടിയപ്പോൾ യുവാക്കൾ ഫോണില്‍ നാദാപുരം ഫയർഫോഴ്സിനെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. എന്നാല്‍, ഫോണ്‍ പിന്നീട് സ്വിച്ച് ഓഫായത് രക്ഷാപ്രവർത്തകർക്ക് ആശങ്കയുണ്ടാക്കി. രാത്രിയിലെ കൊടും ഇരുട്ടും അടിക്കാടുകളും തെരച്ചിലിന് തടസങ്ങള്‍ സൃഷ്ടിച്ചു. നാട്ടുകാരും, ഫയർഫോഴ്സും പൊലീസും ചേർന്ന് […]
Read more

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ​ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം ഉണ്ടായത്. ​ പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ മുറിക്കായി ചുമർ കെട്ടുന്നതിനിടെ ഭാസ്കരൻ താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഭാസ്‌കരനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

മണ്ണിളക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പിനെ, പേടിച്ചോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്കു വീണ് പരിക്കേറ്റു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ കിഴക്കേ പുത്തങ്കണ്ടി ചന്ദ്രിക (62 ) യ്ക്കാണ് വീണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ചന്ദ്രികയെ ഉടൻ തന്നെ ഉള്ളിയേരിയയിലെ സാമൂഹികാരോഗ്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ മൂന്നാം വാർഡിൽ തെരുവത്ത് കടവ് മാതാംതോടിന് സമീപം താമസിക്കുന്ന പുതിയോട്ടിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ വലിയ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടപ്പോൾ എല്ലാവരും […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം. മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നിയോഗിച്ചു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഡോ. അനിത കുമാരി, ഡോ. സി എൽ സ്മിത എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം. കോളേജ് ഗ്രീവിയൻസ് സെല്ലിന്റെ പ്രാഥമിക റിപ്പോർട്ട് പ്രിൻസിപ്പാൾ ഡിഎംഇക്ക് നൽകിയിരുന്നു. അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിജി വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. പൊതുവേദിയിലും രോഗികൾക്ക് മുൻപിലും വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രേഖാമൂലമാണ് പ്രിൻസിപ്പാളിന് പരാതി […]
Read more

പന്തീരാങ്കാവ് അടച്ചിട്ട വീട്ടിൽ മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു

കോഴിക്കോട്: പന്തീരാങ്കാവ് പൂവാട്ടുപറമ്പിൽ അടച്ചിട്ട വീട്ടിൽ മോഷണം. പത്ത് പവനും മുപ്പതിനായിരം രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ദിവ്യയും കുടുംബവും സ്വന്തം ദേശമായ തൃശ്ശൂരിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂടാതെ, സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വഡും പരിധോധന നടത്തി.
Read more

മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപം 3 കോടി രൂപയുടെ എംഡിഎംഎ യുമായി രണ്ട് പേർ എക്‌സൈസിന്റെ പിടിയിൽ. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഫീഖ്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് പിടിയിലായത്. 3 കിലോ 300 ഗ്രാമോളം എംഡിഎംഎ ക്രിസ്റ്റൽ രൂപത്തിലുള്ളതും എംഡിഎംഎ പൈൽസ് 56 ഗ്രാമും പിടികൂടി. രണ്ടുപേരെയും അവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യസ്ഥാനിൽ നിന്നും ലഹരി എത്തിച്ചതായാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി […]
Read more

കൂടത്തായിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. ആറ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്രചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. കൂടത്തായി പാലത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് 1:45 ഓടെയാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുറോഡിലാണ് വാഹനം മറിഞ്ഞത്. അതുകൊണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Read more

ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിനു പിറകിൽ ഇടിച്ചു; അപകടത്തിൽ ബസ് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിനു പിറകിൽ ഇടിച്ചുഉണ്ടായ അപകാടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ് യാത്രികനായിരുന്ന കാക്കൂർ സ്വദേശി ഇയ്യംകോട്ടുമ്മൽ വീട്ടിൽ അഭിജിത്ത് (20 ) ആണ് മരിച്ചത്. അഭിജിത്ത് മൈസൂരുവിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മാണ്ഡ്യ ബുദ്ധന്നൂരിലായിരുന്നു അപകടം. ബംഗളുരു ഇലക്ട്രോണിക്സ് സിറ്റിയിലെ ചന്ദാപുരയിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ഫോൺ കടയിലെ ടെക്‌നീഷ്യൻ ആയിരുന്നു അഭിജിത്ത്. നാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് തിരികെ പോവുമ്പോളായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ […]
Read more

Recent News