Tag: LATEST

‘മോഹിനിയാട്ടം’ എല്ലാവരും കാണേണ്ട ചിത്രം ; തരുൺ മൂർത്തി

മോഹിനിയാട്ടം എല്ലാവരും കാണേണ്ട ചിത്രമാണെന്നും ചിരി നിർത്താനായില്ലെന്നും സംവിധായകനും തിരക്കഥാകൃത്തുമായ തരുൺ മൂർത്തി. 2024 ൽ കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് “ഭരതനാട്യം 2: മോഹിനിയാട്ടം ” എന്ന സിനിമ. സോഷ്യൽ മീഡിയ പോസ്റ്റിലാണ് അദ്ദേഹം സിനിമയെകുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. ഈ സിനിമ കണ്ടിട്ട് ചിരി നിർത്താനായില്ലെന്നും 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ യാത്രയാണ് ഈ ചിത്രമെന്നും അദ്ദേഹം കുറിച്ചു. ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സ് […]
Read more

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി റിപ്പോർട്ട്

പ്യോങ് യാങ്: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സൂചന. ജപ്പാനാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ച ജപ്പാൻ പ്രധാനമന്ത്രി സേന തകൈച്ചിയുടെ ഓഫീസ് ഒഫീഷ്യൽ എക്സിലാണ് ഈ വിഷയത്തെ സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്.“ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ ഉടൻ നൽകും”ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.ജപ്പാൻ അധികൃതർ രാജ്യത്തെ പൗരന്മാരുടെ സംരക്ഷണത്തിനായി നിർദേശങ്ങൾ പുറത്തിറക്കി. “വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലം ചെയ്യുന്നതിനും ശ്രമങ്ങൾ നടത്തുക, സമയം പാഴാക്കാതെ പോതുജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുക, […]
Read more

വേനൽക്കാലത്ത് കരുതിയിരിക്കണം മഞ്ഞപ്പിത്തം

കൊച്ചി: വേനൽക്കാലത്ത് ചൂടുകൂടുന്നതിന് അനുസരിച്ച് പലതരം ആരോഗ്യപ്രശ്നങ്ങളും പിന്നാലെവരുമെന്ന് മുന്നറിയിപ്പ്. വെള്ളം കുടിക്കുന്നത് കുറയുന്നതുകൊണ്ടും നിർജലീകരണം കൊണ്ടുമൊക്കെ യൂറിനറി ഇൻഫെക്ഷൻ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കണ്ടുവരാറുണ്ട്. ഇതിൽ ചൂട് കൂടുന്നതിനൊപ്പം കൂടുന്ന ഗൗരവകരമായ ആരോഗ്യപ്രശ്നമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതു മൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. പ്രായമായവരിലും കുട്ടികളിലും ഗർഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, ക്ഷീണം, ഛർദി […]
Read more

ഒറ്റദിവസം കൊണ്ട് പവന് കൂടിയത് 3000 രൂപക്കടുത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയായി. ഒരു പവന് 1,12,800 രൂപയാണ് രാവിലത്തെ വില. 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് വർധിച്ചത് 2920 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,09, 880 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില […]
Read more

സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. മാർച്ച് 25 മുതൽ നിയമസഭാ സെക്രെട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കിയാണ് കമ്മീഷൻ പ്രവർത്തനം തുടങ്ങിയത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ എ എസ് ആണ് കമ്മീഷന്റെ ചെയർമാൻ. ശോഭ വി.ആർ ആണ് കമ്മീഷന്റെ സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. ഒപ്പം തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ […]
Read more

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം; ഷാഫി പറമ്പിൽ

കോഴിക്കോട്: പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് വടകര എം.പി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയും. ബിജെപി പരാജയം സമ്മതിച്ചുവെന്നും ഷാഫി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. പാലക്കാട് ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷാഫി. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. രേഖാമൂലം പരാതി നൽകും. ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഷാഫി പറഞ്ഞു. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു. […]
Read more

യുഡിഎഫ് അധികാരത്തിലെത്തിയാൽ അനുമതി നൽകും- വി.ഡി. സതീശൻ

തിരുവനന്തപുരം: വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ അതേസമയം വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്. അതിൽ ഭൂരിഭാഗവും യുവജനങ്ങളാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒറ്റ റീലുകൊണ്ട് വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹിച്ചിട്ടും നിയമം കാരണം അത് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന മുഴുവൻ പേരേയും കൈയിലെടുത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് തമ്പ്‌നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് റീൽ […]
Read more

മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി അഖിൽ മാരാർ

തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി തൃക്കാക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനും തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അയച്ച സന്ദേശങ്ങൾക്ക് അവർ നൽകിയ മറുപടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ കാരണം വെളിപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിക്ക് അയച്ച മെസ്സേജിൽ ലഭിച്ച മറുപടി അഖിൽ മാരാർ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ കാണാം. ‘നാടിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. നിശ്ശബ്ദരാക്കപ്പെട്ട ജനങ്ങളുടെ നാവായി മാറണം. […]
Read more

മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം; മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന്

ന്യൂഡൽഹി: വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ പ്ലാസ്റ്റിക്ക് കുപ്പിയിലോ പാക്കറ്റിലോ ആണ് വിൽക്കുന്നതെങ്കിൽ അതിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. മുന്നറിയിപ്പ് നൽകുന്നതിൽ തെറ്റൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു. ജനങ്ങൾ അവബോധമുള്ളവർ ആയിരിക്കട്ടെയെന്ന് മുന്നറിയിപ്പ് നൽകുന്നതിനെ അനുകൂലിച്ച് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. മൈക്രോ പ്ലാസ്റ്റിക്ക് അടങ്ങിയതാകാമെന്ന് കുപ്പിവെള്ളത്തിലും ഉപ്പ്, പഞ്ചസാര പാക്കറ്റുകളിലും വ്യക്തമായ […]
Read more

‘ഡാഷ് മോനേ’ എന്നുപറഞ്ഞത് കേരളത്തിന് അപമാനം; കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ‘ഡാഷ് മോനെ’ എന്ന പ്രയോഗം കേരളത്തിന് മൊത്തം അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രേവന്ത് റെഡ്ഡി ഒരു മലയാള സിനിമയിലെ ഡയലോഗ് ‘പോ മോനെ ദിനേശാ’ എന്നതിന് പകരമായി ‘പോ മോനെ വിജയാ’ എന്ന് തമാശ രൂപത്തിൽ ഉപയോഗിച്ചതിന് മറുപടിയായി മുഖ്യമന്ത്രിക്ക് മറ്റൊരു സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ച് മറുപടി പറയാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലൊരു രാഷ്ട്രീയ മറുപടി നൽകിയിരുന്നെങ്കിൽ ആരും വിമർശിക്കില്ലായിരുന്നുവെന്നും, എന്നാൽ മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം ശരിയായില്ലെന്നും മുരളീധരൻ […]
Read more

Recent News