Tag: LATEST

പാകിസ്താൻ പൗരർക്ക് വോട്ടർ ഐഡിയും റേഷൻകാർഡും; രണ്ട് പാകിസ്താൻ സ്വദേശികളെ അറസ്റ്റ് ചെയ്തു

ചിക്കബല്ലാപുർ: കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ വോട്ടർ ഐഡി കാർഡും റേഷൻ കാർഡും വ്യാജമായി കൈവശം വെച്ച രണ്ട് പാകിസ്താൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താൻ സ്വദേശികളായ ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് അറസ്റ്റിലായത്. പാകിസ്താൻ പൗരത്വം മറച്ചുവെച്ച് ഇന്ത്യൻ രേഖകൾ സമ്പാദിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. യുഎഇയിൽ ജോലി ചെയ്തിരുന്ന ബാഗേപ്പള്ളി സ്വദേശി മുഹമ്മദ് അയൂബ് ഖാൻ അവിടെ വെച്ച് ഫറാ നാസിനെ വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ നാല് മക്കളിൽ മൂത്ത മകനായ […]
Read more

ഹിന്ദു ഐക്യവേദി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ; മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ മുഖ്യമന്ത്രി വിഡി സതീശന്റെ നടപടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുന്നു. മുഖ്യമന്ത്രി എൻഎസ്എസിനോട് കാണിച്ച നിലപാട് പൊതുജനം വിലയിരുത്തട്ടെയെന്ന് വ്യക്തമാക്കി നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി രണ്ടുതവണ നിഷേധിച്ച മുഖ്യമന്ത്രിയുടെ നടപടി മര്യാദകേടാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ജൂൺ 20-നാണ് മുഖ്യമന്ത്രി തങ്ങൾക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചതായി സുകുമാരൻ നായർ വെളിപ്പെടുത്തിയത്. […]
Read more

ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അന്തരിച്ചു

ദോഹ: ഖത്തറിന്റെ മുന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി (74) അന്തരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാവാണ്. ഖത്തര്‍ അമീരി ദിവാന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1995 മുതല്‍ 2013 വരെ നീണ്ട 18 വര്‍ഷക്കാലം ഖത്തറിന്റെ അമീറായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. തുടര്‍ന്ന് നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് […]
Read more

CPM നെ വെട്ടിലാക്കിയ ലേഖനം

തിരുവനതപുരം : പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയൻറെ മുൻ അഡീഷണൽ പി എസിന്റെ ലേഖനം. കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാൻ സംസ്ഥാനങ്ങൾക്ക് അവസരമില്ലെന്ന് രതീഷ് കാളിയാടന്റെ ലേഖനത്തിൽ പറയുന്നു. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനത്തിൽ പറയുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരൻ കൂടിയാണ് രതീഷ്. പിഎം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച സ്ഥിതിയിൽ പദ്ധതിയിൽനിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധർ ആഴത്തിൽ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം […]
Read more

കടയില്‍ നിന്ന് വാങ്ങിയ സീല്‍ ചെയ്ത കുപ്പിവെള്ളത്തില്‍ ആസിഡ്; കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍

ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ജ്വല്ലറിയിൽ എത്തിയ യുവതി കുടിവെള്ളമെന്ന് കരുതി കുപ്പിവെള്ളത്തിൽ നിന്നും ആസിഡ് കുടിച്ചു. ആസിഡ് വായിലേക്ക് ഒഴിച്ചതിനെത്തുടർന്ന് നില ഗുരുതരമായ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഹാപ്പൂരിലുള്ള അർജുൻ നഗർ പ്രദേശത്താണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ എത്തിയതായിരുന്നു യുവതി. ഷോപ്പിംഗിനിടയിൽ കടുത്ത ദാഹം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരൻ തൊട്ടടുത്തുള്ള ഒരു പലഹാരക്കടയിൽ പോയി സീൽ ചെയ്ത ഒരു കുപ്പിവെള്ളം വാങ്ങി […]
Read more

ഗൂഗിളിലെ സീനിയര്‍ എന്‍ജിനീയറായ ഇന്ത്യന്‍ വംശജയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി; മകനും പരിക്ക്

ജോർജിയ: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ വനിതാ എന്‍ജിനിയറെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഗൂഗിളിലെ സീനിയര്‍ എന്‍ജിനീയറായ ഇന്ത്യന്‍ വംശജയെയാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തിയത്. ശീതള്‍ വ്രസെയിന്‍ (57) ആണ് കൊലപ്പെട്ടത്. വെടിവെയ്പ്പില്‍ ഇവരുടെ മകനും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് കിര്‍ക് വ്രസെയിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ജോര്‍ജ്ജിയയിലെ കോബ് കൗണ്ടിയിലായിരുന്നു സംഭവം. ഇവരുടെ മകന്‍ ജേസണ്‍ വ്രസെയിനെ വീടിന്റെ പുറത്തുവെച്ചും ശീതളിനെ വീടിനകത്തുമാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് […]
Read more

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരനെ കാണാനില്ല

മസ്കത്ത്: ഒമാൻ തീരത്തിന് സമീപം’ജിഎഫ്എസ് ഗാലക്സി’ എന്ന വാണിജ്യ ചരക്കുകപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ ഊ‍ർജിതമായി തുടരുകയാണെന്നും പത്ത് ഇന്ത്യൻ ജീവനക്കാരെ ഒമാൻ അധികൃതർ വിജയകരമായി രക്ഷപ്പെടുത്തിയതായും എംബസി വ്യക്തമാക്കി. കാണാതായ ജീവനക്കാരനായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ അധികൃതർ, കപ്പൽ മാനേജ്‌മെന്റ്, മറ്റ് നയതന്ത്ര ഏജൻസികൾ എന്നിവരുമായി ചേർന്ന് നിരന്തരമായ ഏകോപനം നടത്തിവരികയാണെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ ഉടനടി ഇടപെട്ട […]
Read more

അര്‍ജന്റീനയെ ട്രോളി കേരള പൊലീസ്, ആരാധകരുടെ പ്രതിഷേധം; പോസ്റ്റ് പിന്‍വലിച്ചു

തിരുവനന്തപുരം: ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് വേണ്ടി ഫിഫ രഹസ്യ സഹായം ചെയ്യുന്നുവെന്നുള്ള ആരോപണം വിവിധ ഭാഗങ്ങളില്‍ നിന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഒരു തെളിവും നിരത്താന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടുമില്ല. റഫറി അവര്‍ക്കൊപ്പമാണെന്നും റഫറിയെ സ്വാധീനിച്ചാണ് അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ വരെ എത്തിയതെന്നാണ് പ്രധാന ആരോപണം. ഇത്തരം വിവാദങ്ങള്‍ ഒരു ഭാഗത്തുണ്ടെങ്കിലും ഇതൊന്നും ലിയോണല്‍ മെസിയേയോ അര്‍ജന്റൈന്‍ ടീമിനേയോ ബാധിച്ചിട്ടില്ല. മികച്ച പ്രകടനവുമായി ടീം മുന്നോട്ട് പോകുന്നു. ഇതിനിടെ അര്‍ജന്റീനക്കെതിരായ ആരോപണങ്ങളോട് താരതമ്യപെടുത്തി കേരള പൊലീസ് […]
Read more

പാലാ നഗരസഭ തര്‍ക്കം; അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടിയുമായി ചെയര്‍പേഴ്‌സണ്‍

കോട്ടയം: സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍. തുടരെ ദിവസങ്ങളില്‍ കൗണ്‍സില്‍ യോഗം വിളിച്ചാണ് വിചിത്ര നടപടി. തുടർച്ചയായ നാല് ദിവസമാണ് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുള്ളത്. പതിനാലാം തീയതി മുതല്‍ പതിനേഴാം തീയതി വരെയാണ് തുടര്‍ച്ചയായി യോഗങ്ങളെന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഒരു ദിവസം തീര്‍ക്കാന്‍ കഴിയുന്ന അജണ്ടകളാണ് നാല് ദിവസങ്ങളിലായി വിഭജിച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. അവിശ്വാസം പാസാക്കുമെന്ന് മനസ്സിലായപ്പോള്‍ […]
Read more

നവകേരള യാത്ര ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി; അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും നടപടി ഉണ്ടാകും. കേസ് അട്ടിമറിക്കാന്‍ എംആര്‍ അജിത് കുമാര്‍ ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് […]
Read more

Recent News