Tag: LATEST

വി ഡി സതീശന്‍ കേരളത്തിന്റെ സ്പന്ദനം, സംസ്ഥാനത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രം: സി ദിവാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാന്‍ കഴിയുമെന്നും സി ദിവാകരന്‍ പറഞ്ഞു. ‘കേരളത്തിന്റെ പ്രിയങ്കരനായ, കേരളത്തിന്റെ സ്പന്ദനമായ വി ഡി സതീശനാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. അദ്ദേഹമായതുകൊണ്ടാണ് ഞാന്‍ രണ്ട് മണിക്കൂറോളം കാത്തിരുന്നത്. സാധാരണ ഞാന്‍ ആരെയും കാത്തിരിക്കാറില്ല. അത് എന്റെ സ്വഭാവമാണ്. നൂറ് ദിവസം […]
Read more

‘ദേഷ്യത്തിൽ വിരമിക്കാനൊരുങ്ങി രോഹിത് ശർമ’; ബിസിസിഐ യോഗത്തിന് മുൻപ് വെളിപ്പെടുത്തൽ

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾക്കും ഭാവി പദ്ധതികൾക്കുമായി ബി.സി.സി.ഐ അടിയന്തര അവലോകന യോഗം ചേരാനിരിക്കെ, മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ഭാവി പദ്ധതികളിൽ ഇനി ടീമിന്‍റെ ഭാഗമാകില്ലെന്ന് സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് രോഹിത് ശർമ ദേഷ്യത്തില്‍ വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾക്കും ഭാവി പദ്ധതികൾക്കുമായി ബി.സി.സി.ഐ അടിയന്തര അവലോകന […]
Read more

ചെന്നൈയിൽ ഒളിമ്പിക് സിറ്റിയും മോട്ടോർ സ്‌പോർട്‌സ് സിറ്റിയും; വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാടിന്‍റെ കായിക മേഖലയ്ക്ക് പുതിയ ദിശാബോധം പകർന്ന് തലസ്ഥാനമായ ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള ‘തമിഴ്‌നാട് ഒളിമ്പിക് സിറ്റി’ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഒളിമ്പിക് സിറ്റി യാഥാർത്ഥ്യമാക്കുന്നത്. അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്‍റർ, സ്‌പോർട്‌സ് സയൻസ്-സ്‌പോർട്‌സ് മെഡിസിൻ സെന്‍ററുകൾ എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിയാണിത്. കായികതാരങ്ങൾക്കും പരിശീലകർക്കും തങ്ങാനാവശ്യമായ അത്യാധുനിക താമസസൗകര്യങ്ങളും ഇവിടെയൊരുക്കും. […]
Read more

കൊട്ടാരക്കരയിൽ രോഗിയോട് കയർത്ത് സംസാരിച്ച ഡോക്‌ടർക്കെതിരെ നടപടി: തെന്മലയിലെ പിഎച്ച്‌സിയിലേക്ക് സ്ഥലംമാറ്റി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ അസിസ്റ്റൻ്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (PHC) സ്ഥലം മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. “പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് […]
Read more

ഊരാളുങ്കൽ ഉള്‍പ്പടെ 46 ഏജൻസികളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷൻ കാലാവധി നീട്ടി സര്‍ക്കാര്‍. ആ​ഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയാണ് കാലാവധി നീട്ടിയത്. ഊരാളുങ്കൽ ഉൾപ്പെടെ ആറ് സർക്കാർ ഇതര ഏജൻസികൾക്കാണ് പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടി നൽകിയത്. ഇത് രണ്ടാം തവണയാണ് ഈ ഏജൻസികൾക്ക് യുഡിഎഫ് സർക്കാർ കാലാവധി നീട്ടി നൽകുന്നത്.
Read more

ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു; മരണസംഖ്യ 12 ആയി, മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും പ്രളയ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ മഴക്കെടുതി തുടരുന്നു. ഉത്തരാഖണ്ഡില്‍ 4 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 12 ആയി. ഉത്തര്‍പ്രദേശിലെ 23 ജില്ലകളിലായി 16,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്. കനത്ത മഴയ്ക്ക് പിന്നാലെ ബിഹാറിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മധ്യപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം […]
Read more

13 ലക്ഷം രൂപയുമായി 2 പേർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ

കൊല്ലം: കേരള തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി. രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 13 ലക്ഷം രൂപയാണ് എക്‌സൈസ് പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ കുഴൽപ്പണ കടത്തുകാർ എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ ഏഴുമലൈ ചിന്നപ്പൻ, ശക്തി സുബ്രഹ്മണി എന്നിവരാണ് കുഴൽപ്പണവുമായി പിടിയിലായത്. സേലത്ത് നിന്ന് എറണാകുളം പെരുമ്പാരിലേക്ക് കൊണ്ടുവന്നതായിരുന്നു നോട്ടുകൾ എന്നാണ് പ്രതികൾ എക്സൈസിനോട് പറഞ്ഞത്. 100 വീതമുള്ള 26 കെട്ടുകളായിട്ടായിരുന്നു പണം ഇവർ കയ്യിൽ സൂക്ഷിച്ചിരുന്നത്. ബെലോറോ ജീപ്പിലാണ് കള്ളപണം കടത്താൻ ശ്രമിച്ചത്. […]
Read more

തിരുവല്ലയിൽ വീടിന് തീപിടിച്ചു; കത്തിനശിച്ച് ഉപകരണങ്ങൾ, വ്യാപക നാശനഷ്ടം

പത്തനംതിട്ട: തിരുവല്ലയിൽ വീടിന് തീപിടിച്ച് വ്യാപക നാശനഷ്ടം. മഞ്ഞാടി സോളി മൻസിലിൽ നസീമയുടെ വീടിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. തിരുവല്ല നഗരത്തിൽ വ്യാപാര സ്ഥാപനം നടത്തുകയാണ് നസീമ. തീ പടർന്ന സമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. സമീപവാസികളാണ് നസീമയെയും തിരുവല്ലയിലെ അഗ്നിശമനസേനയെയും വിവരം അറിയിച്ചത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലും ബാത്റൂമിലും തീ ആളിപ്പടർന്നു. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. കിടപ്പുമുറിയിലെ എസി, ഫാനുകൾ, ഇലക്ട്രിക് ഹീറ്റർ, കട്ടിൽ, […]
Read more

സിഗരറ്റ് പാക്കറ്റില്‍ ഭദ്രമായി സൂക്ഷിക്കും, ആവശ്യക്കാരെ യാത്രക്കാരെന്ന വ്യാജേന ഓട്ടോയില്‍ കയറ്റി ‘കൈമാറ്റം

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും സ്ഥിരമായി ലഹരിമരുന്ന് കൈമാറി വന്നിരുന്ന ഓട്ടോ ഡ്രൈവറെ എംഡിഎംഎ സഹിതം പൊലീസ് പിടികൂടി. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി കട്ടയാട്ടുപറമ്പ് ബലൂണ്‍ ഹൗസില്‍ അഹമ്മദ് ബാസികി (32) നെയാണ് 16.05 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്ത് ഇരിങ്ങാടം പള്ളി – വെള്ളിമാടുകുന്ന് ബൈപാസില്‍ പുതുതായി ആരംഭിച്ച രാത്രികാല ഭക്ഷണശാലകള്‍ മറയാക്കി മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച […]
Read more

ദുൽഖറിന് ആശംസയുമായി നിവിൻ പോളി

കൊച്ചി : മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ഐ ആം ​ഗെയിം നാളെ തിയറ്ററുകളിൽ എത്തും. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലർ എന്റർടെയ്നറായാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാനിരിക്കെ തന്റെ പ്രിയ സുഹൃത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നിവിൻ പോളി. വെൽക്കം ഹോം എന്ന് പറഞ്ഞ നിവിൻ പോളി, ഐ ആം ​ഗെയിം വൻ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറട്ടെ എന്നും ആശംസിച്ചു. ‘വെൽക്കം ഹോം, പ്രിയ സഹോദരാ ദുൽഖർ സൽമാൻ. ‘ഐ […]
Read more

Recent News