Tag: LATEST

ദീപികയുടെ വിഷാദം മനസ്സിലാക്കിയത് വൈകിയെന്ന് സഹോദരി

ഡൽഹി : വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നു പറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. ഇപ്പോഴിതാ ദീപികയുടെ വിഷാദരോഗം തിരിച്ചറിഞ്ഞതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സഹോദരി അനിഷ പദുക്കോൺ. വളരെക്കാലം സഹോദരിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നു പ്രൊഫഷണൽ ഗോൾഫർ കൂടിയായ അനിഷ പിടിഐയോട് വ്യക്തമമാക്കി. തന്നെ സംബന്ധിച്ചിടത്തോളം ദീപിക എന്താണ് നേരിടുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ലക്ഷണങ്ങളിൽനിന്ന് തിരിച്ചറിയാനുള്ള അറിവുണ്ടായിരുന്നില്ലെന്നും അനിഷ പറഞ്ഞു. വിഷാദരോഗം എന്ന വിഷയത്തേക്കുറിച്ച് തനിക്ക് ധാരണയില്ലായിരുന്നു. സഹോദരിയുടെ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ്‌ ഇതേക്കുറിച്ച് കൂടുതൽ വായിക്കുകയും […]
Read more

കരാറിൽ ഒപ്പുവെച്ച് ട്രംപും പെസഷ്കിയാനും

വാഷിങ്ടൺ: അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷം വേഴ്സായി കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ അത്താഴവിരുന്നിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ട്രംപും ധാരണാ പത്രത്തിൽ ഒപ്പുവെച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് യു.എസും ഇറാനും ഇടക്കാലസമാധാനക്കരാറിൽ ഓൺലൈനായി ഒപ്പിട്ടത്. കരാർ പ്രഖ്യാപനമുണ്ടായതിനുപിന്നാലെ നാവിക ഉപരോധം പിൻവലിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. കരാർ ഔദ്യോഗികമായി ഒപ്പിട്ടാൽ ഹോർമുസ് […]
Read more

ജവാന്‍ മദ്യത്തിന്റെ ഉത്പാദനം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം ലിജു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍ അന്വേഷണം നടത്തും. ഇതിനായി നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം. അതേസമയം ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും തര്‍ക്കം ഉടലെടുത്തു. ഉത്പാദനം നിലക്കുന്നത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു എന്നാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് വാദം. എന്നാല്‍ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്ന് സിഎംഡി എം ആര്‍ അജിത് […]
Read more

പോർച്ചുഗലിനെ തളച്ച കോംഗോ വീര്യത്തിനു പിന്നിൽ ഇന്ത്യൻ വംശജൻ

ഹൂസ്റ്റൺ: ലോകകപ്പിൽ കരുത്തരായ പോർച്ചുഗലിനെ 1-1 എന്ന സമനിലയിൽ തളച്ച് ആഫ്രിക്കൻ രാജ്യമായ കോംഗോ ചരിത്രം കുറിച്ചിരിക്കുകയാണ്. മത്സരത്തിൽ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോളും ആദ്യ പോയിന്റും കോംഗോ സ്വന്തമാക്കി. ആറാം മിനിറ്റിൽ ജോവോ നെവെസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയപ്പോൾ ഒരു ഗോൾമഴയാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ പതറാതെ പോരാടിയ കോംഗോ ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ യോവാനെ വിസ്സയിലൂടെ സമനില ഗോൾ നേടുകയായിരുന്നു. ആറാമത് ലോകകപ്പ് കളിക്കുന്ന 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിറ്റും കളിച്ചെങ്കിലും മത്സരത്തിൽ […]
Read more

‘പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം’: പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി റദ്ദാക്കണം എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹര്‍ജിക്കാരന്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ […]
Read more

എബോളയെന്ന് സംശയം; കോട്ടയം സ്വദേശി നിരീക്ഷണത്തിൽ

കോട്ടയം: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്പത്തിരണ്ടുവയസ്സുകാരിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. നിലവിൽ എബോളയുമായി ബന്ധപ്പെട്ട കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ വ്യതമാക്കി. കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സ്രവങ്ങളുടെ ഫലം പുറത്തുവന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.
Read more

അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് ‘അമ്മ

കൊച്ചി: അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍ അന്‍സിബ ഒഴികെ മറ്റെല്ലാവരും വിശദീകരണം നല്‍കി. അവസാന തീയതി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന കടക്കുന്നത്. ഈ മാസം 29 ന് ജനറല്‍ ബോഡി യോഗം ചേരുന്നതിന് മുമ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചന. പരസ്യമായി പ്രതികരണം നടത്തി അച്ചടക്കലംഘനം, തര്‍ക്കം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിക്കൊരുങ്ങുന്നത്. […]
Read more

വിവാദത്തിന് ഫുൾ സ്റ്റോപ്പിട്ട് സർക്കാർ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗാനവിവാദത്തിന് ഒടുവിൽ തമിഴ്‌നാട് നിയമസഭയിൽ പരിഹാരം. പതിറ്റാണ്ടുകളായി സംസ്ഥാനം പിന്തുടരുന്ന പരമ്പരാഗത പ്രോട്ടോക്കോൾ പാലിച്ച്, വ്യാഴാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചു. സമ്മേളനത്തിന്റെ ഒടുവിലാണ് ദേശീയഗാനം പ്ലേ ചെയ്തത്. കഴിഞ്ഞ മെയ് 10-ന് നടന്ന മുഖ്യമന്ത്രി വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഈ ക്രമം തെറ്റിച്ചതിനെച്ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ വിവാദം […]
Read more

ഈ സർക്കാരിനും മര്യാദയില്ലേ ?

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം സമസ്ത. യുഡിഎഫ് നിലപാട് രാഷ്ട്രീയ സത്യസന്ധതയെ തകർക്കുന്നതാണെന്ന് സമസ്തയുടെ പോഷക സംഘടനയായ എസ് വൈ എസ് ജനറൽ സെക്രട്ടറി ആരോപിച്ചു. നേരത്തെ പിണറായി വിജയൻ സർക്കാർ മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ ഈ പദ്ധതിയിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി ശബ്ദമുയർത്തിയപ്പോൾ, ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം പദ്ധതിയിൽ നിന്നും പിന്മാറിയതാണ്. അങ്ങനെയൊരു പദ്ധതിയുമായാണ് പുതിയ സർക്കാർ […]
Read more

BJPയുടെ ഒളിപ്പോര്

ന്യൂഡൽഹി : പാർലമെന്റിൽ നിർണായകബില്ലുകൾ പാസാക്കാനായി ഭൂരിപക്ഷം ഉറപ്പിക്കാൻ പ്രതിപക്ഷനിരയെ പിളർത്താനുള്ള ഒളിപ്പോര് ഭരണപക്ഷം തുടരുന്നു. തൃണമൂൽ കോൺഗ്രസിനു പിന്നാലെ മഹാരാഷ്ട്രയിലെ ഉദ്ധവ് വിഭാഗം ശിവസേനയാണ് ഭരണപ്പാർട്ടിയുടെ പുതിയ ‘ഇര’. ഉത്തർപ്രദേശിലെ മുഖ്യ പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയിലേക്കും ബി.ജെ.പി. വലയെറിഞ്ഞിട്ടുണ്ടെന്നാണു സൂചന. 28 തൃണമൂൽ എം.പി.മാരിൽ ഇരുപതോളംപേർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുകയാണെന്നും അംഗീകരിക്കണമെന്നും കാട്ടി ലോക്‌സഭാ സ്പീക്കർക്ക്‌ അപേക്ഷ നൽകിയിട്ടുണ്ട്. പിന്നാലെയാണ് ഉദ്ധവിന്റെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറു പേരെ അടർത്തി എൻ.ഡി.എയുടെ […]
Read more

Recent News