Tag: LATEST

കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കൽപ്പറ്റ: കോൺ​ഗ്രസ് ഭവന പദ്ധതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കൈ സ്വദേശിയായ ജിജീഷ് ആണ് പരാതിക്കാരൻ. സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മേപ്പാടി സ്റ്റേഷനിലാണ് പരാതി നൽകിയത്.
Read more

പിഷാരടിയുടെ ഈ വാക്കുകളാണ് ഏറ്റവുമധികം ആകർഷിച്ചത്

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയെ പിന്തുണച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമായ താരങ്ങൾ . രമേശ് പിഷാരടി സ്ഥാനാർത്ഥിയായതിനു ശേഷം പറഞ്ഞ ചില വാക്കുകൾ ആണ് തന്നെ ഏറെ ആകർഷിച്ചത് എന്നാണ് നടി തെസ്നി ഖാൻ പറയുന്നത്. ”പാലക്കാടിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് രമേശ് പിഷാരടി പറഞ്ഞത്. മണ്ഡലത്തിൽ വിജയിച്ചു കഴിഞ്ഞാൽ തന്റെ എല്ലാവിധ വർക്കുകളും നിർത്തും. അഭിനയവും സ്റ്റേജ് ഷോകളും നിർത്തി പൂർണമായും രാഷ്ട്രീയത്തിലേക്ക് […]
Read more

ആവേശക്കൊടുമുടിയിൽ ഇന്ന് കൊട്ടിക്കലാശം

കൊച്ചി: രാഷ്ട്രീയ അജൻഡകൾ മാറിമാറി വിവാദം കൊഴുപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച കലാശക്കൊട്ട്. ചൊവ്വാഴ്ച വൈകീട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. ബുധനാഴ്ച നിശബ്ദപ്രചാരണം. വ്യാഴാഴ്ച വോട്ടെടുപ്പ്. വിധിയെഴുതാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ മുന്നണികളെല്ലാം അവസാന നിമിഷം കളറാക്കാനുള്ള ശ്രമത്തിലാണ്. പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം. ചിലയിടങ്ങളിൽ ടൗണുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുമുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞ സമയം മാത്രമാണ് ഇക്കുറി ലഭിച്ചത്. കിട്ടിയ സമയം പരമാവധി ഉപയോഗിക്കുന്ന […]
Read more

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തെരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേൽക്കർ, പോളിംഗ് ദിനമായ ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധിയും പ്രഖ്യാപിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 883 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 1200-ൽ അധികം വോട്ടർമാരുള്ള ബൂത്തുകൾക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കുന്നതും […]
Read more

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ കുറഞ്ഞ് വില 1,09,880 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി […]
Read more

താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ ആണെന്നായിരുന്നു വി. അബ്ദുറഹ്മാൻ്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷയെ കൊണ്ടുവന്ന വേദിയിലാണ് അബ്ദുറഹ്മാന്റെ വിവാദ പരാമർശം. പിന്നാലെ വിമർശനവുമായി മുസ്ലിം ലീ​ഗ് രം​ഗത്തെത്തി. വി. അബ്ദുറഹ്മാൻ താനൂരിനെ അവഹേളിചെന്ന് മുസ്ലിം ലീഗ് വിമര്ശിക്കുവും ചെയിതു. വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ പാകിസ്ഥാൻ […]
Read more

അവസാന ലാപ്പിൽ പട്ടാമ്പിയില്‍ രാഷ്ട്രീയ പോര്

പാലക്കാട്: സംസ്ഥാനമാകെ പടർന്ന എസ്ഡിപിഐ വോട്ട് വിവാദം പാലക്കാട്‌ പട്ടാമ്പിയിൽ അല്പം വ്യത്യസ്തമാണ്. എസ്ഡിപിഐക്ക് സ്വന്തം സ്ഥാനാർഥിയുണ്ടെങ്കിലും വോട്ടുകൾ എതിർ ചേരിയിലേക്ക് മറിയുമെന്ന് എൽഡിഎഫും യുഡിഎഫും ഒരുപോലെ ആരോപിക്കുന്നു. പ്രചാരണം അവസാന ലാപ്പിൽ എത്തുമ്പോഴും സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള മുന്നണി പോര് പട്ടാമ്പിയിൽ തുടരുകയാണ്. സിപി മുഹമ്മദിലൂടെ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. 2016-ൽ മുഹമ്മദ് മുഹ്സിൻ കോൺഗ്രസ് ആധിപത്യം അവസാനിപ്പിച്ചു. കഴിഞ്ഞ തവണ 18000 വോട്ടുകളുടെ ഭൂരിക്ഷത്തിനാണ് മുഹ്സിൻ വിജയിച്ചത്. എന്നാൽ ലോക്സഭയിലും തദ്ദേശത്തിലും യുഡിഎഫ് കരുത്ത് കാട്ടി. […]
Read more

സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് കെഎൻ ബാലഗോപാൽ

കൊച്ചി: സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിപിഎം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും രാഷ്ട്രീയ വഞ്ചന ജനം അംഗീകരിക്കില്ലെന്നും കെഎൻ ബാലഗോപാൽ മാധ്യങ്ങളോട് പറഞ്ഞു. കേന്ദ്ര സഹായത്തോടെ റബ്ബറിന്റെ താങ്ങുവിലെ കൂട്ടും എന്നാണ് പറഞ്ഞിരുന്നത്. കേന്ദ്രം സഹായിച്ചില്ല. പെൻഷൻ മുടക്കിയ യുഡിഎഫാണ് പെൻഷൻ 2500 ആക്കാത്തതിനെ വിമർശിക്കുന്നത്. കോൺഗ്രസിന്റെ ഗ്യാരണ്ടി കളിൽ ജനം വിശ്വസിക്കില്ലെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. അതേസമയം, എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. […]
Read more

തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്

ബെംഗളൂരു: മലയാളി യുവതി ശരണ്യ കുടുങ്ങിയ സംഭവത്തിന് പിന്നാലെ കുടകിലെ തടിയന്‍ഡമോളില്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്. കര്‍ണാടക വനംവകുപ്പിന്റേതാണ് നടപടി. ട്രക്കിങ്ങ് പാത ഏപ്രില്‍ പതിനൊന്ന് വരെ താത്ക്കാലികമായി അടച്ചിടും. വനമേഖലയിലെ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് നടപടി. ട്രക്കിങ് പാതകളില്‍ കൃത്യമായ അടയാളങ്ങള്‍ സ്ഥാപിക്കുമെന്ന് മടിക്കേരി ഡിസിഎഫ് അഭിഷേക് പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുമാരപര്‍വ്വതം പോലുള്ള മറ്റ് പ്രധാന പാതകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി കുടക് […]
Read more

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ്

ടെഹ്റാൻ: ഇന്ന് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കിടെ ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാൻ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി അലിറേസ റഹീമി. ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ മനുഷ്യച്ചങ്ങല തീർക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന യുഎസ് ഭീഷണിക്കെതിരെ പ്രതിഷേധിക്കാനാണ് ഈ […]
Read more

Recent News