Tag: LATEST

താരമായി 10 ലക്ഷം ദിർഹം വിലയുള്ള പരുന്തുകൾ; അഡിഹെക്സിൽ ജനത്തിരക്കേറുന്നു

അബുദാബി : രണ്ടാംദിനത്തിലേക്ക് കടന്ന 23-ാമത് അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ കാഴ്ചക്കാരുടെ മനസ്സ് കവർന്ന് 10 ലക്ഷം ദിർഹം വരെ വിലമതിക്കുന്ന പരുന്തുകൾ. ശനിയാഴ്ച അവധി ദിനമായതിനാൽ നൂറുകണക്കിനാളുകളാണ് അബുദാബി അഡ്‌നെക് സെന്ററിലേക്ക് ഒഴുകിയെത്തിയത്. പരുന്ത് വളർത്തൽ, കുതിരസവാരി, ഒട്ടകങ്ങൾ, വേട്ടയാടൽ ഉപകരണങ്ങൾ, സഫാരി ടൂറിസം, പരമ്പരാഗത കരകൗശല വസ്തുക്കൾ തുടങ്ങി 15 മേഖലകളിലായി വൻ സജ്ജീകരണങ്ങളാണ് എക്‌സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി യു.എ.ഇ.യുടെ പാരമ്പര്യവും സംസ്കാരവും പരിചയപ്പെടുത്തുന്ന പ്രത്യേക ശില്പശാലകളും സജ്ജമാക്കിയിട്ടുണ്ട്.
Read more

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 2026-ലെ ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. എസ്.എൻ.സി.എസ് അംഗങ്ങൾ ആലപിച്ച ദൈവദശകത്തോടെയും, ഗഗന, ആത്മിക, നിരഞ്ജന, നക്ഷത്ര എന്നിവർ അവതരിപ്പിച്ച പൂജാ നൃത്തത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. പൊതുസമ്മേളനത്തിൽ എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം ആശംസിച്ചു. സംഘടന ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. […]
Read more

റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ, സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

ബെംഗളൂരു: റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് പോലീസ്. വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള സ്കൂട്ടർ യാത്രികനായ രവി എന്ന മുപ്പത്തിനാലുകാരന്റെ ജീവനാണ് ഹൊയ്സാല പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്താനായത് . ശനിയാഴ്ച മഗാഡി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ജോലിക്കു പോകുന്നതിനായി ഇറങ്ങിയതായിരുന്നു രവി. യാത്രാമധ്യേ കടുത്ത നെഞ്ചുവേദന അനുഭവപ്പെ‌‌ടുകയും വഴിയരികിൽ വണ്ടിനിർത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു. സമീപത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സച്ചിദാനന്ദ മൂർത്തിയും കോൺസ്റ്റബിൾ […]
Read more

എല്ലാ മതങ്ങളെയും ഞാൻ വെറുക്കുന്നു’; അഫ്ഗാനിസ്ഥാനിൽനിന്നുള്ള ബാക്ക്പാക്കർ അരുണിമയുടെ കുറിപ്പ് വൈറൽ

അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്ന ബാക്ക്പാക്കർ അരുണിമയുടെ പുതിയ സമൂഹമാധ്യമ കുറിപ്പ് ചർച്ചയാകുന്നു. ഒരു മതത്തെ മാത്രം ലക്ഷ്യമിട്ടല്ല തന്റെ വിമർശനമെന്നും എല്ലാ മതങ്ങളോടും തനിക്ക് വിയോജിപ്പാണെന്നും അരുണിമ കുറിപ്പിൽ വ്യക്തമാക്കി. മതങ്ങളില്ലാത്ത രാജ്യങ്ങളിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അവർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുമായി സംസാരിക്കാൻ അവസരം ലഭിച്ചതായും നിലവിലുള്ള നിയന്ത്രണങ്ങളോട് അവർക്ക് കടുത്ത വിയോജിപ്പാണുള്ളതെന്നും അരുണിമ പറയുന്നു. അഞ്ചുവർഷം മുമ്പ് സ്ത്രീകൾക്ക് പഠിക്കാനും തൊഴിലിടങ്ങളിൽ ജോലിചെയ്യാനും സാധിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണെന്നാണ് കുറിപ്പിലെ […]
Read more

കോളറെക്റ്റൽ കാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

ഡൽഹി : ജീവിതശൈലിയുമായി ബന്ധപ്പെട്ട അർബുദങ്ങൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അത്തരത്തിൽ ജീവിതശൈലിയും ആഹാരരീതിയും മൂലം രോഗസാധ്യത വർധിക്കുന്ന അർബുദങ്ങളിലൊന്നാണ് കോളറെക്റ്റൽ കാൻസർ. റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ അമിതമായി കഴിക്കുന്നത്, നാരുകൾ കുറഞ്ഞ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ കോളറെക്റ്റൽ കാൻസർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ കോളറെക്റ്റൽ കാൻസർ സാധ്യത കുറയ്ക്കുന്ന ആഹാരരീതികളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗരഭ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. […]
Read more

ആഗോള ബോക്സ് ഓഫീസില്‍ ആ മാന്ത്രിക സംഖ്യയും മറികടന്ന് ടോക്സിക്

കൊച്ചി : തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ടോക്സിക് ഓഗസ്റ്റ് 26ന് തിയറ്ററുകളില്‍ എത്തി. കന്നഡ, ഇം​ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ കാണാനാകും. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 250 കോടി മറികടന്നിരിക്കുകയാണ് ടോക്സിക്. ഇതുവരെയായി ടോക്സിക് ആകെ 256 കോടി നേടിയിട്ടുണ്ട് എന്ന് സാക്നില്‍ക്ക് […]
Read more

ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ തന്ത്രങ്ങളുമായി കേരള ബിജെപിയും

തിരുവനന്തപുരം: രാജ്യത്തെ ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായി കേരള ബിജെപിയിലും ഒരുക്കം. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കേരള സന്ദർശനം ഇതിന്റെ ഭാഗമാണ്. അഞ്ചിന് കണ്ണൂരിൽ അദ്ദേഹം പങ്കെടുക്കുന്ന ബലിദാനികളുടെ കുടുംബസംഗമം ഇതിനുള്ള വേദിയാകുമെന്നാണ് വിവരം. യുവാക്കളെയും വിദ്യാർഥികളെയും സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാക്രമക്കേട് മുൻനിർത്തി ഡൽഹിയിൽ കോക്രോച്ച് ജനതാ പാർ‌ട്ടിയുടെ നേതൃത്വത്തിൽ നടന്ന ജെൻസീ പ്രക്ഷോഭം വിജയിച്ചതോടെയാണ് പുതുതലമുറയെ ഏതുവിധേനയും കൂടെനിർത്തണമെന്ന് ബിജെപി തീരുമാനിച്ചത്. ഇതിനുള്ള തന്ത്രം രൂപപ്പെടുത്താൻ ദേശീയ […]
Read more

ടെസ്റ്റില്‍ നോബോളുകള്‍ എറിയുന്ന ബൗളര്‍മാര്‍ക്കെതിരെ നടപടി വേണം

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി നോബോളുകള്‍ എറിയുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ രവീന്ദ്ര ജഡേജ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ നിരന്തരം നോബോളുകള്‍ എറിഞ്ഞത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഗാവസ്‌കറുടെ പ്രതികരണം. ടെസ്റ്റില്‍ നോബോളിന് ഫ്രീ ഹിറ്റ് നല്‍കുന്നതിനോട് അദ്ദേഹം വിയോജിക്കുകയും, പകരം കുറ്റക്കാരായ ബൗളര്‍മാര്‍ക്കും ബൗളിംഗ് കോച്ചിനും കനത്ത പിഴ ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2021 മുതല്‍ സീനിയര്‍ ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ 85 നോബോളുകളാണ് […]
Read more

ദുലീപ് ട്രോഫി സെമിയില്‍ ഈസ്റ്റ് സോണ്‍ നായകനായി വൈഭവ് സൂര്യവംശി

ബെംഗളൂരു: പ്രായം വെറും 15 മാത്രമുള്ള വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ചരിത്രപരമായ നേട്ടം. ബെംഗളൂരുവില്‍ സെന്‍ട്രല്‍ സോണിനെതിരായ ദുലീപ് ട്രോഫി സെമിഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് സോണ്‍ ടീമിന്റെ നായകനായി താരം ചുമതലയേറ്റു. ടൂര്‍ണമെന്റിന് മുന്നോടിയായി വൈസ് ക്യാപ്റ്റനായി നിയമിതനായ വൈഭവ്, ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഈ വലിയ ഉത്തരവാദിത്തലേക്ക് എത്തിയത്. സെന്‍ട്രല്‍ സോണിന്റെ ഒന്നാം ഇന്നിംഗ്‌സിനിടെ 19-ാം ഓവറിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വിക്കറ്റ് കീപ്പിംഗിനിടയില്‍ ഇഷാന്‍ കിഷന്റെ വലതു കൈത്തണ്ടയ്ക്ക് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം വേര്‍തിരിച്ചത് ‘സ്ട്രിപ്പിങ് സോള്‍ട്ട് ‘ ഉപയോഗിച്ച്; ശാസ്ത്രീയ പരിശോധനാഫലം

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി എന്നിവയില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിച്ചതു ‘സ്ട്രിപ്പിങ് സോള്‍ട്ട്’ എന്നറിയപ്പെടുന്ന രാസവസ്തുവെന്ന് ഉറപ്പാക്കി ശാസ്ത്രീയ പരിശോധനാഫലം. അടുത്തയാഴ്ച എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന കട്ടിളപ്പാളി കേസിന്റെ അന്തിമ കുറ്റപത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയേക്കും. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നു ശേഖരിച്ച സ്ട്രിപ്പിങ് സോള്‍ട്ടിന്റെ സാംപിള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ജംഷഡ്പുരിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. അവിടെ നിന്നു ലഭിച്ച പരിശോധനാഫലം സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്ക് തെളിയിക്കുന്നതില്‍ നിര്‍ണായകമായി. കട്ടിളപ്പാളി മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നാണു ശാസ്ത്രീയമായ പരിശോധനയിലെ […]
Read more

Recent News