Tag: LATEST

ഡേ കെയറില്‍ കുഞ്ഞുങ്ങളെ ആക്രമിച്ച സംഭവം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയറില്‍ കുഞ്ഞുങ്ങളെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതി മഞ്ജുള, രണ്ടാം പ്രതി വിജയലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലെ ഡേ കെയറിലായിരുന്നു സംഭവം. ജീവനക്കാര്‍ കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കുഞ്ഞുങ്ങളെ വാഷിങ് മെഷീനുള്ളില്‍ ഇട്ടതിന്റെയും ബാത്ത് റൂമില്‍ അടച്ചതിന്റേയും അടക്കം ദൃശ്യങ്ങളാണ് പ്രചരിച്ചത്. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങള്‍ക്ക് നേരെയായിരുന്നു […]
Read more

“അവറാച്ചൻ റോക്ക്സ്” : വീണ്ടും മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കു പിന്നാലെ റിലീസായ അവറാച്ചൻ ആൻഡ് സൺസിന്റെ ടീസർ, ബിജു മേനോന്റെയും […]
Read more

ഇഡി ഉദ്യോ​ഗസ്ഥർക്കെതിരായ ആക്രമണം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. ആക്രമണക്കേസില്‍ ഇതുവരെ 25 പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. 44 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും […]
Read more

അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചുള്ള പരാമർശം; മുഖ്യമന്ത്രിക്കെതിരെ കെ.സച്ചിദാനന്ദൻ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ കവി കെ. സച്ചിദാനന്ദൻ. പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവർക്ക് നല്‍കുന്നത്. അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോൾ അതിലും കുറവാണെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടുവിട്ട് ഇവിടെ വന്ന് പണി എടുക്കുന്നത്. മലയാളികൾ […]
Read more

മുണ്ടിനീര്; ആലപ്പുഴ തുമ്പോളി സ്‌കൂളിന് 21 ദിവസം അവധി

ആലപ്പുഴ: ആലപ്പുഴയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി. മുണ്ടിനീര് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.രോഗം കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജൂലൈ ഒന്ന് മുതല്‍ 21 ദിവസത്തേക്ക് മുന്‍കാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിന് […]
Read more

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം; അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തിലെ അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കടുത്ത നടപടി വേണമെന്നാണ് കെ. സി പക്ഷത്തിന്‍റെ അഭിപ്രായം. കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെസി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെസി ശക്തമായ നിലപാട് എടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇന്നലെ അദാനിക്ക് അതൃപ്തി അറിയിച്ച് കത്ത് നല്‍കിയത്. എന്നാല്‍, വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണ് എന്നാണ് വി. ഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. എംഎസ്‍സി-അദാനി കരാർ […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗും മാര്‍ത്തോമാ സഭയും

കൊച്ചി: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗും മാര്‍ത്തോമാ സഭയും. വീര്യം കുറഞ്ഞ മദ്യമായാലും കൂടിയ മദ്യമായാലും രണ്ടും സമാനമാണെന്നും ഇവ രണ്ടും വില്‍ക്കാന്‍ പാടില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മദ്യനയത്തില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമുണ്ടാകൂ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മദ്യം, വീര്യം കൂടിയതോ കുറഞ്ഞതോ എന്നല്ല, മദ്യരഹിതമായ കേരളമാണ് വേണ്ടതെന്ന് മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. […]
Read more

‘നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ല, പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി’; മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി നെറ്റ് വർക്ക് കൂട്ടുകയാണ് വേണ്ടത്. പോർട്ട് സിറ്റി സാമ്പത്തിക മേഖലയിലെ ഉത്തേജിപ്പിക്കാനുള്ള കേരളത്തിൻ്റെ സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടാകണം. പണം ഇല്ലാതെ തന്നെ പുതിയ വികസന മോഡൽ ആവിഷ്കരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രഡായ് സ്റ്റേറ്റ് കോൺഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വിഴിഞ്ഞത്തെ എംഎസ്‍സി-അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ […]
Read more

സാമ്പത്തികമുണ്ടാക്കുന്ന കരിയറുണ്ടാക്കാൻ പഠിക്കാം

സൗദി : സാമ്പത്തിക വളർച്ച, ഇന്നൊവേറ്റീവായ ഫിൻടെക്കുകൾ, ആ​ഗോളവത്കരണം.. സാമ്പത്തിക മേഖലയിൽ കരിയറുണ്ടാക്കാനുള്ള എല്ലാ വഴികളും ഭാവി തുറന്നു തരുന്നുണ്ട്. പണപ്പെരുപ്പത്തിലും സാമ്പത്തിക മാന്ദ്യത്തിലും കുലുങ്ങാത്ത കരിയർ, സ്വദേശത്തും വിദേശത്തും ഉയർന്ന വേതനത്തിൽ ഒരേ പോലെ ജോലി സാധ്യത. ഓഡിറ്റിങ്, ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്, കോർപ്പറേറ്റ് ഫിനാൻസ് മാനേജർ, സാമ്പത്തിക ഉപദേഷ്ടാവ് തുടങ്ങി പ്രീമിയം പ്രൊഫഷണലിന്റെ ഒരു വലിയ നിര തന്നെ മുന്നിൽവെക്കുന്നുണ്ട് ഫിനാൻഷ്യൽ കോഴ്സുകൾ. പക്ഷേ, എല്ലാ കോഴ്സുകളും എല്ലാവർക്കും പറ്റിയതായി കൊള്ളണമെന്നില്ല. ഓരോ വിദ്യാർഥികളുടെയും താത്പര്യങ്ങളും […]
Read more

ജിദ്ദയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ജിദ്ദ : ജിദ്ദയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനായുള്ള ധാരണാപത്രത്തിൽ സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷനും (SACF) പാകിസ്താൻ ക്രിക്കറ്റ് ബോർഡും ഒപ്പുവച്ചു. ബുധനാഴ്ച റിയാദിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. SACF ചെയർമാൻ സൗദ് ബിൻ മിഷ്അൽ ബിൻ മുഹമ്മദിന്റെയും പാക് മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. സൗദിയിൽ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Read more

Recent News