Tag: LATEST

മുജ്തബ ഖമനെയി അബോധാവസ്ഥയിൽ

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് . ഇതോടെ രാജ്യത്തിന്റെ യഥാർത്ഥ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പൂർണ്ണമായും ഏറ്റെടുത്തതായാണ് സൂചന. അലി ഖമനെയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം ബോധരഹിതനാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇറാന്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുജ്തബ ഖമനെയി എവിടെ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നത്. അതേസമയം […]
Read more

അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയാൻശ്രമിക്കുന്നു

ആലപ്പുഴ: അമ്പലപ്പുഴയിൽ സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. മുൻ നേതാവും അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.സി.പി.എം. ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്. […]
Read more

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെന്നെെ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി, മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്, കേന്ദ്രമന്ത്രി എല്‍ മുരുകന്‍, മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. ടിവികെ […]
Read more

മോദിക്ക് ട്രംപിനെയും പിണറായിക്ക് മോദിയെയും പേടി

കൊണ്ടോട്ടി: അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ മോദി ഭയപ്പെടുന്നതുപോലെ പിണറായി വിജയൻ മോദിയെയും ഭയപ്പെടുന്നെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി സച്ചിൻ പൈലറ്റ് . കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.പി. അഷ്‌റഫലിയുടെ പ്രചാരണാർഥം ‘കൊണ്ടോട്ടി നെക്സ്റ്റ് കണക്ട് വിത്ത് സച്ചിൻ പൈലറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിദേശനയം അമേരിക്കൻ താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നീങ്ങുന്നത്. ലാവ്‌ലിൻ കേസ് ഇപ്പോഴും കോടതി മാറ്റിവെക്കുകയാണ്. രാജ്യത്തെ കോൺഗ്രസ് നേതാക്കളെ ഇ.ഡി. വേട്ടയാടുമ്പോൾ പിണറായിക്കെതിരേ ഒരു കേന്ദ്ര അന്വേഷണ ഏജൻസികളും നീങ്ങുന്നില്ലെന്നത് കാണേണ്ടതാണെന്നും സച്ചിൻ […]
Read more

അക്ഷയ് കുമാറിനെ ട്രോളി സോഷ്യൽ മീഡിയ

മുംബൈ: ബോളിവുഡിലെ സൂപ്പർസ്റ്റാർ അക്ഷയ് കുമാറിനെ ട്രോളി സോഷ്യൽ മീഡിയ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബൂത് ബഗ്ലയുടെ ട്രെയ്ലർ ലോഞ്ചിന് എത്തിയതായിരുന്നു അദ്ദേഹം. ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞു നിന്ന അദ്ദേഹത്തിന് സമീപകാലത്തു വലിയ വീഴ്ച ആയിരുന്നു നേരിടേണ്ടി വന്നത്. ചില സിനിമകൾ നല്ല രീതിയിൽ കളക്ഷൻ ഉണ്ടാക്കിയെങ്കിലും മറ്റു ചിലതിൽ മുടക്കിയ പണം പോലും തിരിച്ചു നേടാൻ കഴിഞ്ഞില്ല. ഈ പരാജയങ്ങളിൽ നിന്നും കരകയറാനായി പുതിയ സിനിമയുമായി എത്തിക്കുയാണ് അക്ഷയ് കുമാർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബൂത് […]
Read more

LPG പ്രതിസന്ധി; ജോലി സമ്മര്‍ദ്ദത്താൽ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി: സംഭവം ഉത്തരാഖണ്ഡിൽ

ചമ്പാവത്ത്: ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി. കുമയോണ്‍ മണ്ഡല്‍ വികാസ് നിഗം (കെഎംവിഎന്‍) ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ഋഷികേശ് സ്വദേശിയായ ദയാല്‍ സിംഗ് റാവത്താണ് മരിച്ചത് . 55 വയസ്സായിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. എല്‍പിജി വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കടുത്ത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഞായറാഴ്ച രാത്രി വൈകിയാണ് ദയാലിനെ വിഷം കഴിച്ചതായി കണ്ടെത്തിയത്. ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. […]
Read more

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് 23കാരിക്ക് ദാരുണാന്ത്യം

ആലുവ: ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 23കാരിക്ക് ദാരുണാന്ത്യം. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22) പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ 10.30 ന് ആലുവയ്ക്ക് സമീപം അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍ ടിപ്പ് ടോപ്പ് ഫര്‍ണീച്ചര്‍ ഷോപ്പിന് മുന്‍വശത്തായിരുന്നു അപകടം നടന്നത്. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന […]
Read more

ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത്

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രം. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയിൽ വാദം എഴുതിനൽകി.ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതിനാലാണ് വിലക്കെന്ന് കേന്ദ്രം എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന വിലക്ക്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെയുള്ള ദശലക്ഷക്കണക്കിന് അയ്യപ്പഭക്തർ ഈ ആചാരം പാലിക്കുന്നുണ്ട്. ഒന്നോ രണ്ടോ പേർക്കുവേണ്ടി ഈ ആചാരത്തിൽ കോടതി ഇടപെടാൻ പാടില്ലെന്നും കേന്ദ്രം […]
Read more

‘എഗ്ഗ് ഹണ്ടിങ്ങിനിടെ തലയോട്ടി കണ്ടു ‘; ഈസ്റ്റർ ആഘോഷത്തിനിടെ നടുങ്ങി കാലിഫോർണിയയിലെ കുടുംബം

കാലിഫോർണിയ: ഈസ്റ്റർ ആഘോഷത്തിനിടെ കാലിഫോർണിയയിലെ പാർക്കിൽ മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ലോങ് ബീച്ച് നഗരത്തിലെ തണ്ണീർത്തടത്തിന് സമീപമുള്ള ഡിഫോറസ്റ്റ് പാർക്കിനടുത്താണ് സംഭവം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഈസ്റ്റർ എഗ്ഗ് ഹണ്ടിങ്ങിനിടെ ഒരു കുടുംബമാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെത്തുടർന്ന് ലോങ് ബീച്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരു ചെറിയ കുട്ടിയുടേതെന്ന് തോന്നിക്കുന്ന തലയോട്ടിയും മറ്റ് അസ്ഥികളുമാണ് കണ്ടെത്തിയത്. വിനോദത്തിനിടയിൽ അപ്രതീക്ഷിതമായി കണ്ട കാഴ്ച കുട്ടികളിലും മുതിർന്നവരിലും വലിയ ഭീതി പടർത്തിയിട്ടുണ്ട്. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ, […]
Read more

ഇറാൻ ഇന്റലിജൻസ് തലവനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ

ടെഹ്‌റാൻ: റെവല്യൂഷണറി ഗാർഡ്‌സിന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമിയെ വധിച്ചെന്ന് ഇസ്രയേൽ. ഐആർജിസി (Islamic Revolutionary Guard Corps) യുടെ ഇന്റലിജൻസ് വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഖദേമി. ജനറൽ മജീദ് ഖദേമിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ഖദേമിയുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിൽ ജനറൽ മുഹമ്മദ് കസെമി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഖദേമി ഇന്റലിജൻസ് തലവനാകുന്നത്. അഞ്ചു പതിറ്റാണ്ടോളം ഇറാൻ സൈന്യത്തിൽ സേവനം […]
Read more

Recent News