Tag: LATEST

പിഎംശ്രീയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി പി. രാജീവ്

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പിഎംശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് രംഗത്ത്. തങ്ങൾ അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചവർക്ക് അത് നടത്തിക്കാണിക്കണമെന്ന് രാജീവ് വെല്ലുവിളിച്ചു. വാഗ്ദാനം നൽകാൻ മാത്രമല്ല ഭരിക്കാനുള്ള നട്ടെല്ലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാർ ഒരു മെമ്മോറണ്ടത്തിൽ മാത്രമാണ് ഒപ്പുവെച്ചിരുന്നതെന്നും പിന്നീട് ഭരണതലത്തിൽ ആ നടപടികൾ നിത്തിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം […]
Read more

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന് ഭീഷണി വന്നെന്ന് അഭിജീത് ദീപ്‌കെ

പൂനെ: തനിക്ക് ബിജെപിയില്‍ ചേരാന്‍ ഭീഷണിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ചെറുമകന്റെ പ്രായമുള്ള തന്നെ പ്രധാനമന്ത്രിയും സംഘവും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും അഭിജീത് ദീപ്‌കെ ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു അഭിജീത്തിന്റെ പ്രതികരണം. സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് മാരകായുധങ്ങള്‍ ഉപയോഗിച്ചെന്നും അഭിജീത് പറഞ്ഞു. സമരത്തെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി താന്‍ പോരാട്ടും തുടരും. പുതിയ വിദ്യാഭ്യാസമന്ത്രിയുടെ തെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ […]
Read more

പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐഎസ്എഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഒരു കാരണവശാലും സര്‍ക്കാരിനെ അനുവദിക്കില്ലെന്നും എഐഎസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. സഭയിൽ ജെബി മേത്തര്‍ എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടി മുഖ്യമന്ത്രി വി ഡി സതീശന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ധീന്റെയും ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയണെന്നും എഐഎസ്എഫ് ചൂണ്ടിക്കാണിച്ചു. പിഎം ശ്രീ വിഷയത്തില്‍ തുടക്കം മുതല്‍ ഒളിച്ചുകളിക്കുന്ന സമീപനമാണ് […]
Read more

എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോ​ഗിക പദവി ദുരപയോ​ഗം ചെയ്തെന്ന പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെ സംരക്ഷിച്ചതിന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്തിയത് തെറ്റായ നടപടിയാണെന്നും ഹൈക്കോടതി. ആരോപണ വിധേയനേയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി ഹിയറിങ് നടത്തിയത് തെറ്റാണെന്നും സംയുക്ത ഹിയറിങ് നീതിയുക്ത രീതിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. […]
Read more

പാർലമെൻ്റിലെ തൻ്റെ ഓഫീസിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റിലെ തന്റെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും […]
Read more

ലേബർ കോഡ്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരത്തിന് ബിഎംഎസ്

ന്യൂഡൽഹി: ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രത്യക്ഷ സമരം നടത്താനൊരുങ്ങി സംഘപരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസ്. ലേബർ കോഡിലെ തൊഴിലാളി വിരുദ്ധമെന്ന് സംഘടന വിലയിരുത്തുന്ന നയങ്ങളിൽ അടിയന്തരമായ തിരുത്തൽ വേണമെന്ന ആവശ്യമാണ് ബിഎംഎസ് പ്രധാനമായും ഉന്നയിക്കുന്നത്. റാഞ്ചിയിൽ ചേർന്ന ബിഎംഎസ് സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള നിർണ്ണായക തീരുമാനമെടുത്തത്. ലേബർ കോഡിലെ മാറ്റങ്ങൾക്ക് പുറമെ, രാജ്യം എമ്പാടുമുള്ള തൊഴിലാളികളുടെ ദീർഘകാല ആവശ്യമായ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരികെ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെടുന്നു. […]
Read more

ആധാറും വോട്ടർ ഐഡിയുമൊന്നും ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകളല്ലെന്ന് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവല്ല ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകളെന്ന് കൊൽക്കത്താ ഹൈക്കോടതി. പശ്ചിമബംഗാളിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണത്തിൽ (എസ്‌ഐആർ) പേര് നീക്കം ചെയ്യപ്പെട്ട ആളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ബന്ധു നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആധാറിനും പാനിനും പുറമെ വോട്ടർ ഐഡി കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയും പൗരത്വം തെളിയിക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. സുമൻ മൊല്ല എന്നയാളുടെ ഹർജിയാണ് കൊൽക്കത്താ ഹൈക്കോടതി തള്ളിയത്. ഇദ്ദേഹത്തിന്റെ […]
Read more

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം : അടൂർ പ്രകാശ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ഫണ്ട് എന്നത് ഔദാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ എൽഡിഎഫ് സർക്കാർ ഇതിനകം ഒപ്പിട്ട കരാറിൽ നിന്നും ഇപ്പോൾ പെട്ടെന്ന് പിന്നോട്ടു പോകുന്നത് സാധ്യമല്ലെന്നും മുന്നണി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ഏതെല്ലാം പൊതുവിദ്യാലയങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി […]
Read more

തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണകേന്ദ്രം കണ്ടെത്തി, യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഈഞ്ചക്കല്‍ സ്വദേശി ഹാഷിം സുല്‍ഫിക്കറാണ് പിടിയിലായത്. വില കുറഞ്ഞ ജവാന്‍ അടക്കമുള്ള മദ്യം വാങ്ങി സ്‌കോച്ച് ആക്കി വിറ്റുവരികയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇയാളില്‍ നിന്ന് 14 ലിറ്റര്‍ വ്യാജ മദ്യവും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ ആറര ലിറ്റര്‍ മദ്യവും കണ്ടെടുത്തു. ബെവ്കോയില്‍ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ മദ്യം കലര്‍ത്തി സുള്‍ഫിക്കര്‍ വന്‍ ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ചു വരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബ്‌ളാക്ക് ലേബല്‍, ഷിവാസ് റീഗല്‍ തുടങ്ങിയ വലിയ ബ്രാന്‍ഡുകളായാണ് […]
Read more

പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ല; വീര്യം കുറ‍ഞ്ഞ മദ്യത്തിൽ നിർദേശത്തിന് ഉപസമിതി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറില്ലെന്ന് യുഡിഎഫിൽ ധാരണ. വീര്യം കുറ‍ഞ്ഞ മദ്യം വിൽക്കണോയെന്നതിൽ നിര്‍ദ്ദേശം സമര്‍പ്പിക്കാൻ യുഡിഎഫ് ഉപസമിതിയുണ്ടാക്കും. രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം തുടങ്ങിയവയിൽ തീരുമാനമെടുക്കാൻ ഒരു ദിവസം നീളുന്ന യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു. വീര്യം കുറ‍ഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി തീരുമാനിച്ചു. വിവാദം തണുപ്പിക്കാൻ നികുതി തീരുമാനിച്ചെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗത്തിൽ യുഡിഎഫ് […]
Read more

Recent News