Tag: LATEST

സൗദി മലയാളി ലിറ്റററി ഫെസ്റ്റ്; ജിസിസി തലത്തിൽ കഥാ-കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി മലയാളി സമാജം

ദമ്മാം: സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി മലയാളി സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്.എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ ഒരുക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർ​ഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച സൃഷ്ടികൾ കണ്ടെത്തി വായനാസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലേക്ക് നൽകുന്ന രചനകൾ മുമ്പ് പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളായിരിക്കണം. പങ്കെടുക്കുന്നവർ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയുടെ പകർപ്പ് രചനയോടൊപ്പം സമർപ്പിക്കണം രചനയിൽ മത്സരാർത്ഥിയുടെ പേരോ വിലാസമോ ഫോൺ നമ്പറോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ രേഖപ്പെടുത്താൻ […]
Read more

‘മരിച്ചവർ ബോട്ടിന്റെ പിറകിലിരുന്നവർ, മൂന്ന് മിനിറ്റിൽ അപകടം’; അവിശ്വസനീയ ദുരന്തമെന്ന് ലാവ മൊബൈൽസ്

ന്യൂഡൽഹി/ഹനോയ്: വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നവരിൽ മിക്കവരും ലാവ മൊബൈൽകമ്പനി സംഘടിപ്പിച്ച യാത്രയിലെ അം​ഗങ്ങൾ. ലാവ മൊബൈൽസ് വിതരണക്കാർക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച വിയറ്റ്നാം ടൂറിന്റെ ഭാ​ഗമായാണ് ബോട്ടിലെ സഞ്ചാരികളിൽ മിക്കവരും വിയറ്റ്നാമിലെത്തിയത്. യാത്രതുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ അപകടം സംഭവിച്ചെന്നും ബോട്ട് തലകീഴായി മറിഞ്ഞെന്നുമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞത്. വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമാണ് ബോട്ട് അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചത്. ഇതിൽ മലയാളികളായ ദമ്പതികളും ഉൾപ്പെടുന്നു. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ […]
Read more

കനത്ത മഴയും വെള്ളപ്പൊക്കവും; പുറത്തുചാടി ആയിരത്തോളം പാമ്പുകൾ

ബീജിങ്: ദക്ഷിണ ചൈനയിൽ മൈസാക്ക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടുത്ത പ്രളയത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്ന് രാജവെമ്പാലയും മൂര്‍ഖനും ഉൾപ്പെടെ നൂറുകണക്കിന് വിഷപ്പാമ്പുകൾ കൂട്ടത്തോടെ പുറത്തുചാടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് കൊടുങ്കാറ്റും പ്രളയവും തുടരുന്നതിനിടയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തിയത്. കണക്കുകൾ പ്രകാരം ഈ പ്രദേശത്ത് മാത്രം ആയിരത്തിലധികം പാമ്പുകൾ ഫാമിൽ നിന്ന് പുറത്തുചാടിയെന്നാണ് വിവരം. ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തുള്ള ഹെങ്‌ഷൗവിലെ പാമ്പ് വളർത്തൽ കേന്ദ്രങ്ങളിലാണ് […]
Read more

മന്ത്രിയെന്ന് അറിഞ്ഞില്ല; ബെംഗളൂരുവിൽ ഗതാഗത മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗത മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ. ബിഎംടിസി ബസിൽ രഹസ്യമായി നടത്തിയ പരിശോധനയ്ക്കിടെ ആണ് ചില്ലറ നൽകാത്ത മന്ത്രി ബൈരാതി സുരേഷിനോട് കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ മന്ത്രിയെ കണ്ടക്ടർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ശനിയാഴ്ച രാത്രി നഗരത്തിലൂടെ സർവീസ് നടത്തുന്ന ബസുകളിൽ രഹസ്യമായി പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു മന്ത്രി ബൈരാതി സുരേഷ്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയതിനിടെ ആണ് മന്ത്രിയോട് കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ട് […]
Read more

‘വിശ്വാസത്തിൻ്റെ പേരിൽ നദിയെ മലിനമാക്കരുത്’; സുപ്രധാന വിധിയുമായി മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ: മതാചാരത്തിന്റെ ഭാഗമായാൽപ്പോലും ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ശേഷക്രിയക്കെത്തുന്നവർ തമിഴ്‌നാട്ടിലെ താമ്രപർണി നദിയിൽ ടൺകണക്കിന് വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഒഴുക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പുകഴേന്തിയുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ പ്രവൃത്തി സമൂഹത്തിലെ മറ്റുള്ളവർക്കും പരിസ്ഥിതിക്കും ദോഷംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതാചാരങ്ങൾക്കുള്ള അവകാശം പൊതുജനാരോഗ്യത്തിന് അനുസൃതമായിരിക്കണമെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ട് -കോടതി പറഞ്ഞു. ദിവസവും ഒരു ടണ്ണിലേറെ വസ്ത്രങ്ങളും മറ്റു […]
Read more

പുതിയ കെപിസിസി പ്രസിഡന്റ്: പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം നൽകി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡണ്ട് ഉടൻ. പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ലമെന്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. എം എം ഹസന്‍, ജോസഫ് വാഴക്കന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരാണ് പട്ടികയിലുളളത്. മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്കും മുല്ലപ്പളളിയെ പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. കര്‍ണാടക മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയശേഷം അന്തിമ ചര്‍ച്ച നടത്താനാണ് ദാരണ. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ […]
Read more

റെയിൽവേ ബോർഡുകൾ ത്രിവർണത്തിലേക്ക് തിരിച്ചുവരുന്നു

പയ്യന്നൂർ: റെയിൽവേ പ്ലാറ്റ്ഫോമുകളിലെ സ്ഥലനാമബോർഡുകൾ വീണ്ടും ത്രിവർണത്തിലേക്ക്. അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന കാസർകോട് സ്റ്റേഷനിൽ പുതിയ ത്രിവർണ സ്ഥലനാമബോർഡുകൾ സ്ഥാപിച്ചു. 5ഓളം പഴയ ബോർഡുകളാണ് മാറ്റിയത്. മറ്റ് സ്റ്റേഷനുകളിൽ വൈകാതെ ബോർഡുകൾ മാറ്റിസ്ഥാപിക്കും. വെള്ള പ്രതലത്തിൽ ചുവപ്പ് വൃത്തവും അതിന് കുറുകെ നീലനിറത്തിൽ ദീർഘചതുരവും ചേർന്ന സ്ഥലനാമബോർഡുകളാണ് നിലവിലുള്ളത്. ഇതാണ് ത്രിവർണത്തിലേക്ക് മാറ്റിയത്. 2023-ൽ റെയിൽവേ മന്ത്രാലയം വെള്ള പ്രതലത്തിൽ ത്രിവർണവൃത്തത്തിൽ നീല ദീർഘചതുരത്തിൽ സ്ഥലനാമം രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഉത്തരേന്ത്യയിൽ ചില സ്റ്റേഷനുകളിൽ ബോർഡ് വെച്ചുതുടങ്ങിയിരുന്നു. […]
Read more

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച […]
Read more

അന്ത്യകര്‍മ്മങ്ങള്‍ക്കിടയിലെ യുഎസ് ആക്രമണം; പ്രതികാരക്കനലായി ഇറാൻ

ടെഹ്റാന്‍: ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും നാടകീയവുമായ ദിവസങ്ങള്‍ക്കാണ് ഇറാന്റെ തലസ്ഥാനമായ തെഹ്റാന്‍ ഒരാഴ്ചയായി സാക്ഷ്യം വഹിച്ചത്. ദീര്‍ഘകാലം രാജ്യം ഭരിച്ച പരമോന്നത ആത്മീയ നേതാവു കൂടിയായ ആയത്തുല്ല അലി ഖമനെയിയെ വിലാപത്തോടെ യാത്രയാക്കി. ഖമനെയിയുടെ അന്ത്യകര്‍മ്മങ്ങള്‍ ക്ലൈമാക്‌സിലേക്ക് എത്തുന്നതിനിടെയാണ് ടെഹ്റാനെ ഞെട്ടിച്ച് വീണ്ടും യുഎസ് ആക്രമണം നടന്നത്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷമാണ് അതിനിടയാക്കിയത്. ഒന്‍പത് മാസത്തിനിടെ രണ്ട് യുദ്ധങ്ങള്‍ കണ്ട ജനങ്ങള്‍ കടുത്ത നിരാശയോടെയും അമര്‍ഷത്തോടെയുമാണ് ഈ പുതിയ ആക്രമണത്തെ കാണുന്നതെന്ന് ചടങ്ങിന് സാക്ഷ്യം വഹിച്ച യുഎസ് […]
Read more

അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇപി

ഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ സിപിഎം നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. ഡൽഹിയിൽ നടക്കുന്ന യോ​ഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ തന്നെ തുടരുകയാണ് ഇപി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ മൂലം പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് ഇപി അറിയിച്ചതെന്നാണ് വിവരം. അതിനിടെ, ആയുർവ്വേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ചെന്നും സൂചനയുണ്ട്. നിലവിൽ കേന്ദ്ര കമ്മിറ്റിയോ​ഗം ഡൽഹിയിൽ പുരോ​ഗമിക്കുകയാണ്. യോ​ഗത്തിൽ പങ്കെടുക്കാനായി സിപിഎം നേതാക്കളെല്ലാവരും ഡൽഹിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇപിയെ […]
Read more

Recent News