Tag: LATEST

സ്വർണ വിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,135 രൂപയും പവന് 1,05,080 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില […]
Read more

അർജന്‍റീന ടീമിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ

അറ്റ്‌ലാന്‍റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ നാടകീയ വിജയത്തിന് പിന്നാലെ അർജന്‍റീന ക്യാമ്പ് കനത്ത നിയമക്കുരുക്കിലേക്ക്. ഇംഗ്ലണ്ടുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ഫോക്ക്‌ലാൻഡ് ദ്വീപ്’ രാഷ്ട്രീയ തർക്കം ലോകകപ്പ് വേദിയിലേക്ക് വലിച്ചിഴച്ച കളിസ്ഥലത്തെ പെരുമാറ്റദൂഷ്യത്തിന് അര്‍ജന്‍റീനക്കെതിരെ ഫിഫ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങുന്നു. അറ്റ്ലാന്‍റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 2-1 ന് തോല്‍പിച്ച് ഫൈനൽ ടിക്കറ്റ് എടുത്തതിന് പിന്നാലെയായിരുന്നു സംഭവം. ഗാലറിയിൽ നിന്ന് ആരാധകർ കൈമാറിയ രാഷ്ട്രീയ ബാനർ വാങ്ങി അർജന്‍റീനൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും […]
Read more

മെസിയുമായുള്ള വാക്പോരിൽ തുറന്നുപറച്ചിലുമായി ബെല്ലിങ്ഹാം

അറ്റ്‌ലാന്‍റ: ലോകകപ്പ് സെമിഫൈനലിനിടെ അർജന്‍റീനിയൻ നായകൻ ലിയോണൽ മെസിയുമായി മൈതാനത്ത് വാക് പോരിലേര്‍പ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഇംഗ്ലീഷ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. കളിയിലുണ്ടായ ഒരു ഫൗളുമായി ബന്ധപ്പെട്ടാണ് തങ്ങൾ സംസാരിച്ചതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ അവിടെ മോശമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ബെല്ലിങ്ഹാം മത്സരശേഷം വ്യക്തമാക്കി. മത്സരത്തിനിടെ മെസിയുമായി മുഖാമുഖം നിന്ന് ബെല്ലിങ്ഹാം തർക്കിക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. യഥാർത്ഥത്തിൽ ഞങ്ങൾ തൊട്ടു മുമ്പ് നടന്ന ഒരു ഫൗളിനെക്കുറിച്ചാണ് സംസാരിച്ചത്. […]
Read more

വിദ്യയ്ക്ക് പിന്നാലെ എംപിമാരായ ഷാഫിക്കും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍

ന്യൂഡല്‍ഹി: വിദ്യാബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഫോണ്‍ കോളിന് പുറമേ, കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ഇത്തരം അജ്ഞാത സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കും സമാന ഫോണ്‍ കോളുകള്‍ ലഭിച്ചു. ഉന്നത പദവികളാണ് ഇവര്‍ക്ക് വാഗ്ദാനം ലഭിച്ചത്. സംഭവത്തില്‍ വയനാട് എംപി പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികള്‍ നല്‍കിയാല്‍ […]
Read more

മൈതാനത്തെ മെസി മാജിക് നേരിൽ കണ്ട് ഗാലറിയില്‍ ‘ലാലേട്ടനും ഫഫയും

ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരുന്ന ഫിഫ ലോകകപ്പിലെ അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്‍റെ സ്വന്തം മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിൽ. അറ്റ്‌ലാന്‍റയിലെ മെഴ്സിഡെസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ലിയോണൽ മെസിയുടെയും സംഘത്തിന്‍റെയും മാന്ത്രിക പ്രകടനം നേരിൽ കാണാനാണ് മലയാള സിനിമയിലെ പ്രമുഖർ ഒരുമിച്ചെത്തിയത്. മോഹൻലാലിനൊപ്പം ഫഹദ് ഫാസിൽ, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, ഡിസ്നി സ്റ്റാർ മുൻ മേധാവി കെ. മാധവൻ എന്നിവരും ഗാലറിയിൽ കളി […]
Read more

രേണുവിനെ ആത്മാര്‍ത്ഥമായി ഇഷ്ടമുള്ളവരോട്..; ലക്ഷ്മി നക്ഷത്രയ്ക്ക് ചിലത് പറയാനുണ്ട്

കൊച്ചി : ബ്രെസ്റ്റ് കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് രേണു സുധി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രേണുവിന് രണ്ട് കീമോകൾ കഴിഞ്ഞു. രോ​ഗക്കിടക്കയിലും തന്റേതായ സന്തോഷം കണ്ടെത്താനായി സോഷ്യൽ മീഡിയയിലും സജീവമായി തുടരുന്ന രേണു സുധിയെ കുറിച്ച് അവതാരകയായ ലക്ഷ്മി നക്ഷത്ര പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. രേണുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരോടുള്ള അപേക്ഷയാണ് ലക്ഷ്മി പറയുന്നത്. രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആരും നേരിട്ട് പോയി കാണാതിരിക്കുകയാണ് വേണ്ടതെന്നും ഇൻഫെക്ഷൻ എവിടുന്നാണ് വരികയെന്ന് പറയാൻ പറ്റില്ലെന്നും […]
Read more

മോഹന്‍ലാലിനൊപ്പമുള്ള നൃത്താനുഭവം പങ്കുവച്ച് സാനിയ

കൊച്ചി : മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിലെ വിവിധ വേദികളില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗമായിരുന്നു. വിശേഷിച്ചും മറ്റുള്ളവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ നൃത്തം. അതില്‍ ഏറ്റവും വൈറല്‍ ആയത് സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള ഒരു ഡാന്‍ഡ് വീഡിയോ ആയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വേദിയില്‍ നൃത്തം ചെയ്ത അനുഭവം പങഅകുവെക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. ജീവിതത്തില്‍ അത്രയും സന്തോഷം പകര്‍ന്ന അനുഭവമായിരുന്നു അതെന്ന് സാനിയ പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് പറയുന്നത്. […]
Read more

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: കേന്ദ്ര ഇടപെടൽ തേടി സി. സദാനന്ദൻ മാസ്റ്റർ എം.പി

ഡൽഹി : ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി രംഗത്തെത്തി. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. മെഡിക്കൽ വിദ്യാർഥിനിയായ സവരിയ ബസന്തിനെ സഹപാഠിയായ സദാറുൽ അനാം എന്നയാൾ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് എംപിയുടെ ഇടപെടൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും […]
Read more

വീണ്ടും ഒളിച്ചുകളിച്ച് പിഎസ്‍സി, വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിച്ചില്ല

തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ വീണ്ടും പിഎസ്‍സിയുടെ ഒളിച്ചുകളി. പരാതിക്കാരനായ ഉദ്യോ​ഗാർത്ഥിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് പിഎസ്‍സി. നിയമനത്തിന്റെ രേഖകൾ നൽകില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പി എസ് സി.
Read more

കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വരാഹി പഞ്ചമിദേവി ക്ഷേത്രമായ പേട്ട കല്ലുമൂട് പഞ്ചമിദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ജൂലൈ 15 മുതല്‍ 23 വരെയാണ് ചടങ്ങുകള്‍. വരാഹി ദേവിക്ക് അതീവ പ്രാധാന്യമുള്ള ഈ ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ഹോമങ്ങളും അപൂര്‍വ്വ പൂജകളുമാണ് ക്ഷേത്രത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രതന്ത്രി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പ്രശാന്ത് ജി. നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. പ്രത്യേകം തയ്യാറാക്കുന്ന യജ്ഞമണ്ഡപത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗായത്രിഹോമം, ഗായത്രിപൂജ, മഹാലക്ഷ്മിഹോമം, നവഗ്രഹ പൂജ, ഭൂവാരാഹി […]
Read more

Recent News