Tag: LATEST

ഭാര്യയുടെ ആദ്യചിത്രത്തിന് ആശംസയുമായി ജിത്തു മാധവൻ

കൊച്ചി: ഭാര്യ ഷിഫിനയുടെ ആദ്യസംവിധാന സംരംഭത്തിന് ആശംസകളുമായി സംവിധായകൻ ജിത്തു മാധവൻ. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റായി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ജിത്തു മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. ‘രചയിതാവും സംവിധായികയുമായ ഷിഫിന ബബിൻ പക്കറിന് അഭിനന്ദനങ്ങൾ! നിന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റേയും പോരാട്ടങ്ങളുടെയും ഫലം, നീ നേരിട്ട അപമാനങ്ങൾക്കുള്ള മറുപടി. ഇവിടെവരെ എത്താൻ നീ അനുഭവിച്ച കഷ്ടപ്പാടുകൾ എനിക്കറിയാം. […]
Read more

ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുള്ള സുരക്ഷിത പാതകൾ ഉപയോഗിച്ച് മാത്രമേ മടക്കം സാധ്യമാക്കാവൂ എന്നും എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുതെന്നും പൗരന്മാർക്ക് കർശന മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
Read more

കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും

ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ വോട്ടെടുപ്പ് . ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പുരോ​ഗമിക്കുകയാണ്. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺ​ഗ്രസും പ്രതീക്ഷ വെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയുടെ പ്രസ്താവനയിൽ ബിജെപി പൊലീസിൽ പരാതി നൽകി. ഖർ​ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. ഹിമന്ത രാജ്യത്തെ […]
Read more

നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു

തിരുവനന്തപുരം: നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ബിജെപി മദ്യവും പണവും ഒഴുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം. എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ജയിൽ കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽനിന്ന് മദ്യം പിടിച്ചെടുത്തതായും ജയിൽ കുമാർ ആരോപിച്ചു. 336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവകമായി ഇടപെടുന്നില്ലെന്നും പൊലീസും എക്‌സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടുമെന്നും ജയിൽ കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള […]
Read more

പാലക്കാട് വോട്ടർമാർക്ക് പണം നൽകി ബിജെപി പ്രവർത്തകർ; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്ത് വിട്ടു. കണ്ണാടി പ‍ഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് […]
Read more

യുദ്ധാവസാനം ഹോർമുസിൽ ടോൾബൂത്ത് വരുമോ?

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പര്യവസാനം ഹോർമുസിലെ ടോൾബൂത്തിന്റെ പിറവിയോടെയായിരിക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ, അതിന്റെ നിയന്ത്രണം സംബന്ധിച്ചുള്ള തർക്കങ്ങളും അവകാശവാദങ്ങളും വെടിനിർത്തലിന് പിന്നാലെ ആരംഭിക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ധാരണപ്രകാരം ഹോർമുസ് കടലിടുക്ക് കടക്കുന്ന എല്ലാ കപ്പലുകൾക്കും രണ്ട് മില്യൺ യുഎസ് ഡോളർ ഫീസ് നൽകേണ്ടിവരുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. ഇറാനിയൻ സായുധ സേന ഏകോപിപ്പിക്കുന്ന ‘നിയന്ത്രിത ഗതാഗത’ സംവിധാനമായിരിക്കും ഇവിടെ വരികയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ടോൾ ഔദ്യോഗികമാക്കാനുള്ള കരട് ബിൽ ചൊവ്വാഴ്ച ഇറാൻ പാർലമെന്റ് അംഗീകരിച്ചിരുന്നു. ഇതിലൂടെ […]
Read more

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം; കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്

കൊച്ചി: വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയെ സമീപിച്ചു. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്. യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജാമ്യം നൽകണമെന്ന് ആവശ്യവുമായി രഞ്ജിത്തിൻ്റെ അഭിഭാഷകനാണ് കോടതിയിൽ എത്തിയിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് […]
Read more

അമേരിക്കൻ മാധ്യമ പ്രവർത്തക ഷെല്ലി കിറ്റിൽസണെ വിട്ടയച്ചു

ബാഗ്ദാദ്: അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെല്ലി കിറ്റിൽസൺ മോചിതയായി. കഴിഞ്ഞ ആഴ്ച തട്ടികൊണ്ടുപോയ കിറ്റിൽസണെ ചൊവ്വാഴ്ച വിട്ടയക്കപ്പെട്ടെന്ന് വാർത്താ ഏജൻസി ആയ അസോസിയേറ്റഡ് പ്രസ്സ് സ്ഥീരീകരിച്ചു. റോം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്രീലാൻസ് മാധ്യമ പ്രവർത്തകയാണ് കിറ്റിൽസൺ. അഫ്ഗാനിസ്ഥാൻ , ഇറാഖ്, സിറിയ , എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമ പ്രവർത്തക കൂടിയാണ്.മാർച്ച് 31 മുതൽ ബാഗ്ദാദിൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്നും ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് മോചനം നൽകുന്നത്. നിലവിലെ ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള ബഹുമാനസൂചകമായാണ് […]
Read more

ഭാര്യയുടെ ചിത്രമുപയോ​ഗിച്ച് അപവാദ പ്രചരണം നടത്തുന്നു: പരാതിയുമായി എംബി രാജേഷ്

പാലക്കാട്: തന്റെ ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി എം. ബി. രാജേഷ്. സാമൂഹിക മാധ്യമങ്ങളിൽ പരിധിവിട്ട വ്യക്തിഹത്യയാണ് നടക്കുന്നത്. സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാൻ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണ് രാജേഷ്. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കും എന്നും, കുടുംബത്തെ വേട്ടയാടുമ്പോൾ ഇതല്ലാതെ വേറെ വഴിയില്ല എന്നും രാജേഷ് പറയുന്നു.
Read more

എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഭരണ നിര്‍വഹണ ചുമതല ദേവസ്വം ബോര്‍ഡിന്: ഹൈക്കോടതി

കൊച്ചി: ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന ക്യാംപയിനിന്റെ ഭാഗമായി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ നിക്ഷിപ്തമാണെന്ന് ഹൈക്കോടതി. എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ സ്വത്ത് മുഴുവന്‍ കൈകാര്യം ചെയ്യേണ്ടത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണെന്നും രണ്ടംഗ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ കൈവശമുള്ള 1.18 ഏക്കര്‍ ഭൂമിയുടേയുള്‍പ്പെടെ ഭരണനിര്‍വഹണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ആണെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. […]
Read more

Recent News