ദീപികയുടെ വിഷാദം മനസ്സിലാക്കിയത് വൈകിയെന്ന് സഹോദരി

ഡൽഹി : വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നു പറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. ഇപ്പോഴിതാ ദീപികയുടെ വിഷാദരോഗം തിരിച്ചറിഞ്ഞതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സഹോദരി അനിഷ പദുക്കോൺ. വളരെക്കാലം സഹോദരിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നു പ്രൊഫഷണൽ ഗോൾഫർ കൂടിയായ അനിഷ പിടിഐയോട് വ്യക്തമമാക്കി. തന്നെ സംബന്ധിച്ചിടത്തോളം ദീപിക എന്താണ് നേരിടുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ലക്ഷണങ്ങളിൽനിന്ന് തിരിച്ചറിയാനുള്ള അറിവുണ്ടായിരുന്നില്ലെന്നും അനിഷ പറഞ്ഞു. വിഷാദരോഗം എന്ന വിഷയത്തേക്കുറിച്ച് തനിക്ക് ധാരണയില്ലായിരുന്നു. സഹോദരിയുടെ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ്‌ ഇതേക്കുറിച്ച് കൂടുതൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തതുമെന്നും അനിഷ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *