Tag: LATEST

ഇന്ത്യക്ക് നന്ദി; ഹോർമുസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പിന്തുണക്ക് നന്ദി അറിയിച്ച് ഒമാൻ

മസ്കത്ത്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യ നൽകുന്ന പിന്തുണക്ക് ഒമാൻ സുൽത്താനേറ്റ് നന്ദി രേഖപ്പെടുത്തി. ഒമാൻ സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി മസ്കത്തിൽ നടത്തിയ ചർച്ചക്ക് ശേഷം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചക്ക് ശേഷം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ചകൾ നടത്തിയതായി […]
Read more

കുവൈത്തിൽ പ്രവാസികൾ വർധിക്കുന്നു; റെഡിഡൻസി വിസകൾക്ക്‌ ഹൈ ഡിമാന്റ്

കുവൈത്ത് : കുവൈത്തിലെ ആകെ പ്രവാസി ജനസംഖ്യയിലും സാധുതയുള്ള വിസകളുടെ എണ്ണത്തിലും തുടർച്ചയായ വളർച്ച രേഖപ്പെടുത്തുന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (CSB) റിപ്പോർട്ട്. 2025 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ആകെ റെസിഡൻസി പെർമിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 1,42,000 വിസകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, രാജ്യത്തെ ആകെ താമസ നിയമലംഘകരുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞ് 80,800-ൽ എത്തി നിൽക്കുകയാണ്. മുൻ വർഷം ഇത് 81,500 ആയിരുന്നു. നിലവിലുള്ള നിയമലംഘകരുടെ […]
Read more

മസ്തിഷ്‌കാഘാതം; നാട്ടിലെത്താൻ സുമനസ്സുകളുടെ സഹായം തേടി കുവൈത്തിലെ പ്രവാസി മലയാളി

കുവൈത്ത് സിറ്റി: നാട്ടിലെത്താൻ സുമനസ്സുകളുടെ സഹായം തേടി കുവൈത്തിലെ പ്രവാസി മലയാളി. മസ്തിഷ്‌കാഘാതം സംഭവിച്ച് ഫർവാനിയ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം കോട്ടക്കൽ സ്വദേശിയായ രാജുവാണ് നാട്ടിലെത്താൻ കഴിയാതെ പ്രതിസന്ധിയിലായത്. അബ്ബാസിയയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന രാജു മൂന്ന് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് ചികിത്സ തേടിയ രാജുവിന് മസ്തിഷ്‌ക ആഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു. നിലവിൽ നാട്ടിലെത്തിക്കാൻ വിമാനത്തിൽ പ്രത്യേക മെഡിക്കൽ സൗകര്യം ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. […]
Read more

ചെറുകിട – ഇടത്തരം പ്രവാസി നിക്ഷേപകരെ സർക്കാർ പ്രോത്സാഹിപ്പിക്കണം – റജി ചെറിയാൻ

ഫുജൈറ : വൻകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ചെറുകിട ഇടത്തരം പ്രവാസി നിക്ഷേപകരെയും പരിഗണിക്കണമെന്ന് കുട്ടനാട് എം.എൽ.എ.യും പ്രവാസി വ്യവസായിയുമായ റജി ചെറിയാൻ അഭിപ്രായപ്പെട്ടു. ഇൻകാസ് ഫുജൈറ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുവപ്പു നാടയിൽ കുടുങ്ങി മുടങ്ങിപ്പോയ ആയിരക്കണക്കിന് സംരംഭങ്ങൾ നിരാശ സ്മാരകങ്ങളായി കേരളത്തിലുണ്ട്. ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന ധാരാളം പ്രവാസികളുണ്ട്. നിന്നുപോയ സംരംഭങ്ങളെ പുനർജീവിപ്പിക്കണം. വ്യവസ്ഥകളിൽ ഇളവു വരുത്തണം. ഏകജാലക സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് യു.എ.ഇ. സീനിയർ ജനറൽസെക്രട്ടറി കെ.സി. അബൂബക്കർ യോഗം ഉദ്ഘാടനംചെയ്തു. […]
Read more

ദുബായ് വിമാനത്താവളങ്ങളിൽ കർമപദ്ധതിയുമായി കസ്റ്റംസ്

ദുബായ് : വേനൽക്കാല അവധിക്കാലത്ത് വിമാനത്താവളങ്ങളിലുണ്ടാകുന്ന വൻ തിരക്ക് മുൻകൂട്ടിക്കണ്ട് കർശനമായ സുരക്ഷാ, പ്രവർത്തന സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ്. ഈ മാസം ആദ്യ പകുതിയിൽമാത്രം ഏകദേശം 30 ലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. യാത്രക്കാരുടെ തിരക്ക് കാര്യക്ഷമമായി കൈകാര്യംചെയ്യുന്നതിനും സുഗമവും വേഗത്തിലുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയാണ് ദുബായ് കസ്റ്റംസ് ആവിഷ്‌കരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയിലും സേവന നിലവാരത്തിലും ഒട്ടും വിട്ടുവീഴ്ചചെയ്യാതെ പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ അത്യാധുനിക സാങ്കേതികവിദ്യയാണ് കസ്റ്റംസ് ഉപയോഗിക്കുന്നത്. വിമാനത്താവളങ്ങളിലെ വിവിധ […]
Read more

രേണുവിന് HER2- പൊസിറ്റീവ് ആണ്

കൊല്ലം : രേണു സുധിയ്ക്ക് കാൻസർ ഇല്ലെന്നും രണ്ട് ലക്ഷത്തിൻറെ മരുന്നാണ് എടുക്കുന്നതെന്ന് പറഞ്ഞതു കളവാണെന്ന് പറഞ്ഞവർക്കും മറുപടിയുമായി സഹോദരി. തെളിവുകൾ അടക്കം കാണിച്ചാണ് സഹോദരിയുടെ മറുപടി. രേണുവിന് ബ്രെസ്റ്റ് കാൻസറിൽ HER2- പൊസിറ്റീവ് ആണെന്നും അത് അതിതീവ്രമായിട്ട് ശരീരത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഒന്നാണെന്നും ഇവർ പറയുന്നു. ഇനിയെങ്കിലും സത്യാവസ്ഥ നിങ്ങളൊന്ന് മനസിലാക്കൂവെന്നും സഹോദരി പറഞ്ഞു. അതിന് നൂതനമായ ചികിത്സാരീതികൾ കണ്ടുപിടിച്ചിട്ടുണ്ട്. ടാർഗെറ്റ‍ഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിൻറേത്. ഓരോ കീമോയ്ക്കും […]
Read more

യൂത്ത് കോൺഗ്രസുകാർക്കും ജീവിക്കണം

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരേ സമരംനടത്തി കേസിൽ ഉൾപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത പ്രവർത്തകരുടെ ജീവിതം ചോദ്യചിഹ്നമാണെന്നും അവർക്കും ജീവിക്കണമെന്നും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ്. സർക്കാരിലെ താത്കാലിക നിയമനങ്ങൾ, ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ, സർക്കാർ അഭിഭാഷകർ എന്നിവയിൽ ഡി.വൈ.എഫ്.ഐ., സംഘപരിവാർ ബന്ധമുള്ളവരെ കയറ്റിവെയ്ക്കുന്നെന്ന് ആരോപിച്ച് രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്. പ്രമേയവും അവതരിപ്പിച്ചു. സി.പി.എം. ഭരണകാലത്ത് ഡി.വൈ.എഫ്.െഎ. പ്രവർത്തകർക്ക് മിക്ക വകുപ്പുകളിലും താത്കാലിക നിയമനം നൽകി. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി ഇത്രനാളായിട്ടും അവരെല്ലാം സുഖമായി ജോലിയിൽ […]
Read more

ഭരണം മാറിയിട്ടും കടം അതുപോലെതന്നെ

തിരുവനന്തപുരം: ഭരണം മാറിയിട്ടും കിട്ടാക്കടത്തിൽ തീരുമാനമാകാതെ സർക്കാർ കരാറുകാർ. പ്രധാന വകുപ്പുകളിൽനിന്ന് ഇവർക്ക് കിട്ടാനുള്ള കുടിശ്ശിക 12,000 കോടി കവിഞ്ഞു. പൊതുമരാമത്ത്, ജലവിഭവം, തദ്ദേശസ്വയംഭരണം എന്നിവയിൽ നിന്നാണ് കിട്ടാനേറെയുള്ളത്. 4250 കോടിയോളമാണ് പൊതുമരാമത്തുവകുപ്പ് നൽകാനുള്ളത്. റോഡ്-പാലം നിർമാണം, റോഡ് പരിപാലനം വിഭാഗങ്ങളിൽമാത്രം 2025 നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെ 1305 കോടി രൂപയാണ് നൽകാനുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൽ ഇതേ കാലയളവിൽ 344 കോടി രൂപയാണ് കുടിശ്ശിക. കേരള റോഡ് ഫണ്ട് ബോർഡിൽ 18.44 കോടി. […]
Read more

വിമതരെ കണ്ടെത്താൻ BJP

തിരുവനന്തപുരം: പാർട്ടിക്കാര്യങ്ങൾ സാമൂഹികമാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ചോർത്തിനൽകുന്ന പാർട്ടിക്കാർക്കെതിരേ ബി.ജെ.പി.യിൽ അന്വേഷണം. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുനടന്നു എന്നതടക്കമുള്ള ആരോപണങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. നേതൃനിരയിലുള്ളവരോ അവരുമായി ബന്ധമുള്ളവരോ ആണ് അടുത്തിടെയുണ്ടായ വിവാദങ്ങൾക്കുപിന്നിലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിമതനീക്കവും സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുണ്ടായെന്ന ആരോപണത്തെപ്പറ്റിയും അന്വേഷണം തുടരുന്നുണ്ട്. വിദേശത്തുള്ള സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തുന്നതോടെ കൂടുതൽ അന്വേഷണമുണ്ടാകും. സംസ്ഥാന നേതാക്കൾക്കെതിരേ ആരോപണം ഉന്നയിച്ച് പ്രസിഡന്റിനെത്തന്നെ ലക്ഷ്യമിടുകയാണെന്ന് നേതൃത്വം കരുതുന്നു. സാമ്പത്തിക തിരിമറിയുടെപേരിൽ മൂന്നുനേതാക്കളെ പുറത്താക്കിയെന്ന […]
Read more

സുധാകരന്റെ നാവ് ആണിയടിച്ചുറപ്പിക്കും

ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരന്റെ ഓഫീസിലേക്ക് സി പി എം പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം സംസാരിച്ച സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. കള്ളക്കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ നാസർ, സുധാകരനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. തങ്ങളുടെ ക്ഷമിക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു. സി […]
Read more

Recent News