Tag: LATEST

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; പ്രതി ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവാധി.അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന […]
Read more

ആ​ഗോള സമാധാനത്തിനായി യു.എ.ഇ പ്രവർത്തിക്കും’; യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

അബൂദബി: ആഗോള സമാധാനം, സുരക്ഷ, സ്ഥിരത, വിശ്വാസം, വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഖ്യ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിക്കിടയിലായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അദ്ദേഹം നന്ദി അറിയിച്ചു. തുടർച്ചയായ ആറാഴ്ചകളിലായി സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആയിരക്കണക്കിന് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധിച്ച സമയത്ത് പിന്തുണ നൽകിയ ജി7 രാജ്യങ്ങൾക്കും അദ്ദേഹം നന്ദി […]
Read more

സുധാകരന് തിരിച്ചടി; എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസ് തള്ളി കോടതി

കൊച്ചി: കെ. സുധാകരന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസ് തള്ളി കോടതി. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്. എം.വി ഗോവിന്ദനെതിരെ തെളിവ് നല്‍കാന്‍ സുധാകരന്‍ തുടര്‍ച്ചയായി നേരിട്ട് ഹാജരാകാത്തതോടെയാണ് കോടതി നടപടി എടുത്തത്. മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ. സുധാകരനും ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്ന ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസില്‍ രണ്ടുതവണ അവസരം നല്‍കിയിട്ടും സുധാകരന്‍ നേരിട്ട് […]
Read more

പ്രതിസന്ധികളിലും കുലുങ്ങാതെ സൗദി: മേഖലയിലെ സംഘർഷങ്ങൾ വൻകിട വികസന പദ്ധതികളെ ബാധിക്കില്ലെന്ന് സി.ഇ.ഡി.എ

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൗദി അറേബ്യയുടെ വൻകിട വികസന പദ്ധതികളെ യാതൊരു കാരണവശാലും ബാധിക്കില്ലെന്ന് സാമ്പത്തിക വികസന കാര്യ കൗൺസിൽ. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിലാണ് വിദേശ മന്ത്രാലയങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും റിപ്പോർട്ടുകൾ വിലയിരുത്തിക്കൊണ്ട് ഇക്കാര്യം അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥകൾക്കിടയിലും സൗദി അറേബ്യ കൈവരിച്ച സാമ്പത്തിക സുരക്ഷിതത്വവും പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷിയും യോഗത്തിൽ അവതരിപ്പിച്ച സാമ്പത്തിക-ആസൂത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അടിവരയിട്ട് കാണിക്കുന്നു. ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാൻ സൗദിയുടെ ലോജിസ്റ്റിക്‌സ് […]
Read more

‘മോളിവുഡ് ടൈംസ്’ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ്

തിരുവനന്തപുരം: ‘മോളിവുഡ് ടൈംസ്’ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്. സിബിഎഫ്‌സി നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി സിബിഎഫ്‌സി റീജിയണല്‍ ഓഫീസറുടെ പരാതിയിലാണ് കേസ്. സിനിമാറ്റോഗ്രാഫ് നിയമപ്രകാരം തിരുവല്ലം പൊലീസാണ് കേസെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററിയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി പത്രം വാങ്ങിയശേഷം നിയമങ്ങള്‍ക്ക് വിരുദ്ധമായി ‘മോളിവുഡ് ടൈംസ്’ എന്ന സിനിമയില്‍ ഭേദഗതി വരുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. യുഎ 16പ്ലസ് വിഭാഗത്തിലുള്ള അനുമതിപത്രം വാങ്ങിയശേഷം സിനിമാരംഗങ്ങളില്‍ ഭേദഗതി വരുത്തി അശ്ലീല സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി […]
Read more

മാലിന്യസംസ്‌കരണ മേഖലയിലേക്ക് 700 കോടിയിലധികം റിയാലിന്റെ വിദേശനിക്ഷേപം

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയെ ഒരു സുസ്ഥിര ഹരിത നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തന്ത്രപ്രധാനമായ പദ്ധതികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ തുടക്കമായി. മാലിന്യ സംസ്‌കരണ മേഖലയെ കൂടുതൽ ആധുനികവൽകരിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനുമായി 700 കോടിയിലധികം റിയാലിന്റെ വൻകിട വിദേശ നിക്ഷേപങ്ങളാണ് പ്രവിശ്യയിലേക്ക് ഒഴുകിയെത്തുന്നത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളെയും ഗവർണറേറ്റുകളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വൻകിട പദ്ധതികൾ നടപ്പിലാക്കുന്നത്. മാലിന്യങ്ങളെ കേവലം ഉപേക്ഷിക്കപ്പെടേണ്ട വസ്തുക്കളായല്ല, മറിച്ച് സാമ്പത്തിക മൂല്യമുള്ള പുനരുപയോഗ വിഭവങ്ങളായി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കുലർ ഇക്കോണമി തത്വങ്ങളെ […]
Read more

സിജി സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

സലാല: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സലാല ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. സഹൽനോത്തിലെ ഫാം ഹൗസിൽ സംഘടിപ്പിച്ച മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ പ്രസിഡണ്ട് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുള്ള വിവിധ മത്സരങ്ങളും ഗാനമേളയും നടന്നു. മുനവ്വിർ ഹുസൈൻ പ്രാർഥന നടത്തി. ഹുസൈൻ മാസ്റ്റർ, ജാസ്മിൻ ടീച്ചർ എന്നിവർ സംസാരിച്ചു. ശിഹാബ് കാളികാവ് പരിപാടികൾ നിയന്ത്രിച്ചു. സ്വാലിഹ്, മുനവ്വിർ, ഷൗക്കത്തലി, […]
Read more

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂർ: വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ കണ്ടക്ടര്‍ രാമദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ടക്ടര്‍ക്ക് ബോധവത്കരണവും നല്‍കും. വടക്കാഞ്ചേരി ജോയിന്റ് ആര്‍ടി ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമായിരുന്നു നടപടി. സ്വകാര്യബസില്‍ കയറാന്‍ കണ്ടക്ടറോട് യാചിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. നാല് വിദ്യാര്‍ത്ഥികളെ മാത്രം ബസില്‍ കയറ്റി യാത്ര ആരംഭിക്കുകയും മറ്റ് വിദ്യാര്‍ത്ഥികള്‍ എത്ര ആവശ്യപ്പെട്ടിട്ടും […]
Read more

വാക്കേറ്റത്തെ തുടർന്ന് വെടിവെപ്പ്; സലാലയിൽ രണ്ട് ഒമാനി പൗരന്മാർക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ സലാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്വദേശി പൗരന്മാർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ്. മുൻകാല തർക്കങ്ങളെയും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെയും തുടർന്നുണ്ടായ വാക്കേറ്റമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു . സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിവിധ രീതിയിലുള്ള വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് റോയൽ ഒമാൻ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. വെടിവെപ്പിൽ പരിക്കേറ്റ രണ്ട് ഒമാനി പൗരന്മാരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും, ഇരുവരും ആശുപത്രികളിൽ ആവശ്യമായ അടിയന്തര ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ […]
Read more

കഷ്ടപ്പാടുകളിൽ നിന്ന് സിനിമയിലേക്ക്; തന്റെ യാത്ര തുറന്നു പറഞ്ഞ് അപ്പാനി ശരത്ത്

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ അപ്പാനി ശരത്ത് തന്റെ അഭിനയ ജീവിതത്തിലേക്കുള്ള യാത്രയും അതിനിടയിലെ കഷ്ടപ്പാടുകളും തുറന്നു പങ്കുവച്ചു. തിരുവനന്തപുരം അരുവിക്കരയിലെ കലാപാരമ്പര്യമുള്ള അന്തരീക്ഷത്തിൽ വളർന്ന ശരത്തിന് ചെറുപ്പം മുതലേ കലയോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. സ്കൂൾ പഠനത്തിന് ശേഷം നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച അദ്ദേഹം നിരവധി തെരുവ് നാടകങ്ങളിലും ഉത്സവപ്പറമ്പുകളിലും സജീവമായി. കുടുംബസാഹചര്യം പ്രതികൂലമായതോടെ ജോലി ചെയ്തുകൊണ്ടും നാടകം പഠിച്ചുകൊണ്ടും കറസ്പോണ്ടൻസ് വഴി ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയും അദ്ദേഹം മുന്നോട്ടുപോയി. ആ കാലഘട്ടമാണ് തന്റെ ജീവിതത്തിലെ […]
Read more

Recent News