Tag: LATEST

ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ളയാൾ മന്ത്രി റോജി എം ജോണിന്റെ പേഴ്‌സണൽ സ്റ്റാഫിലെന്ന് പരാതി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും വിവാദത്തില്‍. ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഷൈജു യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചതായും പരാതിയില്‍ പറയുന്നു. വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ഷൈജു പ്രവർത്തിച്ചത്. അടിയന്തര നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഫ്‌സല്‍ പ്ലാമൂട്ടില്‍ വ്യക്തമാക്കി. പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ നിയമന വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. സണ്ണി ജോസഫിന്റെ […]
Read more

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; നാലു പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ നബാത്തേഹ് ഗവര്‍ണറേറ്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനും യുഎസും സമാധാനക്കരാറില്‍ എത്തിയ സാഹചര്യത്തിലും ലെബനനിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. മെയ്‌ഫോഡോണില്‍ രണ്ട് വാഹനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യത്യസ്തമായ ഡ്രോണ്‍ ആക്രമണങ്ങളിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. ഷൗക്കിന്‍ എന്ന പ്രദേശത്ത് മറ്റൊരു വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. ഇറാനും യുഎസുമായുള്ള വെടിനിര്‍ത്തല്‍ […]
Read more

രാത്രി വൈകിയും സ്ഥലം മാറ്റ ഉത്തരവുമായി ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു. രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി കെ കാര്‍ത്തിക്കിനെയും നിയമിച്ചു. കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം. തൃശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടി യെ നിലനിര്‍ത്തി. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കിന്റെയും നാരായണന്റെയും അസൗകര്യം […]
Read more

ജവാന്‍ ഉത്പാദനം പുനരാരംഭിച്ചില്ല, അഞ്ച് ദിവസത്തിനിടെ കോടികളുടെ നഷ്ടം

തിരുവനന്തപുരം: ജവാന്‍ മദ്യത്തിൻ്റെ ഉത്പാദനം പുനരാരംഭിച്ചില്ല. അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്. എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടും പരിഹാരമായില്ല. അതേസമയം ജവാന്‍ ശ്രേണിയില്‍ സ്വകാര്യ കമ്പനി വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ധിച്ചു. കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ജവാന്‍ ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായത്. ബെവ്കോ എംഡി എം ആര്‍ അജിത് കുമാറിന്റെ […]
Read more

ജമ്മു കശ്മീരില്‍ സ്‌ഫോടനം; നാല് ജവാന്മാര്‍ക്ക് പരിക്ക്

രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് ജവാന്മാര്‍ക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നൗഷേരാ മേഖലയിലെ കലാല്‍ ഏരിയയിലാണ് പട്രോളിങ്ങിനെ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കുമാഓങ് റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിര്‍വഹിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ നിരീക്ഷണത്തിലാണ്. എങ്ങനെയാണ് കുഴിബോംബ് സ്‌ഫോടനമുണ്ടായതെന്ന കാര്യത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിക്കും. മൂന്ന് ജവാന്മാരെയും ഓഫീസറെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. […]
Read more

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് 543 പേരാണ് ഈ മാസം ചികിത്സ തേടിയത്. […]
Read more

പിഎം ശ്രീ: ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി പഠിക്കാന്‍ തയാറെടുത്ത് മന്ത്രിസഭാ ഉപസമിതി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഉപസമിതിയില്‍ തീരുമാനമെടുക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലാകും സമിതി. സമിതിയില്‍ കോണ്‍ഗ്രസ്, ലീഗ്, ഘടകകക്ഷി മന്ത്രിമാര്‍ ഉള്‍പ്പെടും. ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതി തുടരണമോയെന്ന് തീരുമാനിക്കുക. പിഎം ശ്രീ പഠിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും മന്ത്രിസഭ ഉപസമിതിയെ വെച്ചിരുന്നു. പിഎം ശ്രീയില്‍ അതിന്റേതായ രാഷ്ട്രീയമുണ്ടെന്നും മന്ത്രിസഭയില്‍ പദ്ധതി ചര്‍ച്ചയ്ക്ക് വെച്ചാല്‍ മുഖ്യമന്ത്രി തന്നെ അത് വിവരിക്കുമെന്നും എന്‍ ഷംസുദ്ദീന്‍ […]
Read more

അമേരിക്ക-ഇറാന്‍ ധാരണാപത്രം: പ്രധാനമായും 14 നിര്‍ദേശങ്ങള്‍; 60 ദിവസത്തിനുള്ളില്‍ അന്തിമകരാര്‍

വാഷിങ്ടണ്‍: ഇറാന്‍-അമേരിക്ക സമാധാന കരാറില്‍ പ്രധാനമായുമുള്ളത് 14 ധാരണകളെന്ന് സൗദി അറേബ്യന്‍ മാധ്യമമായ അല്‍ അറേബ്യ. ലെബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലുമുള്ള യുദ്ധം ഉടനടി സ്ഥിരമായി അവസാനിപ്പിക്കുമെന്നും ശത്രുതാപരമായ നടപടി സ്വീകരിക്കില്ലെന്നും ധാരണയായെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനും പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല, ഇരു രാജ്യങ്ങളും പരമാവധി 60 ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തി അന്തിമകരാറിലെത്തണം. പരസ്പര കരാറിലൂടെ തീയതി നീട്ടാമെന്നും ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഇറാന് മേലുള്ള നാവിക ഉപരോധം പിന്‍വലിക്കണം, 30 ദിവസത്തിനുള്ളില്‍ ഗതാഗതം പുനസ്ഥാപിക്കണം, അന്തിമ […]
Read more

മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്,

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി ചുവട് വെച്ച് കേറുകയാണ്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ ഏതാനും ദിവസം മുമ്പ് റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് […]
Read more

പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ വർഷം പുറത്തു വന്ന “പ്രകമ്പനം” എന്ന ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫാന്റസി ചിത്രമായാണ് ഈ വിജേഷ് പാണത്തൂർ – ശ്രീ ഗോകുലം മൂവീസ് ചിത്രം ഒരുങ്ങുന്നത്. കോ പ്രൊഡ്യൂസർ- ബൈജു […]
Read more

Recent News