Tag: LATEST

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന തള്ളി എം.എ ബേബി

തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് എം. എ ബേബി പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. പ്രതികരണങ്ങൾ നടത്തുന്നവർ സ്വയം പരിശോധന നടത്തണമെന്നും എം എ ബേബി പറഞ്ഞു. മത ശാസനയല്ല ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിൻ്റെ […]
Read more

സഞ്ജീവും ശിവപ്രസാദുമടക്കം 30 പേര്‍ക്കെതിരെ കേസ്; SFI സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പൊലീസിന്റെ FIR

തിരുവനന്തപുരം: എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് ശിവപ്രസാദും അടക്കം 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയുന്ന 200 പ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നാണ് എഫ്‌ഐആര്‍. കലാപാഹ്വാനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി 17 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റതില്‍ പ്രതിഷേധിച്ച് ഇന്ന് നടത്തിയ സമരവും […]
Read more

അധ്യാപക പി എസ് സി റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടി : മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. പ്രീപ്രൈമറി ടീച്ചർ (519/2019), എച്ച്.എസ്.ടി. (സോഷ്യൽ സയൻസ്) 203/2021, എച്ച്.എസ്.ടി. (മലയാളം) 255/2021, എച്ച്.എസ്.ടി. (ഹിന്ദി) 562/2021, എച്ച്.എസ്.ടി. (ഇംഗ്ലീഷ്) 254/2021, എച്ച്.എസ്.ടി. (മാത്തമാറ്റിക്‌സ്) 383/2020, എച്ച്.എസ്.ടി. (നാച്ച്വറൽ സയൻസ്) 384/2020,  ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) 520/2019, പാർട് ടൈം എച്ച്.എസ്.ടി (ഹിന്ദി) […]
Read more

സർവ്വകലാശാലാ വി.സി നിയമനം; ഒത്തുതീർപ്പുണ്ടാക്കിയത് മുൻ പിണറായി സർക്കാർ

തിരുവനന്തപുരം: സർവ്വകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയത് മുൻ പിണറായി സർക്കാർ. ഇക്കാര്യം വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നു. ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വി.സിമാരെ ഇരുവിഭാഗവും യോജിപ്പോടെ നിയമിച്ചതിനെ സുപ്രീം കോടതി പ്രകീർത്തിച്ചിരുന്നു. വി.സി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പ് കരാറുണ്ടാക്കിയത് ഇപ്പോഴത്തെ വി.ഡി സതീശൻ സർക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഉയരുന്നതിനിടയിലാണ്, ധാരണ ഉണ്ടായത് പിണറായി സർക്കാരിന്റെ കാലത്താണെന്ന് തെളിയിക്കുന്ന സുപ്രീം കോടതി ഉത്തരവ് പുറത്തുവരുന്നത്. നിലവിലെ സർക്കാർ അധികാരത്തിൽ […]
Read more

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ റിസോര്‍ട്ട് ഉടമയെ കണ്ടെത്തി; 3 പേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ റിസോര്‍ട്ട് ഉടമയെ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. നെടുമങ്ങാട് സ്വദേശി ഷാജഹാനെയും കര്‍ണാടക സ്വദേശികളായ രണ്ട് പേരെയുമാണ് പിടികൂടിയിരിക്കുന്നത്. കുളമാംകുഴിയില്‍ പുതുതായി പണിയുന്ന റിസോര്‍ട്ട് ഉടമയായ ഗുണ്ടാ നേതാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാള്‍ അറിയപ്പെടുന്നത് വ്യാജ പേരിലാണെന്നും വെള്ളനാട് സന്തോഷ് എന്നത് വ്യാജ പേരാണെന്നും യഥാര്‍ത്ഥ പേര് ആര്യനാട് ശ്യാം എന്നാണെന്നും പൊലീസ് അറിയിച്ചു. ശ്യാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന നാലാമനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന് […]
Read more

‘ഹൃദയരാഗം’ ഹാപ്പിനെസ് സെന്റർ: അരോഗ്യമേഖല കരുത്തുറ്റതാക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ”ഹൃദയരാഗം” എന്ന പ്രത്യേക ക്യാമ്പയിന് വകുപ്പ് തുടക്കം കുറിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്‌ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ നടപ്പാക്കുക. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി സ്‌ക്രീനിംഗും രോഗസാധ്യതാ വിശകലനവും നടത്തി ഓരോ വ്യക്തിയെയും mild, moderate, high റിസ്‌ക് വിഭാഗങ്ങളായി തരംതിരിക്കുകയും, രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സ, പരിശോധന, ചികിത്സ, തുടർസേവനങ്ങൾ […]
Read more

ആനത്താരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താന്‍ നടപടി: ജില്ലാ വികസന സമിതി യോഗം

തിരുവനന്തപുരം: ജില്ലയില്‍ ആനയുടെ സഞ്ചാര പാതയില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിര്‍മ്മിതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളില്‍ നിന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സേനാപതി വേണു എംഎല്‍എ ഉന്നയിച്ച ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കാത്ത വിഷയം പരിശോധിച്ചതിനെ തുടര്‍ന്നാണ് യോഗത്തിന്റെ നിര്‍ദേശം. കുണ്ടള, മാട്ടുപ്പെട്ടി […]
Read more

ഡയപ്പറില്‍ സ്വര്‍ണം കടത്തിയ സംഭവം; കുഞ്ഞിന്റെ അമ്മ നാല് ദിവസം മുമ്പ് രണ്ട് കോടിയുടെ സ്വര്‍ണവുമായി പിടിയില്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടിയ സംഭവത്തിലെ കുഞ്ഞിന്‍റെ അമ്മ 4 ദിവസം മുൻപ് രണ്ടു കോടിയുടെ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണ്ണക്കടത്തിനിടെ യുവതി നെടുമ്പാശ്ശേരിയിൽ പിടിയിലായത്. 28 കാരിയായ യുവതി നാപ്കിനിൽ ഒളിപ്പിച്ചു കടത്തിയത് 1.78 കിലോ സ്വർണമാണ്. പൊന്നാനിക്കാരനായ ഭർത്താവാണ് സ്വർണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആർഐകെ മൊഴി നൽകിയിരുന്നു. എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളെയുമായാണ് 34കാരൻ റാസൽഖൈമയിൽ നിന്ന് […]
Read more

മെസിയും നെയ്മറും മടങ്ങിയെങ്കിലും റൊണാൾഡോ തുടരും

റിയാദ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അര്‍ജന്‍റീന നായകന്‍ ലയണൽ മെസി വിരമിച്ചതിന് പിന്നാലെ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തിലേക്കാണ്. എന്നാൽ, കളിമതിയാക്കാൻ താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സൂചനകളാണ് 41-കാരനായ പോർച്ചുഗീസ് സൂപ്പർ താരം നൽകുന്നത്. സൗദി ക്ലബ്ബ് അൽ നസ്റിന്‍റെ പരിശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് “കീപ് പുഷിങ്” എന്ന അടിക്കുറിപ്പെഴുതിയാണ് റൊണാൾഡോ തന്‍റെ നിലപാട് വ്യക്തമാക്കിയത്. തന്‍റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാം ഇതെന്ന് കഴിഞ്ഞ മാസം റൊണാൾഡോ സൂചിപ്പിച്ചിരുന്നു. […]
Read more

ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര കളിക്കാൻ ഇന്ത്യ; ചർച്ചകൾ തുടങ്ങി ബിസിസിഐ

മുംബൈ: അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾ നേരത്തെ ആരംഭിച്ച് ബിസിസിഐ. ലോകകപ്പിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കാൻ ബിസിസിഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായിചർച്ചകൾ ആരംഭിച്ചു. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. വൻകരയിലെ കാലാവസ്ഥ, പിച്ചുകളിലെ ബൗൺസ്, മറ്റ് സാഹചര്യങ്ങൾ എന്നിവയോട് താരങ്ങൾക്ക് പൊരുത്തപ്പെടാൻ അവസരമൊരുക്കുകയാണ് ടീം മാനേജ്‌മെന്റിന്‍റെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയിൽ 4 മുതൽ 6 വരെ ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കായി ടീം മാനേജ്‌മെന്‍റ് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. 2027 […]
Read more

Recent News