Tag: LATEST

ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്ന് പരാതി; ആലുവയിൽ ഡോക്ടര്‍ക്കെതിരെ കേസ്

കൊച്ചി: ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് ആയി നല്‍കിയെന്ന പരാതിയിൽ ഡോക്ടര്‍ക്കെതിരെ കേസ്. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് കേസ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ആലുവ പൊലീസ് കേസെടുത്തത്. ഇമ്മ്യൂണൈസേഷന്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തപ്പോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്നാണ് പരാതി. തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി എന്നാണ് മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നത്. കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കള്‍ ആലുവ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.
Read more

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള: ദുഃഖകരമെന്ന് ആർഎസ്എസ്

ബെളഗാവി : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിരത്തിലെ സംഭാവന തട്ടിപ്പിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്). കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലും പൊലീസ് നടപടികളിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഇത് നിർണ്ണായകമായ ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നും ആർഎസ്എസ് വ്യക്തമാക്കി. കർണാടകയിലെ ബെളഗാവിയിൽ നടന്ന ആർഎസ്എസിന്റെ വാർഷിക അഖില ഭാരതീയ പ്രാന്ത പ്രചാരക് യോഗത്തിന്റെ സമാപന ദിവസമാണ് ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തത്. ജൂലൈ 10 മുതൽ 12 വരെ നടന്ന […]
Read more

നിലത്തെ കിടത്തിയുള്ള ചികിത്സ അവസാനിപ്പിക്കാനുള്ള നീക്കം; കെ. മുരളീധരനെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തി ചികിത്സിക്കുന്ന ശൈലി പൂർണ്ണമായും അവസാനിപ്പിക്കാനുള്ള കേരള സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിർന്ന ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. മുൻപ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങളുടെ ദൗർലഭ്യവും ശസ്ത്രക്രിയകൾ വൈകുന്നതും തുറന്നുപറഞ്ഞ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ വ്യക്തിയാണ് അദ്ദേഹം. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ ഈ പുതിയ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ്, സർക്കാരിന്റെ […]
Read more

ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണം

തിരുവനന്തപുരം: ശബരിമലയിലെ തന്ത്രിസ്ഥാനത്ത്‌നിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി. താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്നും. ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനുകോടി സ്വാമിഭക്തർക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് തന്ത്രി താഴമൺ കുടുംബത്തിനുനേരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഉയർത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമല സ്വർണക്കൊള്ളയുമായ ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് വിഭിന്നമായിട്ടാണിപ്പോൾ […]
Read more

വിടവാങ്ങിയത് മരുഭൂമിയിൽ നിന്ന് ഖത്തറിനെ സ്വപ്നഭൂമിയാക്കിയ അമീർ

ഖത്തർ: വർഷങ്ങൾക്കുമുൻപ് വെറുമൊരു മരുഭൂമിയായിരുന്നു ഖത്തർ. അതിനെ പതിനെട്ട് വർഷം കൊണ്ട് ലോകം അത്ഭുതത്തോടെ നോക്കുന്ന രാജ്യമാക്കി മാറ്റിയാണ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, ചെങ്കോൽ മകൻ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലിഫ അൽതാനിക്ക് കൈമാറിയത്. മരണം വരെ വിരമിക്കാൻ തയ്യാറാകാത്ത രാഷ്ട്രീയക്കാരുൾപ്പെടെയുള്ള ലോകത്തിന് ആ അധികാര കൈമാറ്റം പുതിയൊരു അനുഭവമായിരുന്നു. ഖത്തറിന് വേണ്ടി ഹമദ് ബിൻ ഖലീഫ അൽതാനി പലതും കരുതി വെച്ചിരുന്നു. തന്റെ ഭരണതന്ത്രം കൊണ്ട് അദ്ദേഹം അത് ഞൊടിയിടയിൽ […]
Read more

യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങൾ വ്യോമാക്രമണം പ്രതിരോധിച്ചു

ദുബൈ: ഗൾഫ് രാജ്യങ്ങളെയാകെ വൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇന്ന് പുലർച്ചെ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി സ്ഥിരീകരണം. മേഖലയിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. എന്നാൽ രാജ്യങ്ങളുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു.
Read more

മേഖലയിൽ ശാസ്ത്രീയ-നിയമ പരിശോധന നടത്തും: മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം : കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് ശാസ്ത്രീയ-നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. തുരങ്കപാത നിർമാണത്തിനായി കേന്ദ്ര സർക്കാ‍‍ർ നൽകിയ പാരിസ്ഥിതി അനുമതിയിലെ കർശന വ്യവസ്ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നതു വരെ കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതാ നിർ‍മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിർത്തിവെയ്ക്കുമെന്നും അന്വേഷണത്തിനുള്ള വിദഗ്ധ സമിതിയെ ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേരെ കണ്ടെത്തുന്നതിന് എന്‍.‍ഡി. […]
Read more

100 ദിനത്തിനുള്ളിൽ 100 തദ്ദേശസ്ഥാപനങ്ങളിൽ ഓട്ടോ ഫെയർമീറ്റർ ക്യാമ്പ്

തിരുവനന്തപുരം : ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചുനൂറുദിവസംകൊണ്ട് സംസ്ഥാനത്തെ 100 പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ, ലീഗൽ മെട്രോളജി മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ വെരിഫിക്കേഷൻ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണു ലീഗൽ മെട്രോളജി വകുപ്പ് ജൂലൈ മുതൽ എല്ലാ ജില്ലയിലും വെരിഫിക്കേഷൻ ക്യാമ്പുകൾ നടപ്പാക്കുന്നത്. താലൂക്ക് […]
Read more

ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം : സർക്കാർ ഫണ്ടിനു പുറമെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടായ ആരോഗ്യവകുപ്പിലെ അൻപത് വിസ്മയ ദിനങ്ങളുടെ പ്രകാശനവും പരിപാടിയുടെ ഉദ്ഘാടനവും ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗിയുടെ അവകാശമാണെന്ന സമീപനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യ പടിയായാണ് പുലയനാർ കോട്ടയിലെ ആശുപത്രിയിൽ […]
Read more

പനി ബാധിച്ച് ചികിത്സ തേടി, പിന്നാലെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

റിയാദ്: പനി ബാധിച്ച് ചികിത്സ തേടിയതിന് പിന്നാലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണൻ (60) ആണ് റിയാദിൽ നിര്യാതനായത്. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ബാബു നാരായണൻ, പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ രാത്രിയോടെ […]
Read more

Recent News