Tag: LATEST

കേരളത്തിൽ വീണ്ടും ഇടിഞ്ഞ് സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13850 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് കേരളത്തിൽ 110800 രൂപയിലധികം നൽകേണ്ടി വരും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില […]
Read more

കോഴിക്കോട് അതിഥി തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അതിഥി തൊഴിലാളിക്കാണ് ​രോ​ഗം സ്ഥിരീകരിച്ചത്. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14 ലാണ് യുപി സ്വദേശിക്ക് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ നാട്ടില്‍ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നേരത്തെ അതിഥി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് […]
Read more

‘ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടുന്നവരല്ല താനും തന്‍റെ സംഘടനയും’; വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് വര്‍ഗീയമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ലീഗിന്റെ ജനപ്രതിനിധികളും പേഴ്‌സണല്‍ സ്റ്റാഫും അവര്‍ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികകളിലിരിക്കുന്നവരും അതിന്റെ തെളിവാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ‘മുസ്ലിം ലീഗ് മന്ത്രിയായ കെ. എം ഷാജിയുടെ മതമാണ് അവരുടെ പ്രശ്‌നമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്ക് പോലും ഇതൊക്കെ തുറന്നുകാട്ടാന്‍ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വര്‍ഗീയവാദിയാക്കുമെങ്കില്‍ ആയിക്കോട്ടെ’, […]
Read more

ഐടി ജോലി ഉപേക്ഷിച്ച് സ്റ്റാർട്ടപ്പ് തുടങ്ങിയ കഥ പറഞ്ഞ് വിനോദ് ബാലൻ

കൊച്ചി : Voye Homes എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ വിനോദ് ബാലൻ, സുരക്ഷിതമായ ഐടി ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് കടന്ന തന്റെ യാത്രയെക്കുറിച്ച് വിശദീകരിക്കുന്നു. യാത്രകൾക്കിടെ സ്വകാര്യതയുള്ള താമസസൗകര്യങ്ങളോടുള്ള ആളുകളുടെ താല്പര്യം തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം Voye Homes ആരംഭിച്ചത്. വെക്കേഷൻ സമയങ്ങളിൽ കുടുംബങ്ങൾക്കും സുഹൃത്ത് സംഘങ്ങൾക്കും സ്വകാര്യമായി താമസിക്കാൻ കഴിയുന്ന ഹോളിഡേ ഹോം ശൃംഖലയാണ് ഇത്. റിസോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ ഗ്രൂപ്പിനും മാത്രമായി വീടുകൾ ലഭ്യമാക്കുന്നതാണ് പ്രത്യേകത. കോവിഡിന് ശേഷമുണ്ടായ യാത്രകളുടെ വർധനവ് കമ്പനിയുടെ വളർച്ചയ്ക്ക് […]
Read more

ഓൺലൈൻ തട്ടിപ്പുകളെയും സൈബർ കുറ്റകൃത്യങ്ങളെയും എങ്ങനെ നേരിടാം?

കൊച്ചി: ഹെെക്കോടതി അഭിഭാഷക അൻജു അശോകുമായി നടത്തിയ അഭിമുഖം. അഡ്വക്കേറ്റ് അഞ്ജു അശോക് വിശദീകരിക്കുന്നതുപോലെ, ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇരകൾ അതിവേഗം നിയമനടപടികൾ സ്വീകരിക്കേണ്ടത് നിർണായകമാണ്. സൈബർ തട്ടിപ്പുകൾ നടന്നാൽ വൈകാതെ പരാതി നൽകുകയും ബന്ധപ്പെട്ട സംവിധാനങ്ങളെ അറിയിക്കുകയും വേണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള പരാതികൾ സ്വീകരിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. സാമ്പത്തിക തട്ടിപ്പുകൾ നടന്നാൽ ബാങ്കിനെ അറിയിച്ച് അക്കൗണ്ടുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതും അത്യാവശ്യമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ […]
Read more

ദേശീയ നേതൃത്വത്തിൽ ആരെല്ലാം? ബിജെപി പുനഃസംഘടന, പുതിയ ഭാരവാഹികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും

ന്യൂഡൽഹി: ബിജെപി പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം അന്തിമപട്ടികയ്ക്ക് രൂപം നല്‍കും. ഭാരവാഹികളുടെ എണ്ണം 45ല്‍ നിന്നും 60ലേക്ക് ഉയര്‍ത്താനാണ് തീരുമാനം. കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കുന്ന മന്ത്രിമാരില്‍ ചിലര്‍ക്ക് നിര്‍ണായക പദവികള്‍ ലഭിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നും വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ശ്രീധരന്‍ പിള്ള അടക്കമുള്ള പേരുകള്‍ പരിഗണനയിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം പുതിയ ഉത്തരവാദിത്തങ്ങളൊന്നും കെ സുരേന്ദ്രന്‍ […]
Read more

ലാവ്‌ലിന്‍ കേസിൻ്റെ പുതിയ പതിപ്പാണ് മാസപ്പടി കേസെന്ന് എം. വി ഗോവിന്ദന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിന്റെ പുതിയൊരു പതിപ്പാണ് സിഎംആര്‍എല്‍-എക്‌സാലോജിക് കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മകള്‍ വീണ ടിയിലൂടെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും നിലവില്‍ പിണറായി വിജയനെതിരെ ഒരു കോടതിയിലും ഒരു കേസും ഇല്ലെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വേട്ടയാടല്‍ തുടരുകയാണെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. ‘സിഎംആര്‍എല്‍ എന്ന കമ്പനി നടത്തുന്ന നികുതിവെട്ടിപ്പ് അന്വേഷിച്ചുള്ള ആധായനികുതി വകുപ്പിന്റെ ഇന്റെറിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലാണ് കേസിനാധാരമായ ആദ്യപരാമര്‍ശം വരുന്നത്. […]
Read more

കോളിളക്കം സൃഷ്ടിച്ച ഫണ്ട് ധൂർത്ത് കേസ്; മുൻ ഉപപ്രധാനമന്ത്രിയായ ശൈഖ് തലാൽ അൽ ഖാലിദിന് മൂന്ന് വർഷം കഠിനതടവ്

കുവൈത്ത് : കുവൈത്തിൽ വൻ രാഷ്ട്രീയ- ചലനങ്ങൾ സൃഷ്ടിച്ച ‘മന്ത്രാലയ ഫണ്ട് ധൂർത്ത്’ കേസുകളിൽ മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായിരുന്ന ശൈഖ് തലാൽ അൽ ഖാലിദിന് മൂന്ന് വർഷം കഠിനതടവ്. കുവൈത്തിലെ പരമോന്നത നീതിന്യായ പീഠമായ കോർട്ട് ഓഫ് കസ്സേഷൻ ആണ് ശൈഖ് തലാൽ അൽ ഖാലിദിന്റെ അപ്പീൽ തള്ളി ശിക്ഷ വിധിച്ച് കേസിന്മേൽ അന്തിമ തീർപ്പുണ്ടാക്കിയത്. തടവുശിക്ഷയ്ക്ക് പുറമെ 3,000 കുവൈത്ത് ദിനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് അൽ-സെയാസ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര, പ്രതിരോധ […]
Read more

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡിൽ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എൻഫോഴ്സ്മെൻറ് നടപടികൾ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി കൈകോർത്തുകൊണ്ട് മൾട്ടി ഡിജിറ്റൽ ഇൻറഗ്രേഷൻ പ്രോജക്ട് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തൂഫാൻ വാരിയറായി പ്രവർത്തിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാ താരങ്ങളും ലഹരിക്കെതിരെ അണിനിരക്കാൻ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാൻ വാരിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും […]
Read more

തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം അനിവാര്യം: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ ശേഖരണവും അനിവാര്യമാണെന്ന് പരിസ്ഥിതി, വൈദ്യുതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രകൃതി-സൗഹൃദ നഗര ആസൂത്രണം: നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും സമാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം പ്രകൃതിസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും […]
Read more

Recent News