Tag: LATEST

സംസ്ഥാനത്ത് കൂടുതലുള്ളത് ഷിഗെല്ല സോണിയേ; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

കണ്ണൂർ: ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന, കുടലിലെ ഗുരുതരമായ അണുബാധയാണ് ഷിഗെല്ലോസിസ്. അതിശക്തമായ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളംപോലെ മലംപോകുന്ന അവസ്ഥയും മലത്തോടൊപ്പം രക്തവും ചേർന്നുപോകുന്ന അവസ്ഥയുമുണ്ടാകാം. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും അപകടസാധ്യത കൂടും. ഭൂരിപക്ഷം കേസിലും മരുന്നുകളും ഒ.ആർ.എസുംകൊണ്ട് ചികിത്സിക്കാം. അപൂർവമായി തലച്ചോറിൽ നീർക്കെട്ടുണ്ടായി സങ്കീർണമാവാം. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. രോഗിയുടെ മലം കൾച്ചർചെയ്താണ് രോഗാണുവിനെ കണ്ടെത്തുക. അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നുരണ്ടുദിവസത്തിനകം ലക്ഷണങ്ങൾ തുടങ്ങും. ഏഴുദിവസംവരെ […]
Read more

എൽസ 3 കപ്പൽ അപകടം; കടലിലേക്കൊഴുകിയത് ടൺ കണക്കിന് രാസവസ്തുക്കൾ

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ എം.എസ്.സി. എൽസ 3 കപ്പൽ മുങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താത്തതിനെ വിമർശിച്ച് ഹൈക്കോടതി. പരിസ്ഥിതി ആഘാതമടക്കമുള്ള വിഷയത്തിൽ സ്വതന്ത്രമായ പരിശോധന അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ മന്ത്രാലയത്തോട് നിലപാട് അറിയിക്കാനും നിർദേശിച്ചു. മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേർത്തുകൊണ്ടാണ് നിർദേശം. ഏത് ഏജൻസിയെയായിരിക്കും പഠനത്തിനായി നിയോഗിക്കുക, എങ്ങനെയായിരിക്കും പഠനം, എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകും എന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണം. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് […]
Read more

തിരുവനന്തപുരത്ത് അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീകാര്യം പാങ്ങപ്പാറ മാങ്കുഴി സ്വദേശികളായ ബിജിത്ത് (43), ഭാര്യ വിദ്യ (43) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബിജിത്ത് ടെക്നോപാർക്ക് ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഒമ്പതരയോടെയായിരുന്നു സംഭവം. ബിഎംഡബ്ല്യു കാറും ദമ്പതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റും ടാക്സി എർടിഗയുമായാണ് കൂട്ടിയിടിച്ചത്. ആൽത്തറയ്ക്ക് സമീപം ഇടറോഡിൽ നിന്നും വെള്ളയമ്പലം – വഴുതയ്ക്കാട് പ്രധാന റോഡിലേക്കെത്തിയ ബുള്ളറ്റിൽ മുട്ടാതിരിക്കാനായി വെള്ളയമ്പലം സിഗ്നലിൽ നിന്നെത്തിയ ബിഎംഡബ്ല്യു കാർ വലത് […]
Read more

മാരകായുധങ്ങളുമായി കടയിൽ അതിക്രമിച്ചു കയറി വൻ കവർച്ച

റിയാദ്: റിയാദിനെ നടുക്കിയ കവർച്ചാകേസിലെ പ്രതികളെ പൊലീസ് പിടികൂടി. റിയാദിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ കത്തിയും വാളും കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തിയ രണ്ട് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ആളുകളെ ഭീതിയിലാഴ്ത്തിയ ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പതിവ് പോലെ ബിസിനസ്സ് നടന്നുപോന്നിരുന്ന കടയിലേക്ക് പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന ജീവനക്കാരെ മൂർച്ചയേറിയ കത്തിയും വാളും കാണിച്ച് ഭീഷണിപ്പെടുത്തുകയും അവരുടെ ജീവന് ഭീഷണിയുയർത്തിയ ശേഷം കൗണ്ടറിലിരുന്ന പണവും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും […]
Read more

ഡ്രൈവിങ് ടെസ്റ്റില്‍ ഇനി മുതല്‍ റിവേഴ്‌സ് കാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നടപടികളില്‍ നിര്‍ണായക മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റില്‍ ഇനി മുതല്‍ റിവേഴ്‌സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോള്‍ റിയര്‍വ്യൂ അഥവാ റിവേഴ്‌സ് കാമറ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ പ്രായോഗികവും ആധുനിക വാഹന സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതുമാക്കുന്നതിനുള്ള നടപടികളുടെ […]
Read more

ഷാർജ-ദുബായ് യാത്രാക്ലേശത്തിന് പരിഹാരം

ഷാർജ: ഷാർജയിൽ നിന്നും ദുബായിലേക്ക് ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമേകുന്ന വൻകിട ഗതാഗത വികസന പദ്ധതി വരുന്നൂ. രണ്ട് എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ അൽ താവുൻ റോഡിനടിയിലൂടെ അത്യാധുനിക രീതിയിലുള്ള ഇരട്ട ഭൂഗർഭ തുരങ്കം നിർമ്മിക്കാനാണ് പദ്ധതി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ‘ഡയറക്ട് ലൈൻ’ റേഡിയോ പരിപാടിയിലൂടെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഷാർജ […]
Read more

ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നു വീണു; കോക്പിറ്റ് വിന്‍ഡ്ഷീല്‍ഡ് തല്ലിപ്പൊളിച്ച് രക്ഷാപ്രവര്‍ത്തനം

ടെക്‌സസ്: അമേരിക്കയിലെ ദക്ഷിണ ടെക്‌സസിലുള്ള തിരക്കേറിയ ഹൈവേയില്‍ ചെറുകിട ജെറ്റ് വിമാനം തകര്‍ന്നു വീണ് ഒരു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ജീവന്‍ പണയം വെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് അഞ്ചു ജീവനുകള്‍ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയോട് ചേര്‍ന്ന ലറെഡോയിലെ ലൂപ്പ് 20 ഹൈവേയിലാണ് സംഭവം. തീപിടിച്ചതിനെ തുടര്‍ന്നാണ് വിമാനം ഹൈവേയില്‍ തകര്‍ന്നുവീണത്. ആറുപേരുമായി സഞ്ചരിച്ച നെറ്റ്ജെറ്റ്‌സ് കമ്പനിയുടെ സെസ്‌ന സൈറ്റേഷന്‍ ലാറ്റിറ്റിയൂഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മെക്‌സിക്കോയിലെ സാന്‍ […]
Read more

കേന്ദ്രത്തിന്റെ ടെലഗ്രാം നിരോധനത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് താത്കാലിക നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കളളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീട് പൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ടെലഗ്രാം ഉപയോഗിച്ച് പഠിക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അവരുടെ ആ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ എങ്ങനെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച പരിഹരിക്കുകയെന്നും അദ്ദേഹം ചോദിച്ചു. മോദി ജി ഷോ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളെയല്ല, മാഫിയകളെയാണ് ആക്രമിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ടെലഗ്രാം നിരോധനം […]
Read more

എൽ നിനോ വരുന്നു, യുഎഇയിൽ കടുത്ത ചൂടിന് സാധ്യത

ദുബായ്: പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന എൽ നിനോ പ്രതിഭാസം യുഎഇയിലെയും പ്രവാസ ലോകത്തെയും കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ മുതൽ നവംബർ വരെ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതുമൂലം വരും ദിവസങ്ങളിൽ യുഎഇയിൽ ചൂടും ഈർപ്പവും കൂടുമെന്നാണ് വിലയിരുത്തൽ.
Read more

അണ്ണാമലൈയുടെ പുതിയ പാർട്ടി ജൂലൈയോടെ ; ഇതുവരെ 18 ലക്ഷം അംഗങ്ങൾ

ചെന്നൈ: ബിജെപി വിട്ട് ആരംഭിച്ച ‘വി ദ ലീഡേഴ്സ്’ മൂവ്മെൻ്റ് ജൂലൈ മാസത്തോടെ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് കെ അണ്ണാമലൈ. ‘വി ദ ലീഡേഴ്സ്’ മൂവ്മെൻ്റ് ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയായി പരിണമിക്കാനുള്ള യഥാർത്ഥ ട്രാക്കിലാണെന്നും 50 ലക്ഷം അംഗത്വം നേടുക എന്നത് ലക്ഷ്യമാണെന്നും കെ അണ്ണാമലൈ പറഞ്ഞു. യാതൊരു പ്രതീക്ഷയുമില്ലാതെ ഇതുവരെ 18 ലക്ഷം അംഗങ്ങൾ മൂവ്മെൻ്റിനൊപ്പം ചേർന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി. സോഷ്യൽ മീഡിയ ലൈവിലാണ് അണ്ണാമലൈയുടെ പ്രതികരണം. തൻ്റെ മൂവ്മെൻ്റ് വലിയൊരു മാറ്റം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് […]
Read more

Recent News