Tag: LATEST

പറങ്കിപ്പടയുടെ ഗോള്‍യന്ത്രം, റൊണാള്‍ഡോ പോലും പിന്നില്‍

വിശ്വവേദിയിലെ പറങ്കിപ്പടയുടെ ടോപ് സ്കോറർ. പോർച്ചുഗലിനായി ഒറ്റ ഫുട്ബോള്‍ ലോകകപ്പ് മാത്രം കളിച്ചൊരാള്‍. അയാളുടെ ബൂട്ടുകളെ മറികടക്കാൻ അഞ്ച് വിശ്വകിരീടപ്പോരുകൊണ്ടും സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡായ്ക്ക് സാധിച്ചിട്ടില്ല. യുസേബിയൊ ഡാ സീല്‍വ ഫെരയ്‌ര. 1966, പോർച്ചുഗല്‍ ആദ്യയമായി ഫിഫ ലോകകപ്പില്‍ പന്തുതട്ടിയ വര്‍ഷം. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ടൂർണമെന്റില്‍ പോർച്ചുഗലിനായി യുസേബിയൊ എതിര്‍ ഗോള്‍വലയില്‍ പന്തെത്തിച്ചത് ഒൻപത് തവണയാണ്. ചരിത്രമെടുത്താല്‍ ലോകകപ്പിലെ പോർച്ചുഗലിന്റെ ഏറ്റവും മികച്ച പ്രകടനവും ആ വർഷമായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തി. ശേഷം പൗലേറ്റയും ലൂയിസ് […]
Read more

2022ലെ ഫൈനൽ ഞാൻ ഇതുവരെ വീണ്ടും കണ്ടിട്ടില്ല

കാലിഫോര്‍ണിയ: ഫിഫ ലോകകപ്പിൽ ഫ്രാൻസ് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ന്. ആഫ്രിക്കൻ കരുത്തരാ സെനഗല്‍ ആണ് എതിരാളികള്‍.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്‍റീനക്ക് മുമ്പില്‍ അടിയറവെച്ച കിരീടം തിരിച്ചുപിടിക്കാനാണ് ഫ്രാൻസ് ഇറങ്ങുന്നത്. എന്നാൽ ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോടേറ്റ തോൽവി ഇന്നും തന്‍റെ ഉറക്കം കെടുത്തുന്നുണ്ടെന്നും കരിയറിലെ ഏറ്റവും വലിയ മുറിവായി അത് അവശേഷിക്കുന്നുവെന്നും തുറന്നു പറയുകയാണ് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് മാധ്യമമായ ‘ലെ പാരീസിയൻ’ ന് നല്‍കിയ അഭിമുഖത്തിൽ സഹതാരം ഇബ്രാഹിമ കൊനാട്ടെയാണ് എംബാപ്പെയോട് […]
Read more

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: കോഴിക്കോട്ടെ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി. കേന്ദ്ര സംഘത്തിന്റെ പരിശോധന കഴിഞ്ഞു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. കാടുകളുടെ ഏറ്റവും അടുത്ത് നിൽക്കുന്ന ജില്ലകളാണ് പാലക്കാട്, മലപ്പുറം ,കോഴിക്കോട് എന്നിവ അതുകൊണ്ടുതന്നെ അവിടങ്ങളിലാണ് രോഗം വരാനായി സാധ്യത കൂടുതലുള്ളത്. ആദ്യം കോഴിക്കോട് ജില്ലയിൽ മാത്രമായിരുന്നു നിപ രോഗവ്യാപനം ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് നിപ വ്യാപിക്കാൻ തുടങ്ങി കളക്ടർ പറഞ്ഞു. നിലവിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില […]
Read more

ലോകകപ്പിൽ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് താരം ഒയാർസബാൽ

ന്യൂയോര്‍ക്ക്: ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ. ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ദുർബലരായ കേപ് വെർഡെയ്‌ക്കെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന് പിന്നാലെയാണ് താരത്തെ തേടി ഈ അപ്രതീക്ഷിത റെക്കോർഡെത്തിയത്. മത്സരത്തിന്‍റെ ആദ്യ 30 മിനിറ്റിൽ ഒരു തവണ പോലും പന്ത് തൊടാൻ ഒയാർസബാലിന് സാധിച്ചില്ല. ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് പ്രൊവൈഡർമാരായ ‘ഒപ്റ്റ’യുടെ കണക്കുകൾ പ്രകാരം, 1966-ൽ ലോകകപ്പ് മുതല്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഒരു താരം ആദ്യ […]
Read more

ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗം ആണ് ജിതിൻ. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക ഐക്യം തകർത്ത് കലാപത്തിനുള്ള ശ്രമം 153 A , 201 തെളിവ് നശിപ്പിക്കൽ, 109 പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വടകര സ്ക്വാഡ് എന്ന […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺ​ഗ്രസ് തകരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തൃണമൂൽ കോൺ​ഗ്രസ് വിട്ട് വന്ന എംപിമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി ആലോചിക്കുന്നു എന്നാണ് സൂചന. സുദീപ് ബന്ദോപാധ്യായ, ശര്‍മിള സര്‍ക്കാര്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍ ഉള്ളത്. അതേസമയം, വിമതര്‍ എന്‍സിപിഐ-യില്‍ ലയിക്കുന്ന കാര്യത്തില്‍ ലോക്‌സഭാ സ്പീക്കര്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ രേഖാമൂലമുള്ള […]
Read more

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര സമയം രാവിലെ ഒന്‍പത് മണിയില്‍ നിന്ന് ആറ് മണിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി. സൗജന്യയാത്രയ്ക്ക് സമയ പരിധിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെ അമളിപിണഞ്ഞതറിഞ്ഞ് സോറി പറഞ്ഞ് തടിയൂരി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സംഭവം. ‘കെഎസ്ആര്‍ടിസി ബസിലെ സൗജന്യയാത്രയെ ഞങ്ങള്‍ എതിര്‍ത്തിട്ടില്ല. എന്ന് മാത്രമല്ല ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. പക്ഷേ എന്താണ് അവസ്ഥ എന്നറിയോ? ഇന്നലെ ധാരാളം സ്ത്രീകള്‍ ബസ്സില്‍ കയറി എന്നൊക്കെ പറയുമ്പോള്‍, ഈ യാത്ര ചെയ്യുന്നവരുടെ 90 […]
Read more

ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം: ഉത്തരവ് പുനഃപരിശോധിക്കും: കെ ജയകുമാർ

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്ഥലം ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡന്‍റ് ജയകുമാർ. 75 പേരിൽ 20 പേരുടെ സ്ഥലംമാറ്റമാണ് പുനപരിശോധനക്ക് വിധേയമാക്കാൻ ഇന്ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ചോദിച്ചില്ല എന്നതിന്‍രെ പേരിൽ അവിടേക്ക് നിയമനം നടത്താതിരിക്കാനാകില്ല. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും. എസ്ഐടി ചോദ്യം ചെയ്തതിന്‍റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാർ വിശദീകരിച്ചു.
Read more

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

ദുബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്ന കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് സഫ് വാന്‍ ഷാനു(38)വാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ ഒരുമിച്ചാണ് ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയതെന്നും യാതൊരുവിധ അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് സഫ് വാന്‍ എട്ടുവര്‍ഷത്തോളം സ്വകാര്യ […]
Read more

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

ചെന്നൈ: സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത 75,000വരെയുള്ള വായ്പകള്‍ എഴുതിത്തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. 2025 മെയ് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു. സംസ്ഥാനത്തെ 14.4 ലക്ഷം കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന് 5,932 കോടി രുപയുടെ അധികബാധ്യത ഉണ്ടാകുമെങ്കിലും കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 75,000 രൂപയ്ക്ക് […]
Read more

Recent News