Tag: LATEST

അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

കൊച്ചി: അപകടത്തില്‍ പെട്ട് ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായും കീറിയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി ചായ വില്‍പ്പനക്കാരന്‍. തൃപ്പൂണിത്തുറ, കിഴക്കേകോട്ട മരട്ടിപ്പറമ്പില്‍ എം ആര്‍ ഷാജിയാണ് യുവതിക്ക് സ്വന്തം വസ്ത്രം നല്‍കിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലാണ് അപകടമുണ്ടായത്. കടകളില്‍ ചായ നല്‍കാനായി സൈക്കിളില്‍ എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.പ്രൈവറ്റ് ബസിന്റെ മുന്നിലെ ചക്രത്തിനടിയിലേക്ക് യുവതി വീഴുകയായിരുന്നു. അപകടം കണ്ട് ആളുകള്‍ ഓടിയെത്തി ബസ് പിന്നോട്ടെടുപ്പിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചപ്പോള്‍ യുവതിയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും […]
Read more

ആഭ്യന്തര റൂട്ടുകളിൽ ‘ബേസിക്’ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: യാത്രക്കാർക്കായി ആഭ്യന്തര റൂട്ടുകളിൽ കുറഞ്ഞ നിരക്കിലുള്ള പുതിയ ‘ബേസിക്’ (Basic) ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിമാന ടിക്കറ്റിനൊപ്പം ലഭിക്കുന്ന ചില അധിക സേവനങ്ങൾ ഒഴിവാക്കിക്കൊണ്ട്, ടിക്കറ്റ് നിരക്ക് പരമാവധി കുറച്ച് യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ യാത്രയൊരുക്കുകയാണ് എയർ ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ചില ആഭ്യന്തര റൂട്ടുകളിലെ ഇക്കോണമി ക്ലാസുകളിലാണ് ഈ പുതിയ നിരക്ക് നിലവിൽ വരുന്നത്. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വിമാനത്തിലെ മറ്റ് ആനുകൂല്യങ്ങൾ ആവശ്യമില്ലാത്തവർക്കും വേണ്ടിയാണ് […]
Read more

കോതമംഗലത്ത് കോളേജിൽ മോഷണം; ഡ്രോണും ലാപ്ടോപ്പും കവർന്നു

കൊച്ചി: കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് മോഷണം നടന്നത്. ഡ്രോണും ലാപ്ടോപ്പും നഷ്ടമായതായി കോളേജ് അധികൃതർ പറഞ്ഞു. ലോക്കർ തകർത്ത് പണം കവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിൻസിപ്പലിന്റെ മുറിയിലുമാണ് മോഷ്ടാക്കൾ കയറിയത്. അഡ്മിഷൻ സെല്ലിൽ നിന്ന് ഒരു പുതിയ ഡ്രോണും ഒരു ലാപ്ടോപ്പും മോഷണം പോയി. അഡ്മിഷൻ ഫീസ് ഇനത്തിൽ ലഭിച്ച ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം കവരാനും ശ്രമം ഉണ്ടായി. ലോക്കർ പുറത്തേക്ക് […]
Read more

ആദ്യ മത്സരത്തിനായി റൊണാൾഡോയുടെ പറങ്കിപട ഇന്നിറങ്ങും

ഹൂസ്റ്റൺ: പോർച്ചു​ഗൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. കിരീട പ്രതീക്ഷയുമായാണ് പറങ്കിപട ഇറങ്ങുന്നത്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരത്തിൽ ഗ്രൂപ്പ് കെയിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി 10:30 നാണ് മത്സരം. ലോകത്തെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ വലിയ പ്രതീക്ഷയിലാണ് ഈ ലോകകപ്പിനെ കാണുന്നത്. മികച്ച സ്ക്വാഡുമായാണ് റൊണാൾഡോയും സംഘവും ഇത്തവണ ലോകകപ്പിനെത്തുന്നത്. പ്രായം തളർത്തിയെങ്കിലും റൊണാൾഡോയിൽ ഒരങ്കത്തിന് കൂടിയുള്ള ബാല്യം ബാക്കിയുണ്ടെന്ന് തന്നെയാണ് ഫുട്‌ബോൾ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. തന്റെ ആറാം ലോകകപ്പിനാണ് റോണോ ഇന്നിറങ്ങുന്നത്. […]
Read more

അൽഫുർഖാൻ സെന്റർ രക്തദാനം സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സെന്റർ സാമൂഹികക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു. ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് (ജൂൺ 16) രാവിലെ 7.30 മുതൽ ഉച്ചക്ക് 1:00 വരെ നടന്ന പരിപാടിയിൽ അൽഫുർഖാൻ പ്രവർത്തകർ, മദ്രസ്സ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ മുതലായവർ പങ്കെടുത്തു. അൽഫുർഖാൻ ഭാരവാഹികളായ ഷെയ്ക്ക് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മനാഫ് കബീർ, ബഷീർ മദനി, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, സലാഹുദ്ധീൻ അയ്യൂബി എന്നിവരോടൊപ്പം ബഹ്റൈൻ സിക്കിൾസെൽ സൊസൈറ്റി ചെയർമാൻ […]
Read more

ഡ്രൈവറില്ലാ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ മത്സരവുമായി ആർ.ടി.എ

ദുബായ് : ഡ്രൈവറില്ലാ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) സംഘടിപ്പിക്കുന്ന അഞ്ചാമത് ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് 2027 മത്സരത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് മത്സരം നടക്കുന്നത്. സ്മാർട്ട് ഇന്റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ എന്നതാണ് ഇത്തവണത്തെ മത്സര പ്രമേയം. സാങ്കേതികവിദ്യാ ദാതാക്കൾ, ഗവേഷകർ, സർവകലാശാലകൾ എന്നിവർക്ക് സ്വയംനിയന്ത്രിത വാഹനങ്ങളെക്കുറിച്ചുള്ള അവരുടെ അത്യാധുനിക കണ്ടെത്തലുകൾ മത്സരത്തിനായി സമർപ്പിക്കാം. താത്‌പര്യമുള്ളവർക്ക് […]
Read more

അന്തർദേശീയ വിപണികളിൽ പ്രാദേശിക കമ്പനികളുടെ സാന്നിധ്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം

2025-ൽ ബഹ്റൈന്റെ സാമ്പത്തിക ഭൂപടം വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ യഥാർത്ഥ ജിഡിപിയുടെ ഏകദേശം 85.8 ശതമാനവും എണ്ണ ഇതര പ്രവർത്തനങ്ങളിൽ നിന്നാണ് സംഭാവന ചെയ്യപ്പെട്ടതെന്ന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോബ് താക്കർ ചൂണ്ടിക്കാട്ടി. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട്, സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖല വഹിക്കുന്ന നിർണ്ണായക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനിലെ കമ്പനികളുടെ വിജയം ഇനി കേവലം പ്രാദേശിക […]
Read more

സംസ്ഥാനത്ത് 30 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ വൈദ്യുതി നിയന്ത്രണ ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബി ഒരുങ്ങുന്നത്. നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമർശനം യുഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാൽ വൈദ്യുതി ഉപഭോ​ഗം വർദ്ധിച്ചതിനെ തുടർന്നുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അന്നത്തെ […]
Read more

ഹൃദയ-ശ്വാസകോശ ശസ്ത്രക്രിയ; നേട്ടം സ്വന്തമാക്കി കോട്ടയം മെഡിക്കൽ കോളേജ്

ഗാന്ധിനഗർ: രോഗിയുടെ ശരീരതാപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തിയ ശേഷം ഹൃദയശസ്ത്രക്രിയ നടത്തി രണ്ട് രോഗികളെ രക്ഷിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ഹൃദയചികിത്സാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറും സംഘവുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. രോഗികൾക്ക് പൂർണ ആരോഗ്യം തിരികെ കിട്ടി. സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് ഇവിടെ രണ്ടുലക്ഷത്തോളം രൂപ മാത്രമേ വേണ്ടിവന്നുള്ളൂ. മഹാധമനിക്ക് കീറലുണ്ടായ രോഗിക്കാണ് ആദ്യം ശസ്ത്രക്രിയ നടത്തിയത്. അമിത രക്തസ്രാവംമൂലം ജീവൻ അപകടത്തിലായിരുന്നു. ശരീരം […]
Read more

ഹെയർ ഡൈയിൽ മുന്നറിയിപ്പുമായി കേന്ദ്രം

രാജ്യത്തെ സൗന്ദര്യവർധക വിപണനരംഗത്ത് ഇടപെടൽ കർശനമാക്കി കേന്ദ്ര ഡ്രഗ്‌സ് കൺേട്രാൾ വിഭാഗം. ആദ്യഘട്ടമെന്നനിലയിൽ തലമുടിക്ക് നിറംനൽകുന്ന വസ്തുക്കൾക്കാണ് പിടിവീഴുക. ശരീര ആകൃതി ക്രമീകരിക്കാനെന്നപേരിൽ പ്രചരിക്കുന്ന കുത്തിവെപ്പുകൾക്കെതിരേയും കർശന മുന്നറിയിപ്പുണ്ട്. നരച്ച മുടി മറയ്ക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകളാണ് കൃത്യമായ ഇടവേളയിൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത്. പ്രധാന കമ്പനികളുടേതുമുതൽ പേരറിയാൻപോലും കഴിയാത്തവയും ഇറക്കുമതിചെയ്തവയും തദ്ദേശീയമായി ഉണ്ടാക്കിയതുമായി വിപണിയിലുണ്ട്. നിലവാരമില്ലാത്തവയുടെ ആവർത്തിച്ചുള്ള ഉപയോഗം ശരീരത്തെ ബാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതേത്തുടർന്നാണ് ഹെയർ ഡൈകൾ സംബന്ധിച്ച് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ സർക്കുലറിറക്കിയത്.
Read more

Recent News