Tag: LATEST

തെരഞ്ഞെടുപ്പ് തോൽവി; പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഭരണത്തിലെ പരിമിതി ഉൾപ്പെടെ പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട്. പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് പരിശോധിക്കുന്നത് പാർട്ടിയുടെ പണിയല്ലെന്നും മാധ്യമങ്ങളെടുക്കുന്ന പണിയാണെന്നും വിജയരാഘവൻ പറഞ്ഞു. മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ടതില്ല. അണികളും നേതാക്കളും പങ്കുവെക്കേണ്ടത് മാത്രമല്ല വിഷയങ്ങൾ. പരാജയത്തിന് ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. പത്രക്കാർക്ക് പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് നോക്കിയാൽ മതി. ഭരണപരമായ […]
Read more

പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ റെക്കോർഡുമായി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ റെക്കോർഡുമായി യുഡിഎഫ് സർക്കാർ. ഇതിനോടകം വി.ഡി സതീശൻ സർക്കാർ നിയമിച്ചത് 500 നടുത്ത് പേഴ്സണൽ സ്റ്റാഫുകളെയാണ്. മന്ത്രിമാർക്കും ക്യാബിനറ്റ് റാങ്കുള്ളവർക്കുമായി 489 സ്റ്റാഫുകളെയാണ് ഇതിനോടകം സർക്കാർ നിയമിച്ചത്. 31 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ച് മുഖ്യമന്ത്രി തന്നെയാണ് പട്ടികയിൽ മുന്നിലുള്ളത്. മുന്നണിയുടെ രാഷ്ട്രീയ അധികാരങ്ങൾ അല്ലാതെ യാതൊരു ഭരണ ചുമതലകളുമില്ലാത്ത ചീഫ് വിപ് അപു ജോണിന് 16 പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളാണുള്ളത്. കെ. മുരളീധരൻ, എൻ. ഷംസുദ്ദീൻ എന്നിവർക്ക് 27 വീതം പേഴ്‌സണൽ […]
Read more

യുവതലമുറയെ ലക്ഷ്യമിട്ട് ‘റീൽ രാഷ്ട്രീയം’ സജീവമാക്കാൻ സിപിഎം

പാലക്കാട്: പരമ്പരാഗത സമര രീതികൾക്കപ്പുറം പുതിയ വഴികളിലൂടെ പ്രതിപക്ഷ പ്രവർത്തനം ശക്തമാക്കാനൊരുങ്ങി സിപിഎം. യുവതലമുറയെ ലക്ഷ്യമിട്ട് ‘റീൽ രാഷ്ട്രീയം’ സജീവമാക്കാനാണ് പാർട്ടിയുടെ തീരുമാനം. മുതിർന്ന നേതാക്കൾ തന്നെ റീലുകളിൽ പ്രത്യക്ഷപ്പെട്ട് സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണം ശക്തമാക്കും. ഇതുവരെ ഗൗരവക്കാരായി പൊതുസമൂഹം കണ്ടിരുന്ന പല നേതാക്കളെയും ഇനി വ്യത്യസ്തമായ രൂപത്തിൽ റീലുകളിലൂടെ കാണാനാകും. ഉന്നത നേതാക്കൾ ഉൾപ്പെടെ റീലുകളിൽ അഭിനയിച്ച് പാർട്ടിയുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. പുതിയ കാലത്തോട് സംവദിക്കാൻ പോലീസിന്റെ തല്ലുകൊണ്ടുള്ള സമരങ്ങളേക്കാൾ റീലുകൾ കൂടുതൽ […]
Read more

പോലീസ് സ്റ്റേഷനുകളിൽ പ്രാദേശിക നേതാക്കൾക്ക് ഒരു വിലയും ലഭിക്കുന്നില്ലെന്ന് വിമർശനം

കൊല്ലം: സംസ്ഥാനഭരണത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് പാർട്ടിക്കുള്ളിൽ അമർഷം. ബോർഡ്, കോർപ്പറേഷൻ തലപ്പത്ത് ഇടതുനേതാക്കൾ തുടരുന്നുവെന്നതാണ് പ്രധാന വിമർശനം. ജില്ലയിലെ വിവിധ പ്രാദേശികനേതാക്കൾ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളോട് ഒറ്റയ്ക്കും കൂട്ടായും പരാതി പറയുന്നുണ്ട്. പോലീസ് സ്റ്റേഷനുകളിൽ പ്രാദേശിക നേതാക്കൾക്ക് ഒരുവിലയും ലഭിക്കുന്നില്ലെന്ന് ഡി.സി.സി. ഓഫീസിൽ ചേർന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗത്തിൽ വിമർശനമുയർന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ല. ഇടതുഭരണകാലത്ത് സമരം ചെയ്ത കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച എസ്.ഐ.മാരും സി.ഐ.മാരും […]
Read more

പ്രതിപക്ഷ ഉപനേതൃ പദവി തർക്കം; അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി

കൊച്ചി: പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട സിപിഎം – സിപിഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എൽ ഡി എഫിന് പരിഹരിക്കാവുന്ന വിഷയമേ ഇതിലുള്ളുവെന്ന് ചൂണ്ടിക്കാട്ടിയ ജോസ് കെ മാണി, തർക്കം പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോഴും ഇത്തരും വിഷയങ്ങൾ ഇടത് മുന്നണിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം വിവരിച്ചു. വികസന – ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുക എന്നതാണ് എൽ […]
Read more

സിജെപി സമരത്തിന് മുന്നില്‍ മുട്ട് മടക്കി ഡല്‍ഹി പൊലീസ്; ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കും

ന്യൂഡല്‍ഹി: വീണ്ടും ഡൽഹിയിൽ സിജെപി സമരത്തിന് മുന്നില്‍ മുട്ട് മടക്കി ഡല്‍ഹി പൊലീസ്. ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചതില്‍ ബിജെപി പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കും എന്ന് പൊലീസ് ഉറപ്പ് നല്‍കി. നിലവിലെ എഫ്‌ഐആറില്‍ ഗുരുതരമായ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഭരദ്വാജിനെതിരെ ചുമത്തുക. തത്കാലം പിരിയുന്നെന്നും വൈകീട്ടെത്തി തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും സിജെപി നേതാക്കള്‍ അറിയിച്ചു.ജന്തര്‍ മന്തറിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിജെപിയുടെ നീക്കം. രണ്ടര […]
Read more

‘ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്നം’? കമന്റുകൾക്ക് മറുപടി നൽകി അനുമോൾ

മലയാളികൾക്ക് ഏറെ സുപരിചിതയായ ആർട്ടിസ്റ്റും ബി​ഗ് ബോസ് മലയാളം വിന്നറുമാണ് അനുമോൾ. അടുത്തിടെയാണ് അനുമോൾ വിവാഹിതയായത്. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് ഭർത്താവ്. വിവാഹ ശേഷം തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടേയും യുട്യൂബ് ചാനലിലൂടേയും പങ്കുവയ്ക്കാറുണ്ട്. അതിലൊരു വീഡിയോയിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ആ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. അനുമോൾ ​ഗർഭിണി ആണെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് വന്ന കമന്റുകൾ. ഇവയ്ക്കിപ്പോൾ അനുമോൾ മറുപടി നൽകിയിരിക്കുകയാണ്. താൻ ​ഗർഭിണി ആയാൽ […]
Read more

ഹോർമുസ് കടലിടുക്കിലെ കടൽമൈൻ ഭീഷണി; അമേരിക്കയെ പരിഹസിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ കടൽമൈൻ ഭീഷണിയെ അമേരിക്കയ്ക്കെതിരെയുള്ള പരിഹാസായുധമാക്കി മാറ്റി ഇറാൻ. യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി രം​ഗത്തെത്തി. ‘ഹബീബി, ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിന് പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുള്ളത്. ഗെയിമിന്റെ മാതൃകയിലുള്ള വീഡിയോ പങ്കുവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും യു.എസ് സൈന്യത്തെയും ഇറാനിലേക്ക് […]
Read more

പുതിയ MSF നേതൃത്വത്തിനെതിരെ വീണ്ടും പ്രമേയം

മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ വീണ്ടും ആരോപണം. പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി മങ്കട മണ്ഡലം കമ്മിറ്റി രംഗത്തെത്തി. സംഘടനാ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് മങ്കട മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതില്‍ സംശയകരമായ നടപടികളുണ്ടായെന്നാണ് വിമര്‍ശനം. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയർന്നു. സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക സുതാര്യതയെയും മങ്കട മണ്ഡലം കമ്മിറ്റി ചോദ്യം ചെയ്തു. പഞ്ചായത്ത് മണ്ഡലം തലങ്ങളില്‍ കാര്യമായ പ്രവര്‍ത്തനപരിചയം […]
Read more

എഫ്സിആർഎ നിയമഭേദ​ഗതി: സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു, സഞ്ജയ് ജയ്സ്വാൾ എംപി അധ്യക്ഷൻ

ഡൽഹി : എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ് സമിതി അധ്യക്ഷൻ. കേരളത്തിൽനിന്നും ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീർ, സി സദാനന്ദന് അടക്കം എംപിമാർ സമിതിയിലുണ്ട്. ആകെ 31 എംപിമാരാണ് സമിതിയിലുള്ളത്.
Read more

Recent News