മണ്ണിളക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പിനെ, പേടിച്ചോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്കു വീണ് പരിക്കേറ്റു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ കിഴക്കേ പുത്തങ്കണ്ടി ചന്ദ്രിക (62 ) യ്ക്കാണ് വീണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ചന്ദ്രികയെ ഉടൻ തന്നെ ഉള്ളിയേരിയയിലെ സാമൂഹികാരോഗ്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ മൂന്നാം വാർഡിൽ തെരുവത്ത് കടവ് മാതാംതോടിന് സമീപം താമസിക്കുന്ന പുതിയോട്ടിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ വലിയ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടപ്പോൾ എല്ലാവരും പരിഭ്രാന്തരാവുകയായിരുന്നു . വിവരം അറിയിച്ചതിനെത്തുടർന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ സർപ്പ വളണ്ടിയർമാരായ ഒടി അലി, ആസിഫ് മൂരികുത്തി എന്നിവർ സംഭവസ്ഥലത്തെത്തുകയും പെരുമ്പാമ്പിനെ പിടികൂടുകയും ചെയ്തു. പെരുമ്പാമ്പിനെ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിടികൂടിയ പെരുമ്പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചൂട് ഉയർന്നുവരുന്ന സാഹചര്യത്തിൽ പ്രദേശത്ത് പാമ്പുശല്യം കൂടിവരികയാണെന്ന് നാട്ടുകാർ പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News