Tag: LATEST

ചാന്ദ്രദൗത്യം പൂർത്തിയായി; ആർട്ടെമിസ് 2 ഭൂമിയിലേക്ക്

വാഷിംഗ്‌ടൺ: ചാന്ദ്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 ഭൂമിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ ആകർഷണത്തിൽനിന്നും ഓറിയോൺ പേടകം പുറത്തുകടക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 6545 കിലോമീറ്റർ അടുത്തുവരെ എത്തിയ സഞ്ചാരികൾ സൂര്യഗ്രഹണത്തിനും സാക്ഷിയായി.ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം പന്ത്രണ്ടേ കാലോടെയാണ് ഓറിയോൺ പേടകം ലൂണാർ ഫ്‌ളൈബൈ ആരംഭിച്ചത്. ചന്ദ്രന്റെ മറുവശത്തിലൂടെ സഞ്ചരിക്കാനും ചിത്രം പകർത്താനും സംഘത്തിന് സാധിച്ചു. ഇതുവഴി പുതിയ റെക്കോർഡ് കരസ്ഥമാക്കാനും ആർട്ടെമിസ് 2 ന് കഴിഞ്ഞു. അപ്പോളോ […]
Read more

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം

കൊച്ചി : ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇനി മുതല്‍ പണമായി ടോള്‍ സ്വീകരിക്കില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും. ടോള്‍ പിരിവ് പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. ടോള്‍ അടയ്ക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഫാസ്ടാഗ് ഇല്ലെങ്കിലും പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും യാത്രക്കാര്‍ക്ക് യുപിഐ വഴി പണമടയ്ക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ […]
Read more

മസ്കറ്റിൽ 15കാരിയെ കാണാതായി; അന്വേഷണം തുടങ്ങി റോയൽ ഒമാൻ പോലീസ്

മസ്കറ്റ്: വീട്ടിൽനിന്നും പുറത്തിറങ്ങിയ പതിനഞ്ചുകാരിയെ കാണാതായി. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. മസ്‌കറ്റിലെ ബൗഷർ വിലായത്തിലെ അൽ ഘുബ്ര പ്രറോയൽ ഒമാൻ പോലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ അറിയിപ്പിലാണ് ഈ വിവരം പുറത്തുവന്നത്. വീട്ടിൽനിന്നും പുറത്തേക്കുപോയ വിദ്യാർത്ഥിനി ഇതുവരെയും തിരിച്ചെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി. മാത്രമല്ല സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. അതേസമയം […]
Read more

രാജ്യത്ത് വ്യാജമരുന്നുകൾ വ്യാപകം

ന്യൂഡൽഹി: രാജ്യത്തിപ്പോഴും വ്യാജ ജീവൻരക്ഷാമരുന്നുകൾ വൻതോതിൽ വിറ്റഴിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ സാമ്പത്തികവർഷം പരിശോധിച്ച 1,16,324 സാംപിളുകളിൽ 3104 എണ്ണത്തിനും ഗുണനിലവാരമില്ല. 245 എണ്ണം പൂർണമായും വ്യാജം. കഫ് സിറപ്പുകളിലാകട്ടെ 3349 എണ്ണത്തിനും ഗുണനിലവാരമില്ലെന്ന് പാർലമെന്റിൽ ആരോഗ്യമന്ത്രാലയം അവതരിപ്പിച്ച കണക്കിൽ പറയുന്നു. ഞായറാഴ്ച ഡൽഹി പോലീസ് ഓൾഡ് ഡൽഹി ചാന്ദ്‌നി ചൗക്കിൽ ഫാർമസി നടത്തുന്ന നിഖിൽ അറോറയെ (47) വ്യാജമരുന്ന് മൊത്തക്കച്ചവടക്കേസിൽ പിടികൂടിയിരുന്നു. ഫാർമസിവഴി വ്യാജമരുന്നുവിറ്റ് ഇയാൾ വർഷംതോറും നേടിയിരുന്നത് 3.5 കോടിമുതൽ അഞ്ചുകോടിവരെ രൂപയാണ്. ഇയാൾ മരുന്ന് […]
Read more

സർക്കാർ വിരുദ്ധ വോട്ടുകൾ BJPക്ക് നൽകരുത്

തിരുവനന്തപുരം: ഇടതു സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് നൽകിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. മാറ്റത്തിനാണ് ജനങ്ങൾ വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്. ബി.ജെ.പിക്ക് പോലും വിജയ പ്രതീക്ഷയില്ല. പിന്നെ എന്തുമാറ്റമാണ് അവർക്ക് കൊണ്ടുവരാൻ സാധിക്കുക? കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ പണം വാരിയെറിഞ്ഞ പ്രചാരണം നടത്താൻ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തിൽ ചെലവാകാൻ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം […]
Read more

പോ മോനേ വിജയാ’ ആവർത്തിച്ച് രേവന്ത് റെഡ്ഡി

തിരുവനന്തപുരം: `പോ മോനേ വിജയാ’ ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി . കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് പറയുകയും ചെയിതു. തന്റെ ചോദ്യങ്ങൾക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ചും മറുപടിയില്ല. പ്രായത്തെയും പദവിയും ബഹുമാനിക്കുന്നു. പിണറായിയുടെ വല്യേട്ടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ്റെ ഡാഷ് മോനേ പ്രയോ​ഗം വലിയ വിവാദമായിരുന്നു. ഇതിൽ […]
Read more

കിംഗ് ഫഹദ് കോസ്‌വേ തുറന്നു

റിയാദ്: സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ചിട്ട കിംഗ് ഫഹദ് കോസ്‌വേ തുറന്നു. സുരക്ഷാ മുൻനിർത്തി ചൊവ്വാഴ്ച പുലർച്ചെ അടച്ചിട്ട പാത ഉച്ചയോടെയാണ് വീണ്ടും തുറന്നത്. സൗദി അറേബ്യയേയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിൽ അതീവ ജാഗ്രത നിർദ്ദേശത്തെ അടിസ്ഥാനമാക്കി ഗതാഗതം താൽകാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാവിലെ 9:45 ഓടെ ഗതാഗതം പുനരാരംഭിച്ചു. കോസ്‌വേ വഴിയുള്ള ഗതാഗതം സാധാരണ നിലയിൽ എത്തിയെന്നും വാഹനങ്ങളുടെ തിരക്ക് നിയന്ത്രണ വിധേയമായെന്നുമാണ് വിവരം. സൗദി കിഴക്കൻ […]
Read more

രൂക്ഷ പരിഹാസവുമായി തൃഷ

മുംബൈ ; കഴിഞ്ഞ ഏതാനും നാളുകളായി സിനിമാമേഖലയിലെ വിവാദ താരമാണ് നടി തൃഷ. നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് എതിരെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജിയാണ് ഇതിന് കാരണം. വിജയിയും ഒരു നടിയുമായി അവിഹത ബന്ധമുണ്ടെന്ന് സം​ഗീതയുടെ ​ഹർജിയിൽ പറഞ്ഞിരുന്നു. ഈ നടി തൃഷയാണെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതിനിടെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ തൃഷയും വിജയിയും ഒന്നിച്ചെത്തിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അടുത്തിടെ തൃഷ അഭിനയ ജീവിതം ഉപേക്ഷിക്കുകയാണെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. താരം വിവാഹിതയാകാൻ പോകുന്നുവെന്നും […]
Read more

പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്‍റെ ആരവത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായിരിക്കുന്നത്. കൊട്ടിക്കലാശത്തോടെയായിരിക്കും പരസ്യപ്രചാരണത്തിന് സമാപനമാകുക. റോഡ് ഷോയും അതോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ പ്രധാനയിടങ്ങളിൽ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടക്കും. നാളെ നിശബ്ദ പ്രചരണമായിരിക്കും. മറ്റന്നാളാണ് കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് നടക്കുക. കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം […]
Read more

പവൻ ഖേരയുടെ വീട്ടിൽ സംശയാസ്പദമായ വസ്തുക്കള്‍

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പൊലീസ്. ദില്ലി നിസാമുദീനിലെ വീട്ടിലാണ് അസം പൊലീസിന്റെ പ്രത്യേക സംഘം എത്തിയത്. ദില്ലി പൊലീസ് സംഘവും ഒപ്പമുണ്ട്. അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയതെന്നാണ് വിവരം. എന്നാൽ, പവൻ ഖേര വീട്ടിലുണ്ടായിരുന്നില്ല, രാവിലെ ഹൈദരാബാദിലേക്ക് പോയ പവൻ ഖേര നാളെ അസമിലെത്തുമെന്ന് അറിയിച്ചു. അതേസമയം, പവൻ ഖേര ഓടിയൊളിച്ചെന്ന് ഹിമന്ത ആരോപിച്ചു. റിനികി ഭൂയാൻ ശർമയ്ക്ക് […]
Read more

Recent News