വാഷിങ്ടൺ: അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷം വേഴ്സായി കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ അത്താഴവിരുന്നിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ട്രംപും ധാരണാ പത്രത്തിൽ ഒപ്പുവെച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് യു.എസും ഇറാനും ഇടക്കാലസമാധാനക്കരാറിൽ ഓൺലൈനായി ഒപ്പിട്ടത്. കരാർ പ്രഖ്യാപനമുണ്ടായതിനുപിന്നാലെ നാവിക ഉപരോധം പിൻവലിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. കരാർ ഔദ്യോഗികമായി ഒപ്പിട്ടാൽ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെയാണ് ഇറാൻ ഹോർമുസ് അടച്ചത്.
കരാറിൽ ഒപ്പുവെച്ച് ട്രംപും പെസഷ്കിയാനും
