Tag: LATEST

തമിഴ്‌നാട്ടില്‍; ഭാര്യയേയും അമ്മയേയും യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നാടിനെ നടുക്കി ഇരട്ടക്കൊലപാതകം. ഭാര്യ ഷര്‍മിള (28), ഭാര്യ മാതാവ് പത്മാവതി (58) എന്നിവരെയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി ചെല്ലമുത്തു പൊലീസില്‍ കീഴടങ്ങി. രാമനാഥപുരം ജില്ലയിലെ പട്ടണംകാത്താന്‍ പഞ്ചായത്തിലെ വൈഗൈ നഗറിലാണ് സംഭവം. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചെല്ലമുത്തു വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് പ്രതി നാട്ടിലെത്തിയത്. ഭാര്യയുടേ മേലുള്ള സംശത്തെത്തുടര്‍ന്ന് കുടുംബ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നു രാവിലെ വീണ്ടും വഴക്കുണ്ടാകുകയും, […]
Read more

അൻസിബ ഹസ്സന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടി ലക്ഷ്മി പ്രിയക്കും സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് രണ്ടുപേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന ഹർജി നിരസിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസ്സൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിച്ചത്. തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനും പൊതുമധ്യത്തിൽ അപമാനിക്കുന്നതിനുമായി പ്രതികൾ ചേർന്ന് യൂട്യൂബിലും സാമൂഹിക മാധ്യമങ്ങളിലും വിഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് അൻസിബ ഹസ്സന്റെ പരാതി. ഹർജി പരിഗണനയ്ക്കെടുത്ത വേളയിൽ കേസിലെ […]
Read more

നോണ്‍-ക്രീമിലെയര്‍: സ്വകാര്യ മേഖലയിലെ ശമ്പളവും കണക്കാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംവരണ ആനുകൂല്യങ്ങള്‍ക്കായുള്ള നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യത നിര്‍ണയിക്കുമ്പോള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വരുമാനവും കണക്കിലെടുക്കണമെന്ന് ഹൈക്കോടതി. പ്രൊഫഷണല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണായക ഉത്തരവ്. ഹര്‍ജിക്കാരുടെ മാതാപിതാക്കള്‍ സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണെന്ന് കോടതി നിരീക്ഷിച്ചു. ശമ്പള വരുമാനവും കാര്‍ഷിക വരുമാനവും ഒന്നിച്ചുകൂട്ടരുതെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അര്‍ഥം ശമ്പള വരുമാനം പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. ഇരു വരുമാനങ്ങളും […]
Read more

പാകിസ്താൻ പൗരനുമായി ഫോൺവഴി ബന്ധപ്പെട്ടു; ബേപ്പൂരിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

ബേപ്പൂർ: മൊബൈൽഫോണിലൂടെ പാകിസ്താൻ പൗരനുമായി സംസാരിച്ച പശ്ചിമബംഗാൾ സ്വദേശിയും യൂട്യൂബറുമായ മത്സ്യത്തൊഴിലാളി പിടിയിലായി. ഹിരൺദാസ് (44) എന്നയാളെയാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ്റ് പോലീസും ബേപ്പൂർ കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടിയത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബേപ്പൂർ മത്സ്യബന്ധന തുറമുഖം ആസ്ഥാനമായി കടലിൽ പോവുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും മൊബൈൽഫോൺ അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഹിരൺദാസിന്റെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് ഇയാളുടെ ഫോണിലേക്ക് പാകിസ്താനിൽനിന്ന് ഒരാൾ വിളിച്ചതായും വീഡിയോയിൽ സംവാദം നടത്തിയതായും പോലീസ് കണ്ടെത്തിയത്. ഓടക്കുഴൽ വായനയിൽ വിദഗ്ധനായ ഹിരൺദാസിന് […]
Read more

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കുവൈത്തിന്റെ വടക്ക് ഭാഗത്തുള്ള കെട്ടിടത്തിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ […]
Read more

യുഎഇയില്‍ തിങ്കളാഴ്ച വരെ മഴ, മുന്നറിയിപ്പ്

ദുബൈ: കടുത്ത ചൂടില്‍ ആശ്വാസമായി യുഎഇയില്‍ മഴയെത്തുന്നു. ഇന്ന് മതുല്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എന്‍സിഎം) മുന്നറിയിപ്പ്. ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊടിപടലങ്ങള്‍ ഉയര്‍ന്ന് കാഴ്ചപരിധി കുറഞ്ഞേക്കാം. ഉള്‍പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. […]
Read more

ക്യൂവിൽ നിൽക്കേണ്ട; അധിക ലഗേജുകൾ ഓൺലൈനായി ബുക്ക് ചെയ്യാം

തിരുവനന്തപുരം: ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് അധിക ലഗേജുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായുള്ള പുതിയ ഓൺലൈൻ സംവിധാനത്തിന് ഇന്ത്യൻ റെയിൽവേ തുടക്കമിട്ടു. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി നാളെ മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം. യാത്രയുടെ വിവരങ്ങൾ നൽകി ലഗേജിന്റെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ പോർട്ടൽ വഴി ചരക്കുകൂലി അറിയാൻ സാധിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത ശേഷം, യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാർസൽ ഓഫീസിൽ ലഗേജ് എത്തിച്ച് ഭാരം […]
Read more

വി. കുഞ്ഞികൃഷ്ണനെതിരെ ടി. ഐ മധുസൂദനൻ ഹൈക്കോടതിയിൽ

കൊച്ചി: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനെതിരെ ടി.ഐ മധുസൂദനൻ ഹൈക്കോടതിയിൽ. പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോൽപ്പിച്ചതെന്നും ടി.ഐ മധുസൂദനൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകി. വി. കുഞ്ഞികൃഷ്ണൻ രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടി ഐ മധുസൂദനൻ ആരോപിക്കുന്നത്. എന്നാൽ, ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും മധുസൂദനൻ പറയുന്നു. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ […]
Read more

35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍

ന്യൂഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ 33കാരന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ അര്‍ഷാദ് അലിയാണ് സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം അര്‍ഷാദ് അലിക്കെതിരെ രാജേന്ദ്ര പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം […]
Read more

ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ പ്രതികളുടെ സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് സ്വത്തുക്കൾ. കണ്ടുകെട്ടൽ ഉത്തരവ് ഇഡി റവന്യു അധികൃതർക്ക് കൈമാറി. 300 കോടി രൂപയിൽ അധികം തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തൽ. സൊസൈറ്റി മുൻ പ്രസിഡൻ്റ് എ. ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളും […]
Read more

Recent News