Tag: LATEST

വ്യാപക പ്രതിഷേധം; ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ച് എഐ ചിത്രങ്ങള്‍; വിവാദ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതിനെ ചൊല്ലി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലെ പുതിയ എഐ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു. ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും എഡിറ്റ് ചെയ്ത ചിത്രങ്ങളും നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതായിരുന്നു ഈ ഫീച്ചര്‍. കഴിഞ്ഞ ചൊവ്വാഴ്ച മെറ്റാ പുറത്തിറക്കിയ ‘മ്യൂസ് ഇമേജ്’ എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ പ്രകാരം മെറ്റാ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ഒരാള്‍ക്ക്, ഇന്‍സ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടില്‍നിന്നും ചിത്രങ്ങള്‍ […]
Read more

‘സഖാക്കൾക്ക് മാനേജ്‌മെന്‍റ് ക്വോട്ടയിൽ സ്ഥാനങ്ങൾ കൊടുത്താൽ ചോദ്യംചെയ്യും’; അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് നിഖിൽ പൈലി

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി അംഗം നിഖിൽ പൈലി. കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പൊലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് യുഡിഎഫ് സർക്കാർ മാനേജ്‌മെന്റ് ക്വോട്ടയിൽ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടെങ്കിൽ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് നിഖിൽ പൈലി വ്യക്തമാക്കി. ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളിൽ പുകയുന്നത്. […]
Read more

മലപ്പുറത്തെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്ലാസ് കാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ ബല്‍രാജിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എംഎച്ച്എസ്എയ്‌ലെ കണക്ക് അധ്യാപകന്‍ ബല്‍രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിശദമായി ചോദ്യം ചെയ്യാന്നാണ് പൊലീസ് തീരുമാനം. സംഭവത്തില്‍ അധ്യാപകനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കല്‍പകഞ്ചേരി പോലീസ് ആണ് കേസ് എടുത്തത്. ഇന്നലെയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം. […]
Read more

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം; ഇ ഡി അന്വേഷണം ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്ക്

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടത്തില്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം വ്യാപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രിയുടെ എംഡി എസ് കെ അബ്ദുല്ലയെ കഴിഞ്ഞദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. […]
Read more

കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് മരിച്ചത്. കൂടാളിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരത്തില്‍ ഇടിച്ച് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്. പരം ഛേദ്രി, ഹര്‍ഷ്, റിസ്‌വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്.
Read more

കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

മേപ്പാടി: വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. 48 കുടുംബങ്ങളിലെ 129 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ദുരന്തം ഉണ്ടായ പരിസരപ്രദേശത്ത് നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ തിരികെ വീടുകളിൽ എത്തിച്ചു. ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ മീനാക്ഷി പുഴയിൽ നിന്ന് കണ്ടെടുത്ത രതീഷ് ഗുച്ചാദിന്റെ മൃതദേഹം ദുരന്ത സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെ നിന്നുമാണ്. അഞ്ചാം ദിനത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം സുഗമമാണ്. […]
Read more

മട്ടന് പകരം ചിക്കൻ വിളമ്പി, ചോദ്യംചെയ്ത് വരന്റെ വീട്ടുകാർ; വിവാഹവേദിയിൽ കൂട്ടത്തല്ല്

പട്ന: മട്ടന് പകരം ചിക്കൻ വിളമ്പിയതിനെച്ചൊല്ലി വിവാഹവേദിയിൽ കൂട്ടത്തല്ല്. ബിഹാറിലെ സഹർസ ജില്ലയിലെ രജൻപുരിലാണ് സംഭവം.സംഘർഷത്തിൽ 12-ലധികം പേർക്ക് പരിക്കേറ്റു. രജൻപുർ സ്വദേശിയായ മുഹമ്മദ് ജാവേദിന്റെ മകളുടെയും ബൽവാപർ സ്വദേശിയായ മുഹമ്മദ് അൻവറിന്റെ മകന്റെയും വിവാഹചടങ്ങാണ് സംഘർഷത്തിൽ കലാശിച്ചത്. വിവാഹചടങ്ങിന്റെ ഭാ​ഗമായുള്ള സൽക്കാരത്തിൽ മട്ടൻ വിളമ്പുമെന്ന് വധുവിന്റെ വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായാണ് വരന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ, ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മട്ടന് പകരം ചിക്കൻ വിഭവമാണ് വിളമ്പിയത്. ഇത് വരന്റെ വീട്ടുകാർ ചോദ്യംചെയ്തു. ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ […]
Read more

മൂക്കുത്തി മോഷ്ടിക്കാനെത്തി; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചതായി സംശയം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം. മൃതദേഹം കിട്ടാതെ കൊലപാതകം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 10 മുതല്‍ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാള്‍ (66) എന്ന വയോധികയെ കാണാനില്ലെന്ന് കാട്ടി മകള്‍ ജൂണ്‍ 12ന് കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമുണ്ട്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മില്‍ ഇട്ടു […]
Read more

ആദ്യമായി പേരക്കുട്ടികളെ കണ്ട് ചാള്‍സ് രാജാവ്

ടെറ്റ്‌ബറി: ചാള്‍സ് രാജാവിനെ കാണാനെത്തി മകന്‍ ഹാരി. ഭാര്യ മേഗനും,മക്കള്‍ക്കും ഒപ്പമാണ് ഇംഗ്ലണ്ടിലെ ഹൈഗ്രോവ് എസ്റ്റേറ്റില്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ ഹാരി എത്തിയത്. രാജകുടുംബവുമായി അകന്നു കഴിയുന്ന ഹാരി 2022ന് ശേഷമാണ് ചാള്‍സ് രാജാവിനെ നേരില്‍ കണ്ടത്. ആദ്യമായാണ് പേരക്കുട്ടികളെ ചാള്‍സ് രാജാവ് കാണുന്നത്. കാന്‍സര്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചാള്‍സ് മൂന്നാമന്‍ പേരക്കുട്ടികളെ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം വര്‍ഷങ്ങള്‍ക്ക് ശേഷം സഫലമായി. ഹാരി, മേഗന്‍ മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവര്‍ ഇംഗ്ലണ്ടിലെ ഹൈഗ്രോവ് എസ്റ്റേറ്റില്‍ എത്തുകയായിരുന്നു. […]
Read more

ദോഫാറിലെ വന്യമൃഗങ്ങളുടെ ദൃശ്യം പകർത്തേണ്ട; മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി

മസ്കത്ത്: ഒമാനിലെ ദോഫാർ പ്രവിശ്യയിൽ വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളിൽ കയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിനും പിന്തുടരുന്നതിനുമെതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി. ഇത്തരം പ്രവൃത്തികൾ വന്യജീവികൾക്ക് ദോഷം ചെയ്യുമെന്നും പരിസ്ഥിതി വ്യവസ്ഥയെ തകിടം മറിക്കുമെന്നും ഒമാന്റെ പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. അനുമതിപത്രം വാങ്ങാതെ, കണ്ടന്റ് ക്രിയേറ്റേഴ്സ് ദോഫാർ ഗവർണറേറ്റിലെ പ്രകൃതിദത്ത സാഹചര്യങ്ങളിൽ വന്യമൃഗങ്ങളെ പിന്തുടരുകയും അവയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. വന്യമൃഗങ്ങളെ പിന്തുടരുന്നതും അവയുടെ അടുത്തേക്ക് പോകുന്നതും മൃഗങ്ങളിൽ കടുത്ത […]
Read more

Recent News