Tag: LATEST

ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചു

ന്യൂഡൽഹി: ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു. യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയിലാണ് കുട്ടി പ്രസവിച്ചത്. ബുധനാഴ്ചയാണ് കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് യമുനാനഗർ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജതീന്ദർ സിങ് വ്യക്തമാക്കി. ജനിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചതായി പോലീസ് അറിയിച്ചു.മെയ് മാസത്തിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന […]
Read more

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ. പ്രധാനമന്ത്രിയുടെ അക്കൗണ്ടിന് കൂടുതല്‍ മേല്‍നോട്ടമുണ്ടാകുമെന്ന് മെറ്റ കത്തിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെയും വിഐപികളുടെയും പോസ്റ്റുകളില്‍ പരാതി ലഭിച്ചാല്‍ നടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം പരിശോധനകള്‍ക്ക് ശേഷമായിരിക്കും എന്നാണ് മെറ്റ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്. അതേസമയം പോസ്റ്റ് നീക്കിയത് സാങ്കേതിക പിഴവാണെന്ന മെറ്റയുടെ വാദം കേന്ദ്ര ഐടി മന്ത്രാലയം തളളി. വരും ദിവസങ്ങളില്‍ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. […]
Read more

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തോൽവി; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് എ.എന്‍ ഷംസീര്‍

മലപ്പുറം: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ. എന്‍ ഷംസീര്‍. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ ശക്തിയുണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും അയ്യപ്പ സംഗമവും എല്ലാം പരാജയത്തിന് കാരണങ്ങളായെന്നും എ.എന്‍ ഷംസീര്‍ തുറന്നടിച്ചു. ഇങ്ങനെ തോൽക്കുമെന്ന് വിചാരിച്ചില്ല. മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റൽ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീർ പറയുകയുണ്ടായി. സിപിഎം സംസ്ഥാന സമിതിയും പിന്നീട് […]
Read more

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. സാങ്കേതിക തകരാറുകൾ മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വാദം യുക്തിസഹമല്ലെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് ഉറപ്പുനൽകി ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശമാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. കേന്ദ്ര […]
Read more

കേന്ദ്രസർക്കാർ ഉറപ്പ് ലംഘിച്ചു; വീണ്ടും സമരമുഖത്തേക്ക് സിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന ഉറപ്പ് ലംഘിച്ചതോടെ വീണ്ടും തെരുവിലിറങ്ങാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെയും രേഖാമൂലം കൈമാറാത്തതിലും വിദ്യാർഥി നേതാക്കളെ ഡൽഹി പൊലീസ് തുടർച്ചയായി വേട്ടയാടുന്നതിലും പ്രതിഷേധിച്ചാണ് സിജെപി വീണ്ടും സമരമുഖത്തേക്ക് നീങ്ങുന്നത്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നാട്ടിൽ നിന്ന് ഉടൻ ഡൽഹിയിൽ മടങ്ങിയെത്തും. ചൊവ്വാഴ്ചക്കകം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകാമെന്നായിരുന്നു ജെ.പി നദ്ദയും ജിതേന്ദ്ര സിങും സിജെപി നേതാക്കളെ അറിയിച്ചിരുന്നത്. […]
Read more

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സര്‍ക്കാര്‍ ജോലി; സുപ്രീംകോടതിയെ സമീപിക്കാന്‍ ടിവികെ

ചെന്നൈ: തമിഴ്നാട് കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ടിവികെ സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നടപടി. എന്നാല്‍ ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഭരണപരമായ അധികാരങ്ങള്‍ ഭരണഘടനാപരമായ പരിധിക്കുള്ളില്‍ ആയിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.സര്‍ക്കാരിന്റെ നടപടി ആര്‍ട്ടിക്കിള്‍ 14, 16 […]
Read more

രാജ്യത്തെ മൂന്ന് നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്ത്യയൊട്ടാകെ അലയടിച്ച പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്തെ മൂന്ന് നിയമസഭാ സീറ്റുകളിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബിഹാറിലെ ബങ്കിപ്പൂർ, മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചാൽപൂർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാൽ ഫലം മൂന്നു സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിക്ക് നിർണായകമാണ്. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ നടക്കുക. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ബങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ […]
Read more

മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

മാനന്തവാടി: റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിലുള്ള വൈരാഗ്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളില്‍ ശല്യം ചെയ്ത യുവാവ് പിടിയില്‍. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയില്‍ ബി.എന്‍.എസ്, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ റഫീഖിന്‍റെ നിർദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കെ. സോബിന്‍, സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ […]
Read more

മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നോട്ട് കൂമ്പാരം; എണ്ണിത്തിടപ്പെടുത്തുന്നതിനിടെ അഞ്ച് മെഷീനുകൾ കേടായി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽനിന്ന് നോട്ട് കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ പണത്തിൻ്റെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടരുന്നു. ബിർഭൂം സ്വദേശിയായ മിനാർ മൊണ്ഡലിൻ്റെ വീട്ടിൽ നിന്നാണ് 28 കോടിയോളം രൂപയും 21 കോടി രൂപ വിലവരുന്ന 15 കിലോയോളം സ്വർണവും കണ്ടെത്തിയത്. വൻ തുക കണ്ടെത്തിയ സംഭവത്തിൽ മിനാർ മൊണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടുകൾ എണ്ണിത്തിടപ്പെടുത്തുന്നതിനിടെ അഞ്ച് മെഷീനുകൾ കേടായി. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിൻ്റെ അനുയായിയും […]
Read more

മണിക്കൂറിൽ 90 ഉൽക്കകൾ; പർസീഡ് ഉൽക്കാവർഷം ഇന്ന് ആകാശത്ത്

ഷാര്‍ജ: വാനനിരീക്ഷകരും സന്ദര്‍ശകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ പ്രതിഭാസങ്ങളിലൊന്നായ പെര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരമൊരുക്കി ഷാര്‍ജ മെലീഹ നാഷനല്‍ പാര്‍ക്ക്. യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയവുമായ നക്ഷത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ അല്‍ ഫയ ആര്‍ക്കിയോളജി സൈറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ജ്യോതിശാസ്ത്ര സംഭവങ്ങളില്‍ ഒന്നാണ് പെര്‍സീഡ് ഉല്‍ക്കാവര്‍ഷം. മണിക്കൂറില്‍ 90 വരെ നക്ഷത്രങ്ങള്‍ ആകാശത്തിന്റെ ഇരുട്ടിനെ തുളച്ചുകയറുന്ന ഒരു മനോഹരമായ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.സ്വിഫ്റ്റ്-ടട്ടില്‍’ എന്ന വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഭൂമി […]
Read more

Recent News