Tag: LATEST

വാടകയേക്കാൾ പണം വേണം ചിലവിന്, മാസങ്ങൾ കഴിഞ്ഞാലും സാധനം വാങ്ങിത്തീരില്ല; അനുഭവം പങ്കുവച്ച് യുവതി

ഒരു വാടകവീട്ടിലേക്ക് താമസം മാറുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് യുവതി. സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുക, അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങുക, പിന്നീട് മാസാമാസം വാടകയും കറന്റ് ബില്ലും അടയ്ക്കുക ഇത്ര മാത്രമേയുള്ളൂവെന്നാണ് പലരുടെയും ധാരണ. എന്നാൽ, താമസം മാറിക്കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും തീരാത്ത അപ്രതീക്ഷിത ചിലവുകളാണ് തന്നെ കാത്തിരുന്നതെന്ന് തുറന്നു പറയുകയാണ് സ്വാതി സിംഗ് എന്ന യുവതി. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തുടക്കത്തിലുള്ള ചിലവുകൾ മാത്രമാണ് വലിയ തുകയെന്നും പിന്നീട് വലിയ ചിലവുകൾ വരില്ലെന്നുമായിരുന്നു താൻ […]
Read more

ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് തലസ്ഥാന നഗരിയിൽ കൊടിയിറക്കം

തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ കൊടിയിറക്കം. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 23 ന് തുടങ്ങിയ ഓണാഘോഷങ്ങൾക്ക് തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്രയോടെയാണ് കൊടിയിറങ്ങുന്നത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ഘോഷയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശൻ, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത […]
Read more

എ കെ ബാലന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തര്‍ക്കം രാഷ്ട്രീയമായി മുതലെടുക്കാനാകുമോയെന്ന് യുഡിഎഫ് ശ്രമിക്കുകയാണെന്ന സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍. യുഡിഎഫിന് അതിന്റെ ആവശ്യമില്ല. ഇപ്പോള്‍തന്നെ 102 എംഎല്‍എമാരുണ്ട്. ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവര്‍ നോക്കിയാല്‍ മതിയെന്നും കെ മുരളീധരന്‍ തിരിച്ചടിച്ചു. മുരളീധരന്റെ മറുപടി ഇങ്ങനെ. ‘ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലല്ലോ. ഇപ്പോള്‍ തന്നെ 102 എംഎല്‍എമാര്‍ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? […]
Read more

എബോള; ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള വ്യാപനം

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പടരുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ പുതിയ രണ്ടു മേഖലകളിൽക്കൂടി രോഗവ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിത പ്രദേശങ്ങളുടെ എണ്ണം അറുപതായി ഉയർന്നു. നോർത്ത് കിവു പ്രവിശ്യയിലെ ബിയെന, മാംഗുരെജിപ പ്രദേശങ്ങളിലാണ് പുതുതായി രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്. ഇരുസ്ഥലങ്ങളിലും മൊത്തത്തിലുള്ള മരണനിരക്കായ 48%-ത്തേക്കാൾ വളരെ കൂടുതലാണ് മരണനിരക്ക്. രോഗബാധയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളേക്കാൾ അഭൂതപൂർവ്വമായ വേഗതയിലാണ് രോഗം പടരുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ രോഗബാധിതർ 5,794-ഉം മരണനിരക്ക് 2,786 -ഉം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read more

യുറേനിയം കിട്ടും; ഉസ്‌ബെക്കിസ്താനുമായി കരാറായി

താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക്കിസ്താൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ താഷ്‌കന്റിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് യുറേനിയം കരാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇതിനുപുറമെ, നഗരങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനായി മൂന്ന് ‘സിസ്റ്റർ സിറ്റി’, ‘സിസ്റ്റർ സ്റ്റേറ്റ്’ കരാറുകൾക്കും […]
Read more

ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസ് നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര വിഷ്ണു നിവാസില്‍ വൃന്ദ (27)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നും ചാടിയ യുവതി […]
Read more

വിയോജിപ്പ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ ശിക്ഷിക്കരുത്

ന്യൂഡൽഹി: അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയെന്നത് കൊണ്ടുമാത്രം വിദ്യാർഥികളെ ഭീഷണിപ്പെടുത്താനോ ശിക്ഷാനടപടികൾക്ക് വിധേയരാക്കാനോ പാടില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ പൗരത്വത്തിന്റെ കാതൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ എൽഎൽഎം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ. ‘ജനാധിപത്യത്തിൽ, ചോദ്യം ചെയ്യാനുള്ള അവകാശം എന്നത് ധിക്കാരപൂർണമായ സംഗതിയല്ല. അത് പൗരത്വം, സ്വാതന്ത്ര്യം, ഭരണഘടനാപരമായ ഉത്തരവാദിത്വം എന്നിവയുടെ അനിവാര്യമായ പ്രകടിപ്പിക്കലാണ്. അതുകൊണ്ട്, വിദ്യാർഥികൾ വ്യത്യസ്തമായ അഭിപ്രായം […]
Read more

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോൺമെയ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ സംഘർഷം ഒഴിയാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. ഏറ്റുമുട്ടലിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ഉടൻ തന്നെ […]
Read more

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മാവേലിക്കര പാറക്കുളങ്ങുര സ്വദേശി യദു കൃഷ്ണനാണ് മരിച്ചത്. 22 വയസ്സാണ്. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിയാണ് യദുകൃഷ്ണന്‍. സുഹൃത്തിനെ കാണാനാണ് യദു ഛത്തീസ് ഗഡിലെത്തിയത്. വാടകയ്ക്ക് എടുത്ത ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. നദിക്ക് കുറുകേയുള്ള പാലത്തില്‍ വെള്ളം കയറിയിരുന്നു. അതു വകവെയ്ക്കാതെ ബൈക്ക് ഓടിച്ച ഇരുവരും കുത്തൊഴുക്കില്‍പ്പെട്ട് നദിയിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ട നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ […]
Read more

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സർക്കാരും കെജിഎംഒഎയും തമ്മിൽ സമവായം

കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ സമവായം. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെജിഎംഒഎയുടെ എതിർപ്പിൽ ആരോഗ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള തീരുമാനത്തിൽ ഒഴിവുകൾ നികത്തണമെന്നും കൂടുതൽ നിയമനം വേണമെന്നുമായിരുന്നു കെജിഎംഒഎ തുടക്കം മുതലെടുത്ത നിലപാട്. ആവശ്യത്തിന് […]
Read more

Recent News