കർണാടക മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം പൂജ്യം; രാഹുൽ ഗാന്ധിയെ വിമർശിച്ച് സോഷ്യൽ മീഡിയ
ബെംഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകയിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിൽ നിർത്തി സോഷ്യൽ മീഡിയ. വനിതകൾക്ക് വേണ്ടി വാദിക്കുന്നയാൾ പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്നാണ് ചോദ്യം. 21 മന്ത്രിമാരുള്ള കേരളത്തിൽ രണ്ട് വനിതകൾ മന്ത്രിയായിരിക്കെ, 34 അംഗങ്ങളുള്ള കർണാടക മന്ത്രിസഭയിൽ നിലവിൽ ഒരു വനിത പോലുമില്ല. ബിജെപി സോഷ്യൽ മീഡിയ ഹാൻഡിലുകളും രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തി. സ്ത്രീശാക്തീകരണത്തിന്റെ വക്താവെന്ന് അവകാശപ്പെടുന്ന രാഹുൽ ഗാന്ധിയുടെ കർണാടക മോഡൽ ഇതാണോയെന്നും വനിതകൾക്കുള്ള […]
Read more

