Tag: LATEST

വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കൊല്ലം: വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മരിച്ച 15 ഇന്ത്യക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിയറ്റ്‌നാമില്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ വിവിധ വിമാനങ്ങളില്‍ സ്വന്തം നാടുകളിലേക്ക് എത്തിക്കാനാണ് നീക്കം. കൊല്ലം സ്വദേശികളായ എസി തോമസും ഭാര്യ ലൊവേനിയുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍. 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷപ്പെടുത്തി. മരിച്ച 15 പേരില്‍ മൂന്ന് പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരും 10 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമാണ്. പരിക്കേറ്റവരെ […]
Read more

ലക്ഷ്മി പ്രിയ ഇനി നിര്‍മാതാവ്, ശ്രദ്ധനേടി കാസ്റ്റിംഗ് കാള്‍

കൊച്ചി : വിവാദങ്ങൾക്കിടെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിട്ട് നടി ലക്ഷ്മി പ്രിയ. മാതംഗി ഫിലിംസിന്റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചിരിക്കുന്നത്. ‘ക്രോസ്സ് വിൻഡ്‌സ് ‘ എന്നാണ് ചിത്രത്തിന്റെ പേര്. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിലേക്കായി കാസ്റ്റിം​ഗ് കാളും ലക്ഷ്മി പ്രിയ വിളിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നതെന്നും ഇവർക്കൊപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും ഉണ്ടാകുമെന്നും ലക്ഷ്മി അറിയിച്ചു. അഭിമാനത്തോടു […]
Read more

ബിഷപ്പ് നോബിൾ ഫിലിപ്പിനെതിരെ സായ് കൃഷ്ണ

കൊച്ചി : രേണു സുധി- കിച്ചു വിഷയത്തിൽ ഇടപെടുന്ന ബിഷപ്പ് നോബിൾ ഫിലിപ്പിനെതിരെ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. അമ്മയും മകനും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനല്ലേ ബിഷപ്പ് ശ്രമിക്കേണ്ടതെന്നും അതോ അവരെ തമ്മിലടിപ്പിക്കുകയാണോ അച്ചൻ ചെയ്യേണ്ടതെന്നും സായ് ചോദിക്കുന്നു. അയാളെ ചാട്ടകൊണ്ട് അടിക്കണമായിരുന്നുവെന്നും സായ് പറയുന്നുണ്ട്. “ആ ബിഷപ്പിനെ ചാട്ടകൊണ്ട് അടിക്കണം. യേശു കുരിശില്‍ കിടക്കുന്നത് കൊണ്ടാ ഇല്ലായിരുന്നെങ്കില്‍ തിരിച്ച് വന്ന് പുള്ളിയുടെ മോന്ത അടിച്ച് പൊട്ടിച്ചിട്ടുണ്ടാകും. അയാള് എന്ത് പരിപാടിയ കാണിക്കുന്നത്. അയാളൊരു ബിഷപ്പാണോന്ന് […]
Read more

സൗദി അറേബ്യൻ ഭരണതലത്തിൽ വൻ അഴിച്ചുപണി

റിയാദ്: സൗദി അറേബ്യയിൽ ഭരണതലത്തിൽ നിർണായക അഴിച്ചുപണികൾ നടത്തി സൽമാൻ രാജാവിെൻറ പുതിയ ഉത്തരവുകൾ പുറത്തിറങ്ങി. ശനിയാഴ്ച വൈകീട്ടാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുമുള്ള നിരവധി രാജകീയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്. വ്യവസായ-ധാതുവിഭവ മന്ത്രിയായിരുന്ന ബന്ദർ അൽ ഖുറൈഫിനെ ആ പദവിയിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ ഉത്തരവുകളിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. നിലവിലെ ഊർജ്ജ മന്ത്രിയായ അമീർ അബ്ദുൽ അസീസ് ബിൻ സൽമാന്, വ്യവസായ-ധാതുവിഭവ മന്ത്രാലയത്തിെൻറ അധിക ചുമതല കൂടി […]
Read more

നോര്‍വേയുടെ വെല്ലുവിലി മറികടന്ന് ഇംഗ്ലണ്ട് ഫിഫ ലോകകപ്പ് സെമി ഫൈനലില്‍

മയാമി: ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. രണ്ട് ഗോളുകളും ജൂഡ് ബെല്ലിംഗ്ഹാമിന്റെ കാലില്‍ നിന്നായിരുന്നു. ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിന്റെ വകയായിരുന്നു നേര്‍വേയുടെ ഗോള്‍. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ഷെല്‍ഡെറൂപ്പാണ് നോര്‍വേയ്ക്ക് വേണ്ടി ഗോള്‍ […]
Read more

കെ.സി.എൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്

തിരുവനന്തപുരം : ലേലത്തിലൂടെ കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി കെസിഎല്ലിൽ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങി ട്രിവാൻഡ്രം റോയൽസ്. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ സന്തുലിതമായൊരു നിരയെയാണ് റോയൽസ് ഇത്തവണ കെട്ടിപ്പടുത്തിരിക്കുന്നത്. 16 പേരടങ്ങുന്ന ടീമാണ് ഇത്തവണ റോയൽസിന്റേത്. കൃത്യമായ തയ്യാറെടുപ്പോടെയായിരുന്നു ഇത്തവണ ട്രിവാൻഡ്രം റോയൽസ് ലേലത്തിനെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനായി തിളങ്ങിയ കൃഷ്ണ പ്രസാദിനെയും ഗോവിന്ദ് ദേവ് പൈയെയും വി. അജിത്തിനെയും ടീം നേരത്തെ തന്നെ നിലനിർത്തിയിരുന്നു. ലേലത്തിന്റെ തുടക്കത്തിൽ തന്നെ വിഷ്ണു […]
Read more

സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ

കാൻസാസ് സിറ്റി: ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ. പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയാണ് അർജൻറ്റീന തങ്ങളുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിയുടെ കോർണർ കിക്കിൽ നിന്നും മക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻ ൻഡോയെ സമനില ഗോൾ നേടി. എന്നാൽ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് […]
Read more

ചരിത്രത്തിൽ ആദ്യം, ആദ്യ നാല് റാങ്കുകാർ തമ്മിൽ സെമി ഫൈനൽ

ന്യൂയോർക്ക്: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ സെമി ഫൈനൽ മത്സരങ്ങൾ വരുന്നു. യഥാക്രമം ഫ്രാൻസ്, അർജന്റീന, സ്‌പെയിൻ, ഇംഗ്ലണ്ട് എന്നിങ്ങനെയാണ് നിലവിലെ ഫിഫ റാങ്കിങ്. ഇന്ന് നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ തോൽപിച്ച് അർജന്റീന സെമി പ്രവേശനം നേടിയത്‌ഡോടെയാണ് ലോകകപ്പിലെ അപൂർവമായ സെമിഫൈനലുകൾക്ക് ഫുട്‍ബോൾ ലോകം സാക്ഷിയാവാൻ പോവുന്നത്. ഫ്രാൻസ് സ്പെയിനിനെയും, ഇംഗ്ലണ്ട് അർജന്റീനയെയുമാണ് സെമിയിൽ നേരിടുന്നത്. ഇന്ന് നടന്ന ഇംഗ്ലണ്ട്- നോർവേ മത്സരത്തിൽ ഒന്നിനെതിരെ […]
Read more

ഓട്ടോണോമസ് വാഹനങ്ങൾ നിരീക്ഷിക്കാൻ അബൂദബിയിൽ കൺട്രോൾ റൂം

ദുബൈ: ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി അബൂദബിയിൽ കേന്ദ്രീകൃത കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. അബൂദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്‌പോർട്ടിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആണ് ഇത് സജ്ജമാക്കിയത്. ശൈഖ് ഹംദാൻ ബിൻ സഈദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ, ഡി.എം.ടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അബൂദബിയിലുടനീളമുള്ള ഡ്രൈവർരഹിത വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, അവയുടെ സുഗമമായ ഗതാഗതം വിലയിരുത്താനും ഈ നീക്കം ലക്ഷ്യമിടുന്നു. […]
Read more

സഞ്ചാരികളെ വരവേൽക്കാൻ ത്വാഇഫിൽ 120 വിനോദസഞ്ചാര കേന്ദ്രങ്ങൾ സജ്ജം

റിയാദ്: പ്രമുഖ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായ താഇഫിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി 120-ലധികം പൊതു ഉദ്യാനങ്ങളും പാർക്കുകളും വാക്കിങ് ട്രാക്കുകളും സജ്ജമാക്കിയതായി താഇഫ് മുനിസിപ്പാലിറ്റി അറിയിച്ചു. താഇഫ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രങ്ങൾ 2026-ലെ വേനൽക്കാല സീസൺ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. പാർക്കുകളുടെയും പൊതുസ്ഥലങ്ങളുടെയും അറ്റകുറ്റപ്പണികൾ, ശുചീകരണം എന്നിവക്കായി മുനിസിപ്പാലിറ്റി വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയത്. ഓപൺ സ്പോർട്സ് ഗ്രൗണ്ടുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, വാക്കിങ് ട്രാക്കുകൾ, കുടുംബങ്ങൾക്കുള്ള ഇരിപ്പിടങ്ങൾ, ഹരിത പ്രദേശങ്ങൾ, വാഹന പാർക്കിങ് സൗകര്യങ്ങൾ, […]
Read more

Recent News