Tag: LATEST

സംവരണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിമാര്‍ നേര്‍ക്കുനേര്‍; ജിതന്‍ റാം മാഞ്ചി രാജിവയ്ക്കണമെന്ന് ചിരാഗ് പാസ്വാന്‍

ന്യൂഡല്‍ഹി: സംവരണ നയത്തില്‍ ഏറ്റമുട്ടി എന്‍ഡിഎ സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാര്‍. എസ്‌സി/എസ്ടി സംവരണത്തിന്റെ പേരില്‍ ബിഹാറില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ചിരാഗ് പാസ്വാനും ജിതന്‍ റാം മാഞ്ചിയുമാണ് പരസ്പരം എതിര്‍പ്പുകള്‍ അറിയിച്ച് രംഗത്തെത്തിയത്. എസ് സി/ എസ് ടി സംവരണത്തില്‍ ഉപസംവരണം വേണമെന്നും ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലും എത്തണമെന്നുമാണ് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച പാര്‍ട്ടി (സെക്യുലര്‍) നേതാവ് ജിതന്‍ റാം റാഞ്ചിയും മകനും ആവശ്യപ്പെടുന്നത്. എന്നാല്‍ മാഞ്ചിയും മകനും സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് കടുത്ത ഭാഷയില്‍ ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുകയായിരുന്നു. […]
Read more

ബെംഗളൂരു മെട്രോയില്‍ സാധാരണക്കാരനായി ജവഗല്‍ ശ്രീനാഥ്

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറും ഐസിസി മാച്ച് റഫറിയുമായ ജവഗല്‍ ശ്രീനാഥ് തന്റെ ലളിതമായ ജീവിതരീതികൊണ്ട് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയം കവരുകയാണ്. തൊണ്ണൂറുകളില്‍ എതിരാളികളുടെ പേടിസ്വപ്നമായിരുന്ന ഈ മുന്‍ കര്‍ണാടക താരം, കളിക്കളത്തിന് പുറത്തെ വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പേരില്‍ എപ്പോഴും പ്രശംസ പിടിച്ചുപറ്റാറുണ്ട്. ട്രോളി ബാഗുമായി ബെംഗളൂരു മെട്രോയില്‍ സാധാരണക്കാരനെപ്പോലെ യാത്രാ ചെയ്യുന്ന ജവഗല്‍ ശ്രീനാഥിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വലിയ സെലിബ്രിറ്റിയാണെന്ന ഭാവങ്ങളൊന്നുമില്ലാതെ പൊതുഗതാഗതം ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ആരാധകരില്‍ അഭിമാനമുണര്‍ത്തുന്നതാണ്. […]
Read more

‘ലോകകപ്പ്‌, ചാമ്പ്യന്‍സ്‌ ലീഗ്‌ നേടുന്ന ടീമിലെ കളിക്കാര്‍ക്ക്‌ മാത്രം ബാലണ്‍ദ്യോര്‍, ആ രീതി മാറ്റണം

ഫുട്‌ബോളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ്‌ റയല്‍ മാഡ്രിഡ്‌ പരിശീലകന്‍ ഹൊസോ മൗറീഞ്ഞോ. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന്‌ നല്‍കി വരുന്ന ബാലണ്‍ദ്യോര്‍ വാര്‍ഷിക പുരസ്‌കാരവുമായി ബന്ധപ്പെട്ട്‌ മൗറീഞ്ഞോ നടത്തിയ അഭിപ്രായപ്രകടനമാണ്‌ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌. ലാ ലിഗയില്‍ മലാഗയെ നേരിടുന്നതിന്‌ മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ്‌ മൗറീഞ്ഞോ ബാലണ്‍ദ്യോര്‍ മാനദണ്ഡങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന്‌ നിര്‍ദേശിച്ചത്‌. കിരീടവിജയങ്ങള്‍ നേടുന്ന ടീമിലെ കളിക്കാര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരമായി ബാലണ്‍ദ്യോര്‍ ചുരുങ്ങിപ്പോവുകയാണെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു. ചരിത്രത്തില്‍ ഇടം നേടിയ […]
Read more

റിയാദിൽ തിങ്കളാഴ്ച തുടങ്ങുന്നത് വെറുമൊരു ടെക് മേളയല്ല

റിയാദ്: ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി സമ്മേളനങ്ങളിലൊന്നായ ലീപിന്റെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള 600ഓളം സ്റ്റാർട്ടപ്പുകളാണ് ഇത്തവണ തങ്ങളുടെ നൂതന ആശയങ്ങളുമായി റിയാദിലേക്ക് എത്തുന്നത്. 139 ബില്യൺ ഡോളറിലധികം മൂല്യത്തിലേക്ക് സൗദിയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള നിക്ഷേപക സംഗമം നടക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. 2022ൽ ഒരു സാധാരണ സാങ്കേതിക മേളയായി തുടങ്ങിയ ലീപ്, ഇന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകരും കമ്പനികളും ഉറ്റുനോക്കുന്ന വമ്പൻ ബിസിനസ് പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്.
Read more

സൗദിയിലെ ഖസീമിൽ 3 ദിവസത്തെ ​ഗ്രേപ് ഫെസ്റ്റിവലിന് തുടക്കം

റിയാദ്: സൗദിയിൽ ഖസീം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 13ാമത് വാർഷിക മുന്തിരി ഫെസ്റ്റിവലിന് തുടക്കമായി. പ്രാദേശിക കർഷകരെ പിന്തുണക്കുന്നതിനും മേഖലയിലെ മുന്തിരി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 60-ലധികം പ്രാദേശിക ഫാമുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ മേളയിൽ പുതിയ മുന്തിരികളുടെയും അവയിൽ നിന്നുള്ള വിവിധ ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. കാർഷിക വിപണനത്തിനും പ്രാദേശിക വിനോദസഞ്ചാരത്തിനും ഊർജം പകരുന്നതിനായി കുടുംബങ്ങൾക്കായി പ്രത്യേക സാംസ്കാരിക, വിനോദ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
Read more

മക്കയിലും മദീനയിലും 19 ലക്ഷം വിദ്യാർഥികൾ നാളെ ക്ലാസുകളിലേക്ക്

മക്ക: വേനലവധിക്ക് ശേഷം സൗദിയിലെ മക്കയിലും മദീനയിലും പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുന്നു. ഏകദേശം 19 ലക്ഷത്തോളം വിദ്യാർഥികളാണ് നാളെ വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുന്നത്. പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും അധ്യയന വർഷത്തിന്റെ ആദ്യ ദിനം മുതൽ ക്ലാസുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട അധികൃതരും പൂർത്തിയാക്കിക്കഴിഞ്ഞു. വിവിധ മേഖലകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മക്കമയിൽ മാത്രം 4,64,000 വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് എത്തുന്നത്. തൊട്ടടുത്ത ത്വാഇഫിൽ 2,70,000 വിദ്യാർത്ഥികളും ജിദ്ദ ഗവർണറേറ്റിലെ 2,862 പൊതു, സ്വകാര്യ, […]
Read more

മദീനയിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി

സൗദി: സൗദിയിലെ മദീന പ്രവിശ്യയിൽ ഹാഷിഷ് കടത്തിയ കേസിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിറാസ് ബിൻ അഹമ്മദ് ബിൻ സ്വാലിഹ് അസ്സബാഹ് എന്ന സൗദി പൗരന്റെ വധശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്. രണ്ടാമതും ലഹരിക്കടത്ത് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്. സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തുകയും ക്രിമിനൽ കോടതിയിൽ കുറ്റം തെളിയുകയുമായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധിച്ച ശിക്ഷ സ്ഥിരീകരിച്ചതിനെ തുടർന്ന് […]
Read more

സൗദിയിൽ പാരിതോഷികം പ്രഖ്യാപിച്ച് കസ്റ്റംസ്‌

റിയാദ്: രാജ്യത്തേക്കുള്ള ലഹരി കടത്തിനെ കുറിച്ചും, കള്ളകടത്തിനെ കുറിച്ചും രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി കസ്റ്റംസ് അതോറിറ്റി. വിവരം നല്‍കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം ലഭ്യമാക്കും. ഒപ്പം വിവരം കൈമാറുന്നവരുടെ വ്യകതിഗത വിവരങ്ങള്‍ അതീവ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്തേക്കുള്ള ലഹരി കടത്തും നിയമാനുസൃതമല്ലാത്ത ചരക്ക് കടത്തുകളും തടയുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. ഇത്തരം നിയമ ലംഘനങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് തക്കതായ സാമ്പത്തിക പാരിതോഷികം ലഭ്യമാക്കുമെന്ന് സൗദി കസ്റ്റംസ് നികുതി സകാത്ത് അതോറിറ്റി സെട്ക് […]
Read more

കിഴക്കൻ സൗദയിൽ ചൂടിന് മാത്രം കുറവില്ല

ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ, ദമ്മാം, ജുബൈല്‍ ഭാഗങ്ങളില്‍ ഇന്നും കടുത്ത ചൂട് അനുഭവപ്പെട്ടു. പകല്‍ താപനില നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തിന് ശേഷവും കിഴക്കന്‍ സൗദിയില്‍ ചൂടിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. സൗദിയില്‍ ശരത് കാലത്തിന് തുടക്കമിട്ടെങ്കിലും കടുത്ത വേനല്‍ ചൂടിൽ തന്നെയാണ് കിഴക്കന്‍ സൗദിയിലെ നഗരങ്ങള്‍. അല്‍ഹസ, ദമ്മാം, ജുബൈല്‍ ന​ഗരങ്ങൾക്ക് പുറമെ അല്‍കോബാര്‍, നാരിയ, ഖൈസൂമ, ഖത്തീഫ് ഭാഗങ്ങളിലും കടുത്ത ചൂടായിരുന്നു […]
Read more

കോണ്‍ഗ്രസിന് വിഷയ ദാരിദ്ര്യം: ഖർഗെ നേരിട്ടത് ജാതി അധിക്ഷേപമല്ല, കേസെടുക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ ജാതി അധിക്ഷേപ ആരോപണത്തിൽ കേസെടുക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കോണ്‍ഗ്രസിന് വിഷയ ദാരിദ്രമാണെന്നായിരുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ പ്രതികരണം. മാലിന്യം തള്ളിയതിലും ചിലര്‍ നടത്തിയ മതപരമായ മുദ്രാവാക്യം വിളികളിലും പ്രതിഷേധിച്ച് ഒരു പ്രാദേശിക മതസംഘടന നടത്തിയ ശുചീകരണ ചടങ്ങ് മാത്രമായിരുന്നു ശുദ്ധികലശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഖര്‍ഗെയുടെ ജാതി എന്താണെന്ന് ഉത്തരാഖണ്ഡില്‍ ആര്‍ക്കും അറിയില്ലെന്നും അതാര്‍ക്കും അറിയേണ്ട കാര്യവുമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. അടല്‍ […]
Read more

Recent News