Tag: LATEST

വീട്ടിൽ സ്വർണം സൂക്ഷിക്കുന്നവർ ജാഗ്രതൈ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. ഏകദേശം 20,000 കുവൈത്തി ദീനാർ മൂല്യം വരുന്ന ആഭരണങ്ങളാണ് കിടപ്പുമുറിയിൽ നിന്ന് മോഷണം പോയത്. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ഡോക്ടർ അറിയുന്നത്. തുടർന്ന് ഇവർ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരമറിയിക്കുകയായിരുന്നു. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒരു സമ്പാദ്യം എന്ന നിലയിലാണ് താൻ ഈ ആഭരണങ്ങൾ ശേഖരിച്ചു വെച്ചിരുന്നതെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കി.
Read more

കുവൈത്തിലെ മഹ്ബൂലയിൽ വൻ സുരക്ഷാ പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ അഹ്മദി ഗവർണറേറ്റിലെ മഹ്ബൂല മേഖലയിൽ കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പൊലീസ് നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 221 പേരെ പിടികൂടി. പരിശോധനയിൽ 790 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി. അഹ്മദി ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ അഹ്മദ് അൽ സബാഹിന്‍റെ സാന്നിധ്യത്തിൽ പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ മുനൈഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ […]
Read more

വാഹനത്തിനുള്ളിൽ രക്തക്കറ, തെളിവ് നശിപ്പിക്കാൻ ആടുവളർത്തൽ കേന്ദ്രത്തിൽ തീയിട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-സാൽമി മേഖലയിലുള്ള ആടുവളർത്തൽ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രിമിനൽ അന്വേഷണ സംഘം കണ്ടെത്തി. ഗൾഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി സ്ഥലത്ത് തീയിട്ട ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ-ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഗൾഫ് പൗരന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ, സാധാരണ തീപിടിത്തത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ചില നിർണ്ണായക തെളിവുകൾ അന്വേഷണ […]
Read more

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം

കോഴിക്കോട്: ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. അക്രമികൾ പൊലീസ് ഉദ്യോ​ഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി ന​​ഗ്നനാക്കി ചിത്രം രക്ഷിതാക്കൾക്ക് അയച്ചു, എട്ട് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു

കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തില്‍ പ്രസാദിന്റെ മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിലിനെയാണ്(33) പൊലീസ് അറസ്റ്റ് ചെയ്തത്. ബെം​ഗളൂരുവിൽ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍നിന്നുമാണ് മലാപറമ്പ് സ്വദേശിയായ യുവാവിനെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടില്‍ ഇയാളെ ബന്ധനസ്ഥനാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും, നഗ്‌ന ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്ത് എട്ട് […]
Read more

പൊള്ളലേറ്റ് ഒരു മാസത്തോളം ചികിത്സ, പിന്നാലെ ന്യൂമോണിയ ബാധിച്ചു; രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ഉടുപ്പില്‍ അബദ്ധത്തില്‍ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്‍റെ മകള്‍ അവനി (7) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആമയൂര്‍ എ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അവനി. രണ്ടു മാസം മുന്‍പാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് ദീപം തെളിക്കുന്നതിനിടെ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി. […]
Read more

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന; ഒരു കട പൂട്ടിച്ചു

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു കട അധികൃതര്‍ പൂട്ടിച്ചു. ആറ് കടകള്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്. പല കടകളുടെയും മുന്‍വശത്തു കൂടി മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. ഇത് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെര്‍മോകോള്‍ പെട്ടികളില്‍ ഐസ് നിക്ഷേപിച്ച് ഇതില്‍ വെച്ചാണ് പലരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധക്ക് കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. […]
Read more

നേപ്പാൾ മിന്നൽപ്രളയം: ഓസ്‌ട്രേലിയൻ പൗരന്മാരായ നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഓസ്‌ട്രേലിയൻ പൗരത്വമുള്ള നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി. ലക്ഷ്മി ശ്രീധരൻ അയ്യർ (49), ശ്രീധരൻ അയ്യർ (53), മക്കളായ രുദ്ര ശ്രീധരൻ അയ്യർ (20), റിഷബ് ശ്രീധരൻ അയ്യർ (23) എന്നിവരുമായാണ് ബന്ധപ്പെടാൻ കഴിയാത്തത്. ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 8.45ഓടെ റാസുവ ജില്ലയിലെ സ്യാഫ്രുബെസി പ്രദേശത്താണ് നാലുപേരെയും അവസാനമായി കണ്ടത്. ബാഗ്മതിയിലെ യാല പീക്ക് ഗസ്റ്റ് ഹൗസിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹിമാലയൻ ഗ്ലേസിയർ ട്രക്കിങ് സംഘത്തിന്റെ ഭാഗമായി മാതാപിതാക്കളും പ്രായപൂർത്തിയായ രണ്ട് […]
Read more

വി.ഡി. സതീശൻ മുഖ്യമന്ത്രി മാത്രമല്ല, കോൺഗ്രസ് നേതാവുകൂടിയല്ലേ?’; വിമർശനവുമായി കെ.വി. തോമസ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ ചെമ്പഴന്തിയിൽ തടഞ്ഞുനിർത്തിയ സംഭവത്തിൽ മുൻ എംപി പീതാംബരക്കുറുപ്പ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെ വിമർശിച്ച് കെ.വി. തോമസ്. പ്രതിഷേധിച്ച പാർട്ടി പ്രവർത്തകരോട് പൊലീസ് നടപടി സ്വീകരിച്ച മുഖ്യമന്ത്രിയുടെ സമീപനത്തെ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിലപാടുമായി താരതമ്യം ചെയ്തായിരുന്നു വിമർശനം. വി.ഡി. സതീശൻ മുഖ്യമന്ത്രി മാത്രമല്ല, കോൺഗ്രസ് നേതാവുകൂടിയാണെന്ന് കെ.വി. തോമസ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടിയാണെന്നും അതേ പാർട്ടിയുടെ നേതാവിനെ തടഞ്ഞുനിർത്തി പ്രതിഷേധിച്ച […]
Read more

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിൻ്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവൻ്റ് ഇന്നലെ നടന്നു. കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻററിൽ വെച്ച് പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ ആണ് പ്രൗഢ ഗംഭീരമായ ഈ ലോഞ്ച് അരങ്ങേറിയത്. ബുക്ക് മൈ ഷോ വഴി ഫ്രീ പാസ് ബുക്കിങ്ങിലൂടെ ആയിരുന്നു ഇവൻ്റിലേക്ക് കാണികളെ പ്രവേശിപ്പിച്ചത്. ഗായകരായ വേടൻ, അർമാൻ മാലിക്, ചിത്രത്തിൻ്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുൾപ്പെടെ ലോഞ്ച് വേദിയിൽ പെർഫോം […]
Read more

Recent News