Tag: LATEST

സംസ്ഥാനത്ത് മീനിന് തീവില; ഒരു കിലോ ചാളയ്ക്ക് 360 രൂപ

തോപ്പുംപടി: അറബിക്കടലിലും കേരളത്തിന്റെ കായലിലും മീൻ കുറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ഉത്പാദിപ്പിക്കുന്ന കാലമാണിത്. സംസ്ഥാനത്തെ മത്സ്യ ഉത്പാദനത്തിന്റെ 40 ശതമാനവും നടക്കുന്നത് ജൂലായിൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള കാലത്താണ്. ഈ സമയത്താണ് ഉപരിതല മത്സ്യങ്ങളായ ചാള, അയല, വറ്റ എന്നിവ കൂടുതലായി ലഭിക്കുന്നത്. പക്ഷേ, ഈ മത്സ്യങ്ങളുടെ ഉത്പാദനത്തിൽ വലിയ കുറവാണ് കാണുന്നത്. ആലപ്പുഴ, കോഴിക്കോട് പ്രദേശങ്ങളൊഴിച്ചാൽ മറ്റൊരിടത്തും കാര്യമായി മീൻ ലഭിച്ചിട്ടില്ല. ട്രോളിങ് നിരോധനം കഴിഞ്ഞ് വലിയ പ്രതീക്ഷകളോടെ ബോട്ടുകളുമായി കടലിൽ ഇറങ്ങിയവർക്കും […]
Read more

സമരത്തിന് എത്തിയ 25 പേര്‍ ആ സമയം ജയിലില്‍; ഡല്‍ഹി പൊലീസിന്റെ നിരീക്ഷണ സംവിധാനം പാളി

ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ ക്രിമിനലുകളെ കണ്ടെത്താനെന്ന് അവകാശപ്പെട്ട് ഡല്‍ഹി പൊലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ സംവിധാനം പാളി എന്ന് റിപ്പോര്‍ട്ട്. ജന്തര്‍ മന്തറില്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയ 25 പേര്‍ ആ സമയം ജയിലുകളില്‍ അയിരുന്നെന്നാണ് വിവരം. ജന്തര്‍ മന്തര്‍ സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സമരത്തില്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയ 2,873 പ്രതിഷേധക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറിലൂടെയാണ് […]
Read more

‘അതിമനോഹരം’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘അതിമനോഹരം’ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. ‘തുടരും’ സിനിമ പോലെ ‘അതിമനോഹര’ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിന് തരുൺ മൂർത്തി നൽകിയ മറുപടി നേരത്തെ ശ്രദ്ധ നേടിയിരുന്നു. തുടരും സിനിമയേക്കാൾ ആക്ഷൻ രംഗങ്ങൾ […]
Read more

‘വോഡഫോണ്‍ പരസ്യത്തിലെ പഗിനെ പോലെ ഭര്‍ത്താവിന് പിന്നാലെ ഭാര്യ നടക്കേണ്ടതില്ല’: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭര്‍ത്താവ് എവിടെ പോയാലും വോഡഫോണ്‍ പരസ്യത്തിലെ പഗിനെ പോലെ ഭാര്യ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഭാര്യയെ ഒപ്പം കൂട്ടാതെ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നും മുംബൈയിലേക്ക് ജോലിക്കായി പോയെന്ന കാരണം കാട്ടി കുടുംബകോടതി വിവാഹമോചനം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജിക്കാരനായ 67കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ജീവിതത്തിലെ എല്ലാഘട്ടത്തിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ജീവിക്കണമെന്ന രീതി ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നല്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേകിച്ച് ജോലി സംബന്ധമായ വിഷയങ്ങളില്‍, […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; ഇന്‍കാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്

കായംകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരെ കേസ്. സി എ ബിജുവിനെതിരെയാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. കായംകുളം സ്വദേശിയായ ബിജു കായംകുളത്ത് വച്ചും ദുബായില്‍ വച്ചും ലൈംഗികമായി ചൂഷണം ചെയ്തു എന്ന് കാട്ടിയാണ് യുവതിയുടെ പരാതി. 2025 ജൂലൈയിലാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. യുവതിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്താണ് വിവാഹ വാഗ്ദാനവുമായി ബിജു സമീപിക്കുന്നത്. സാമ്പത്തിക സഹായങ്ങളും […]
Read more

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് ₹960 വർധിച്ചതോടെ വില ₹1,14,880 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് ₹14,360 ആണ്. ഗ്രാമിന് ₹120യുടെ വർധനയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണവിപണിയിൽ വീണ്ടും വാങ്ങൽ താൽപര്യം ശക്തമായതാണ് ഇന്നത്തെ വില ഉയരാനുള്ള പ്രധാന പശ്ചാത്തലം. ആഗോള വിപണിയിലെ സ്വർണവിലയിലെ മുന്നേറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സൂചനകളാണ് ഇപ്പോൾ സ്വർണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. യു.എസ്. […]
Read more

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണത്തിന് കാന്തപുരം; നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ മറുപടി പറയും

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിലപാട് വിശദീകരിക്കാന്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയും. പരാമര്‍ശത്തില്‍ വ്യക്തതയും വരുത്തും. ഇന്നലെ തൃശൂര്‍ സമ്മേളനത്തില്‍ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നുമാണ് കാന്തപുരം ഇന്നലെ പറഞ്ഞത്. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി മദ്രസയും സ്‌കൂളുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി […]
Read more

ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടെ പടുകൂറ്റന്‍ ജയം; തകർത്തടിച്ച് സ്മൃതി മന്ഥാന

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്മൃതി മന്ഥാന തകർത്ത‌‌ടിച്ച് റെക്കോർഡ് നേടിയിരിക്കുകയാണ്. വനിതാ ഏഷ്യാകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 193 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് ഓപ്പണര്‍ സ്മൃതിയുടെ കരുത്തിലാണ്. വെറും 64 പന്തുകളില്‍ നിന്ന് 124 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിസ്മയിപ്പിക്കുന്ന ബാറ്റിങ് കാണികള്‍ക്ക് വിരുന്നായി മാറി.മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ മന്ഥാന, 14 ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പടെയാണ് സെഞ്ചുറിയിലെത്തിയത്. ഈ മിന്നുന്ന […]
Read more

സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചി കുഞ്ഞിരം സ്വദേശി രാജഭാരതിയുടെ (26) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ബിഷയിൽ നിന്ന് ജിദ്ദ, മുംബൈ വഴി ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. താൻ പ്രണയിച്ചിരുന്ന യുവതിയുടെ വിവാഹം കഴിഞ്ഞതിന്റെ വിഷമത്തിൽ രാജഭാരതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ‘ഇനി ഞാൻ ജീവിച്ചിരിക്കില്ല’ എന്ന് പുലർച്ചെ സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു സംഭവം. സന്ദേശം കണ്ട് പരിഭ്രാന്തരായ […]
Read more

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: തൃശൂര്‍ പൂരം എക്സിബിഷന്‍ ഓഡിറ്റുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം. തൃശൂര്‍ പൂരം എക്സിബിഷന്‍ കമ്മിറ്റിയുടെ കണക്കുകളുടെ സമഗ്ര ഓഡിറ്റ് ഉറപ്പാക്കുന്നതിനായാണ് ഹൈക്കോടതിയുടെ നടപടി. എല്ലാ രേഖകളും സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദേവസ്വം ഭാരവാഹികള്‍ അടുത്ത വ്യാഴാഴ്ചയോടെ രേഖകള്‍ നേരിട്ട് ഹാജരാക്കണം. രേഖകള്‍ പരിശോധിച്ച ശേഷം ഓഡിറ്റിന് ഈ രേഖകള്‍ മതിയോ എന്ന് വകുപ്പ് അറിയിക്കണമെന്നും […]
Read more

Recent News