അൽഫുർഖാൻ സെന്റർ രക്തദാനം സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സെന്റർ സാമൂഹികക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു. ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് (ജൂൺ 16) രാവിലെ 7.30 മുതൽ ഉച്ചക്ക് 1:00 വരെ നടന്ന പരിപാടിയിൽ അൽഫുർഖാൻ പ്രവർത്തകർ, മദ്രസ്സ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ മുതലായവർ പങ്കെടുത്തു. അൽഫുർഖാൻ ഭാരവാഹികളായ ഷെയ്ക്ക് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മനാഫ് കബീർ, ബഷീർ മദനി, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, സലാഹുദ്ധീൻ അയ്യൂബി എന്നിവരോടൊപ്പം ബഹ്റൈൻ സിക്കിൾസെൽ സൊസൈറ്റി ചെയർമാൻ സക്കരിയ ഇബ്രാഹിം അൽ കാദം, ഡെപ്പ്യൂട്ടി ഡയറക്ട്ടർ ഡോ. ജാഫർതൂക് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കൺവീനർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ നടന്ന രക്തദാനം, ഹിഷാം കുഞ്ഞഹമ്മദ്, മുഹമ്മദ് ശാനിദ്, ആരിഫ് അഹമ്മദ്, അബ്ദുൾ ബാസിത്ത്, ആദിൽ അഹമ്മദ്, സാമിൽ യൂസഫ്, അബ്ദുള്ള, ഇഖ്ബാൽ അഹമ്മദ്, ഇല്യാസ്, നസീഫ്, നവാസ്, മുജീബ്, ഇസ്മയിൽ, സബീല യൂസുഫ്, ഷീബ ഷറഫുദ്ധീൻ എന്നിവർ നിയന്ത്രിച്ചു. എല്ലാവർഷവും ജനുവരി ഒന്നിനും ഹിജറ വർഷാരംഭമായ മുഹറം ഒന്നിനും അൽഫുർഖാൻ സെൻറർ രക്തദാനം നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *