Tag: LATEST

ആരാധകരെ നിരാശരാക്കി ‘ഐ ആം ​ഗെയിം

കൊച്ചി : ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയിലർ റിലീസ് മാറ്റിവച്ചു. ഇന്ന് വൈകുന്നേരം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ട്രെയിലർ സാങ്കേതിക തകരാർ കാരണം മാറ്റിവയ്ക്കുകയായിരുന്നു. വൈകാതെ തന്നെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് വേഫെയർ ഫിലിംസ് അറിയിച്ചിട്ടുണ്ട്. ‘സാങ്കേതിക തകരാർ കാരണം ഇന്നത്തെ ‘ഐ ആം ഗെയിം ട്രെയിലർ റിലീസ് മാറ്റിവെച്ചു. ഏറ്റവും മികച്ച രീതിയിൽ ഇത് അവതരിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഷെഡ്യൂൾ ഉടൻ തന്നെ അറിയിക്കും. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും […]
Read more

സർവകലാശാലയ്ക്കെതിരെ 287 കോടി രൂപയുടെ നഷ്ടപരിഹാര ഹർജിയുമായി മാതാപിതാക്കൾ

അമേരിക്ക : അമേരിക്കയിലെ ടെക്സാസിൽ മെഡിക്കൽ പഠനത്തിനിടെ ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്കെതിരെ മാതാപിതാക്കൾ നിയമനടപടിക്ക്. സ്ഥാപനത്തിന്‍റെ നടപടിക്രമങ്ങളിലെ വീഴ്ചകളും വിദ്യാർഥിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിലുണ്ടായ പരാജയവുമാണ് മകന്‍റെ മരണത്തിലേക്ക് നയിച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിൽ 3 കോടി ഡോളർ (ഏകദേശം 2,87 കോടി ഇന്ത്യൻ രൂപ ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടൊപ്പം, സമാന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നയപരിഷ്‌കാരങ്ങളും കുടുംബം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ. എൽ പാസോയിലെ ടെക്‌സസ് […]
Read more

കോട്ടയത്ത് കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം, അറസ്റ്റ്

കോട്ടയം: കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടന്നുവെന്ന് പരാതി. അസം സ്വദേശിയായ 22കാരിയാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ്. വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് അസം സ്വദേശിനി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വാഗമണ്ണിന് അടുത്ത തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് യുവതിയുടെ പരാതി. സ്വന്തം വീട്ടുകാർ ഗർഭചിദ്രത്തിന് നിർബന്ധിച്ചത്തോടെയാണ് അസം സ്വദേശിയായ […]
Read more

രേണുവിന് പ്ലേ ബട്ടൺ

തിരുവനന്തപുരം: കാൻസർ ചികിത്സയിൽ തുടരവെ വ്യക്തിജീവിതത്തിൽ കൈവന്ന ഒരു നേട്ടത്തിലെ സന്തോഷം പങ്കുവച്ച് രേണു സുധി. തൻറെ യുട്യൂബ് ചാനലിന് പ്ലേ ബട്ടൺ കിട്ടിയ സന്തോഷമാണ് രേണു സുധി പങ്കുവച്ചിരിക്കുന്നത്. “നമുക്ക് യുട്യൂബ് പ്ലേ ബട്ടൺ കിട്ടി. എന്റെ ലൈഫിൽ ഏറ്റവും വലിയ ഒരു സന്തോഷമാണ്. അപ്രതീക്ഷിതമായിട്ടാണ് പ്ലേ ബട്ടൺ കിട്ടുന്നത്. ഇത്ര പെട്ടെന്ന് എനിക്ക് പ്ലേ ബട്ടൺ കിട്ടുമെന്ന് ഞാൻ കരുതിയില്ല. എൻറെ സബ്സ്ക്രൈബേഴ്സിന് ഒരുപാട് നന്ദി. നിങ്ങളുടെ ഓരോരുത്തരുടെയും മനസിന്റെ വലിയ നന്മയാണ് ഈ […]
Read more

ലീഗിൽ ഒറ്റപ്പദവി കർശനമാക്കുന്നു

തിരുവനന്തപുരം: ഒരാൾക്ക് ഒരുപദവിയെന്ന സംഘടനാ തീരുമാനം കർശനമായി നടപ്പാക്കാൻ മുസ്‌ലിം ലീഗ്. മന്ത്രിമാരും എം.എൽ.എ.മാരും പാർട്ടി പദവികൾ ഉടൻ ഒഴിയണം. സംസ്ഥാന ഭാരവാഹിസ്ഥാനം ഒഴിയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി നിലനിർത്തും. മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യത്തിൽ നിർദേശംനൽകിയത്. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവർ ലീഗിലെയും പോഷക സംഘടനകളിലെയും പദവികൾ ഒഴിയണമെന്നാണ് നിർദേശം. അവർ ജനപ്രതിനിധി എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സംഘടനാ ചുമതലകളിൽ കൂടുതൽപേർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
Read more

വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരെയും കെഎസ്ആർടിസിയെയും കേട്ട ശേഷം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. കെഎസ്ആർടിസിയിലെ കണ്ടക്ടർമാരായ എസ്എസ് ആശ, എസ് ശ്രീന, എം സജല എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. അനുയോജ്യമായ രീതിയിലുള്ള ആർത്തവ അവധി നയത്തിന് സർക്കാർ രൂപം നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കെഎസ്ആർടിസിയിൽ മൂവായിരത്തോളം വനിതാ ജീവനക്കാരുണ്ടെന്നും ഹർജിയിൽ […]
Read more

പിണറായിയുടെ കത്ത് പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയർപ്പിച്ച് കേരളത്തിൽ നടന്ന […]
Read more

പാക് അധീന കശ്മീരിൽ സംഘർഷം; 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ വൻ സംഘർഷം. പ്രതിഷേധക്കാർക്ക് നേരേ പാകിസ്ഥാൻ പൊലീസും സുരക്ഷാസേനയും നടത്തിയ വെടിവെപ്പിൽ 24 മണിക്കൂറിനിടെ 20 പേർ കൊല്ലപ്പെട്ടതായും 50-ലേറെ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. പാക് അധീന കശ്മീരിലെ റവാൽക്കോട്ട് മേഖലയിലാണ് പാകിസ്ഥാൻ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിഷേധക്കാരെയാണ് ഭരണകൂടം പൊലീസിനെ ഉപയോ​ഗിച്ച് നേരിട്ടത്. പ്രതിഷേധക്കാർക്ക് നേരേ പൊലീസ് നടത്തിയ […]
Read more

കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. ബ്രഹ്മദത്തൻ യോഗ്യനാണെന്ന സമിതിയുടെ തീരുമാനം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ തന്ത്രിയായി ചുമതലയേൽക്കും.കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു. അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരാണ് സമിതിയിലുണ്ടായിരുന്നത് .ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് സമിതി […]
Read more

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഡൽഹി ജന്തര്‍ മന്തറിൽ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി എംപി. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആരാണ് പൊലീസിന് അനുമതി നൽകിയതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇതിന് പ്രധാനമന്ത്രിയാണോ ആഭ്യന്തമന്ത്രിയാണോ മറുപടി നൽകുക?. ഇത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യമല്ല, മറിച്ച് രാജ്യം മുഴുവനും ചോദിക്കുന്ന ചോദ്യമാണ്. വിദ്യാര്‍ത്ഥികളെ തീവ്രവാദികളെ പോലെയാണോ കണ്ടതെന്നും പ്രിയങ്ക ചോദിച്ചു. ‘പരീക്ഷാ […]
Read more

Recent News