Tag: LATEST

ബത്തേരിയിൽ വൻ ലഹരി ശേഖരം പിടികൂടി

വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വീടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയിൽ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Read more

അയോധ്യ സംഭാവന കൊള്ള; കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് RSS

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആർഎസ്എസ്. സംഭവവുമായി കടുത്ത വേദനയും അമർഷവും ഉണ്ടെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സംഭാവന ക്കൊള്ള ഭക്തരുടെ വികാരത്തെ ബാധിച്ചു. വീഴ്ചകൾ ക്ഷേത്രട്രസ്റ്റ് ഉടൻ പരിഹരിക്കണമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സംഭാവനൊക്കൊള്ളയിൽ ആർഎസ്എസിന്റെ ആദ്യപ്രതികരണമാണിത്.ക്ഷേത്ര ട്രസ്റ്റ് വീഴ്ചകൾ ഉടൻ പരിഹരിക്കണം. ക്ഷേത്ര ഭരണത്തിൽ സുതാര്യത ഉറപ്പാക്കണം. ഹിന്ദു സമൂഹം സംയമനം പാലിക്കണമെന്നും ഹിന്ദു വിരുദ്ധ ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചന […]
Read more

കാമുകന്‍ വിവാഹിതനെന്ന് അറിഞ്ഞു; തുടര്‍ന്ന് തര്‍ക്കം, യുവതിയെ തീകൊളുത്തി കൊന്നു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കാമുകിയെ തീകൊളുത്തി കൊന്ന് കാമുകന്‍. കാമുകന്‍ വിവാഹിതനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ഗുഭാന ഗ്രാമത്തില്‍ താമസിക്കുന്ന സുനില്‍ കുമാറിനെ (35) അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായും രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് പറഞ്ഞു. ജൂണ്‍ 19 നാണ് ബസായ് ഗ്രാമത്തിലെ ദിവ്യ കതാരിയ (23) എന്ന യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആര്‍ട്ടെമിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് […]
Read more

ടെസ്റ്റ് ക്രിക്കറ്റ് പരമ്പര; ഒമ്പത് വര്‍ഷത്തിന് ശേഷം ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക്

ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഒമ്പത് വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലേക്ക് പോകാനൊരുങ്ങി ഇന്ത്യൻ ടീം. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 15-ന് തുടങ്ങും. ഗാലെയിലാണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. പരമ്പരയില്‍ വൈറ്റ് ബോള്‍ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും മുന്‍പ് ചര്‍ച്ചകള്‍ […]
Read more

പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധം; ഗുജറാത്തിൽ എട്ട് പേർ ​അറസ്റ്റിൽ

അഹമ്മദാബാദ്: ​ഗുജറാത്തിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേർ ​അറസ്റ്റിലായി.​ ​ഗുജറാത്തിൽ ജെയ്ഷെ മൊഡ്യൂൾ സ്ഥാപിക്കാനും സംസ്ഥാനത്തും രാജ്യത്തെ വിവിധഭാ​ഗങ്ങളിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടവരെയാണ് പിടികൂടിയതെന്ന് ​ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായത്. അഹമ്മദ് ​​ഗജിവാല എന്ന അബു ഉബൈദ(19) ഇബ്രാഹിം ഘാ​ഗ(30) മുദസ്സിർ ​ഗാസിവാല(22) സക്കരിയ ദുരാനി മുഹമ്മദ് അമ്മർ(21) മുഫ്തി ഫൗജാൻ ദൗവ(40) മുഹമ്മദ് അമിൻ പാലൻപുരി(21) മുഹമ്മദ് അബ്ദുൾ സാവ്ദി(22) ബിലാൽ ​ദുരാനി ഘാ​ഗ(18) എന്നിവരാണ് […]
Read more

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര കാക്കറ വിളയിലാണ് അപകടമുണ്ടായത്. കുട്ടികളെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ ബസ് ആണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് കാക്കറവിള കനാലിലേക്ക് മറിയുകയായിരുന്നു. റോഡിന് വീതി കുറഞ്ഞ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഒന്‍പത് കുട്ടികളും ആയയും ഡ്രൈവറും അടക്കം 11 പേരാണ് ഉണ്ടായിരുന്നത്.
Read more

ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ

ബെം​ഗളൂരു: ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്നും ഇയാളുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഗാസിയാബാദിൽ നിന്ന് ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു. ഇന്നും ഇന്നലെയും ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി എത്തിയിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഐഎസ്ആർഓ അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.
Read more

എനർജി ഡ്രിങ്ക് എന്ന പേരിൽ സോഫ്റ്റ് ഡ്രിങ്ക്സ് വിൽപന; പ്രമുഖ ബ്രാൻഡുകൾക്ക് നോട്ടീസ്

ന്യൂഡൽഹി: എനർജി ഡ്രിങ്ക് എന്ന പേരിലുള്ള സോഫ്റ്റ് ഡ്രിങ്ക്സ് വിൽപനയിൽ പ്രമുഖ ബ്രാൻഡുകൾക്ക് നോട്ടീസ് നൽകി ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ). റെഡ് ബുൾ എനർജി ഡ്രിങ്ക്, പെപ്സികോയുടെ അഡ്രിനാലിൻ റഷ് എനർജി ഡ്രിങ്ക്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നീ പാനീയങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എനർജി ഡ്രിങ്ക് എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ബ്രാൻഡിംഗ് ആണെന്നാണ് ഫുഡ് […]
Read more

സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

റായ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദു പ്രാര്‍ഥനകള്‍ ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. സരസ്വതി വന്ദനവും ഗായത്രി മന്ത്രവും ഉള്‍പ്പടെയുള്ള ഹിന്ദു പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി വിധി. സ്‌കൂളുകളില്‍ സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം, മറ്റ് ഹിന്ദു പ്രാര്‍ത്ഥനകള്‍ എന്നിവ നിര്‍ബന്ധമാക്കിക്കൊണ്ട് ജൂണ്‍ 12-ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ദൈനംദിന ദിനചര്യയുടെ ഭാഗമായി സരസ്വതി വന്ദനം, ഗായത്രി […]
Read more

സംസ്ഥാനത്ത് വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, […]
Read more

Recent News