Tag: LATEST

ക്രീക്കിൽ മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തി; സൗദി പൗരനെ ആദരിച്ച് ദുബായ് പോലീസ്

ദുബായ് : ദുബായ് ക്രീക്കിൽ മുങ്ങിത്താഴ്ന്ന വ്യക്തിയുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ സൗദി അറേബ്യൻ പൗരന് ദുബായ് പോലീസിന്റെ ആദരം. മികച്ച സാമൂഹിക പ്രതിജ്ഞാബദ്ധതയും ധീരതയും പ്രകടിപ്പിച്ച സൗദി പൗരനായ അബ്ദുൽറസാഖ് ബിൻ സആൽ ബിൻ ജബർ അൽ റുവൈലിയെയാണ് ദുബായ് പോലീസ് പോർട്ട്‌സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി ആദരിച്ചത്. അപകടത്തിൽപ്പെട്ട വ്യക്തിയെ കണ്ട് സമയം പാഴാക്കാതെ ഉടനടി പ്രവർത്തിച്ച അബ്ദുൽറസാഖ് അൽ റുവൈലിയുടെ മാനുഷിക മൂല്യങ്ങളെയും ധൈര്യത്തെയും […]
Read more

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം; SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തതിൽ DYFI പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്. കേന്ദ്രകമ്മിറ്റി അംഗം എസ് കെ ആദര്‍ശ്, സംസ്ഥാന കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കുമ്പോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ കയറി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. നേതാക്കളുടെ അറസ്റ്റില്‍ രൂക്ഷവിമര്‍ശവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. സംഘിന്റെ ഹിന്ദുത്വ അജണ്ടയെ […]
Read more

അഡിഹെക്‌സ് സന്ദർശിച്ച് ശൈഖ് ഹംദാൻ

അബുദാബി : അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (അഡ്‌നെക്) നടക്കുന്ന 23-ാമത് അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ-കുതിരപ്പന്തയ പ്രദർശനം യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിനും അത് വരുംതലമുറകളിലേക്ക് പകർന്നു നൽകുന്നതിനും യു.എ.ഇ. ഭരണകൂടം നൽകുന്ന പ്രാധാന്യമാണ് ഇത്തരം അന്താരാഷ്ട്ര പ്രദർശനങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘യു.എ.ഇയുടെ പാരമ്പര്യം നമ്മുടെ ദേശീയ […]
Read more

പ്രതിപക്ഷ ഉപനേതൃപദവി തർക്കം; പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്ന് എം.എ ബേബി

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു. പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഒരു മണ്ഡലത്തിൽ സംസാരിച്ചപ്പോൾ അവിടുത്തെ പ്രശ്നം ഊന്നിപ്പറഞ്ഞു. പിബിയിൽ രാജ്യത്തെ രാഷ്ട്രീയ സ്ഥിതി ആണ് ചർച്ച ചെയ്യുന്നത്. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കുകയാണെങ്കിൽ അതിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നും എംഎ ബേബി വിശദമാക്കി. സിപിഐയുമായി നല്ല നിലയിലാണ് പോകുന്നത്. […]
Read more

50 കോടി ക്ലബിൽ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഖലീഫ” 50 കോടി ക്ലബിൽ. ചിത്രം ആഗോള തലത്തിൽ 50 കോടി ഗ്രോസ് പിന്നിട്ടു എന്ന വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പങ്ക് വെച്ചു. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി. ഓണം റിലീസായി എത്തിയ ചിത്രം, ഓണം വെക്കേഷന് ശേഷവും കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ഓണം വെക്കേഷൻ ദിനങ്ങളിൽ […]
Read more

ശ്രീനാഥ് ഭാസി ചിത്രം “ക്രെഡിറ്റ് സ്കോർ” ടീസർ പുറത്ത്; നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫെയറർ ഫിലിംസ്. “എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് […]
Read more

മകൾ മുഖ്യമന്ത്രിയെ വിമർശിച്ചു; തെലങ്കാനയിൽ വനിതാ മന്ത്രി പുറത്ത്

ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭയില്‍ നിന്നും പരിസ്ഥിതി മന്ത്രി കെ സുരേഖയെ പുറത്താക്കി. സുരേഖയുടെ മകള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുരേഖ ഖേദം പ്രകടിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുരേഖയെ പുറത്താക്കാനുള്ള ശുപാര്‍ശ തെലങ്കാന ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയ്ക്ക് നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനായി ജി ചിന്ന റെഡ്ഢിയെ നിയമിച്ച ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് സുരേഖയുടെ മകള്‍ കെ സുസ്മിത […]
Read more

വിപണിയെ അതിന്റെ വഴിക്ക് വിടില്ല; സവാള വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുമായി സർക്കാർ

തിരുവനന്തപുരം: സവാള വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. […]
Read more

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമിക്കവെ വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മര്‍ദിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരായ ഷഹീന്‍ ഖാന്‍, നാഫിസ എന്നിവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. മുഖ്യമന്ത്രി രേഖ ഗുപ്തയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുമ്പോഴാണ് രണ്ട് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ദക്ഷിണ ഡൽഹിയിലെ സാകേത് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച സൗത്ത് ഡല്‍ഹിയിൽ സാകേത് മാക്‌സ് ഹോസ്പിറ്റലിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. തങ്ങള്‍ മുസ്‌ലിമാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് മര്‍ദനമുണ്ടായതെന്ന് ഇരുവരും ആരോപിച്ചു. ഡല്‍ഹി സര്‍ക്കാരിനെയും […]
Read more

മെട്രോ രണ്ടാംഘട്ടം: ആവശ്യം എട്ട് ട്രെയിനുകൾ

കൊച്ചി: കൊച്ചി കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടം പൂർണമാകുമ്പോൾ സുഗമമായ യാത്രാ സർവീസിന് കൊച്ചി മെട്രോയ്ക്കാവശ്യം എട്ട് ട്രെയിനുകളാണ്. മൂന്ന് ട്രെയിനുകൾ വാങ്ങുന്നതിനാണ് നിലവിൽ അനുമതിയായിരിക്കുന്നത്. എന്നാൽ തിരക്കുള്ള സമയങ്ങളിൽ ആറു മുതൽ ഏഴുമിനിറ്റിന്റെ ഇടവേളയിൽ സർവീസ് നടത്തുന്നതിന് ഈ ട്രെയിനുകൾ മതിയാകില്ല.കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേയ്ക്കുള്ള മെട്രോ സർവീസ് അടുത്തവർഷം യാഥാർഥ്യമാകും. സർവീസിന്റെ തുടക്കത്തിൽ ട്രെയിനുകളുടെ എണ്ണം പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ട്രെയിനുകൾ ആവശ്യമായി വരും. ട്രെയിനുകൾ വാങ്ങുന്നതിനാവശ്യമായ പണം കണ്ടെത്തുകയെന്നതാണ് നിലവിലെ […]
Read more

Recent News