Tag: LATEST

പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: തൃശൂർ ആളൂരിൽ പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കാണ് പരിക്കേറ്റത്. വൈകുന്നേരമായിരുന്നു അപകടം. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]
Read more

വകുപ്പ് മന്ത്രി നിലപാട് പറയട്ടെ: മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നോട്ടീസിന് മറുപടി നൽകിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. മുനമ്പത്തേത് വഖഫ് അല്ലെന്ന് സർക്കാർ നിലപാടെടുത്തിട്ടില്ലെന്നും മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും കെ എസ് ഹംസ വ്യക്തമാക്കി. മുനമ്പം അടക്കം 400 വസ്തുവകൾ പോർട്ടലിൽ ചേർത്തുവെന്നും വഖഫ് ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു. മുനമ്പം ജനത തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും തെറ്റിദ്ധരിക്കപ്പെട്ട ഹതഭാഗ്യരായ കുടുംബങ്ങളോട് വിദ്വേഷമില്ലെന്നും കെ എസ് ഹംസ വ്യക്തമാക്കി. ഫറുഖ് കോളേജ് അടക്കം […]
Read more

സംസ്ഥാനത്ത് പൊന്നിൻ വിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപ ഇടിഞ്ഞ് 1,11,000 രൂപയിലെത്തി. ഗ്രാമിനു 15 രൂപ താഴ്ന്ന് 13,875 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4323 ഡോളർ നിലവാരത്തിൽ തുടരുന്നു.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,137 രൂപയും, പവന് 1,21,096 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,353 രൂപയും പവന് 90,824 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. […]
Read more

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം നൽകും : സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്ന രീതി നടപ്പിലാക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്‌സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. ചില വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിലുള്ള മാതൃകയില്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമല്ല, അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്കും […]
Read more

പകലുറക്കം ടൈപ് 2 ഡയബറ്റിസ് രോഗികളിൽ കരൾരോഗ സാധ്യത കൂട്ടുമെന്ന് പഠനം

ന്യൂഡൽഹി : ഊണ് കഴിഞ്ഞാൽ ഒരൽപം മയങ്ങുന്നത് ശീലമാക്കുന്നവരുണ്ട്. അൽപസമയത്തേക്കുള്ള ഈ ഉറക്കം മാനസികവും ശാരീരികവുമായ ഉന്മേഷം പകരുകയും ചെയ്യും. എന്നാൽ, അരമണിക്കൂറിനപ്പുറം ഉറക്കം പോയാൽ അത് ദോഷകരമാവുകയാണ് ചെയ്യുക. പ്രത്യേകിച്ച് ടൈപ് 2 ഡയബറ്റിസ് ഉള്ളവരിൽ 30 മിനിറ്റിൽ കൂടുതൽ പകലുറങ്ങുന്നത് കരൾരോഗ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. ചൈനയിലെ വെൻസൂ മെ‍ഡിക്കൽ യൂണിവേഴ്സിറ്റി ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ചിക്കാഗോയിൽ വച്ചുനടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പഠനം അവതരിപ്പിച്ചിട്ടുണ്ട്. ടൈപ് 2 ഡയബറ്റിസ് […]
Read more

PM ശ്രീയിൽ ഒപ്പിട്ടതാണ് പ്രശ്നം, ‘: എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ . പിഎം ശ്രീയില്‍ മന്ത്രിസഭയില്‍ ചര്‍ച്ച നടന്നേക്കാമെന്നാണ് ഷംസുദ്ദീന്‍ പറഞ്ഞത്. പി എം ശ്രീയില്‍ അതിന്റെതായ രാഷ്ട്രീയമുണ്ട്. മന്ത്രിസഭയില്‍ പദ്ധതി ചര്‍ച്ചയ്ക്ക് വെച്ചാല്‍ മുഖ്യമന്ത്രി തന്നെ അത് വിവരിക്കുമെന്നാണ് അദേഹം പറഞ്ഞത്. ‘എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതാണ് പ്രശ്‌നമെന്നും ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ആ രീതിയില്‍ മുന്നോട്ടു പോകാമായിരുന്നു, ഇനി നയപരമായ തീരുമാനം എടുക്കും’ എന്നാണ് ഷംസുദ്ദീന്‍ പറഞ്ഞത്. ഭരണ മാറ്റത്തിന് പിന്നാലെ പിഎം ശ്രീ […]
Read more

ഉദ്ധവിന് വീണ്ടും വൻ തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) വീണ്ടുമൊരു പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. പതിനാറോളം എം.എൽ.എ.മാരും ഏഴ് എം.പി.മാരും പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽത്തന്നെ പുതിയ വിഭാഗം രൂപപ്പെട്ടേക്കുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 2022-ലെ വിമതനീക്കത്തിന് ശേഷം ഉദ്ധവിന് ഏൽക്കുന്ന വലിയ തിരിച്ചടിയാകും ഇത്. ശിവസേന (യു.ബി.ടി.)യുടെ ചില എം.പി.മാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. ഇതേത്തുടർന്ന് ഉദ്ധവ് താക്കറെ പാർട്ടിയിലെ ഒൻപത് ലോക്സഭാ എം.പി.മാരുടെ യോഗം മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ […]
Read more

തിരുവനന്തപുരം പേരൂർക്കട സ്വദേശിനി ഖത്തറിൽ അന്തരിച്ചു

തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി ഖത്തറിൽ നിര്യാതയായി. വാഴയില കസ്തൂർബാ ഗാന്ധി ലൈൻ കിഴക്കെവിളയിൽ മോഹനൻ കൊച്ചീ നാരായണന്റെ ഭാര്യ അമ്പിളി ആണ് മരിച്ചത്. 69 വയസായിരുന്നു. മകൾ ആര്യ മോഹനൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. ആനന്ദ് വേലായുധൻ ശ്രീകുമാർ ആണ് മരുമകൻ. ഖത്തറിലെ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Read more

വിലകുറവിൽ പഴകിയ മത്സ്യം, ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 25പേർ

തിരുവനന്തപുരം: പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നിരവധിപേർ തലസ്ഥാനത്ത് ചികിത്സ തേടിയിട്ടും ആവശ്യത്തിന് പരിശോധനകൾ നടക്കുന്നില്ലെന്ന് പരാതി. ട്രോളിങ് നിരോധനത്തിന് മുമ്പ് തമിഴ്നാട്ടിലും പരിസരങ്ങളിൽ നിന്നുമായി ചെറിയതോതിലായിരുന്നു മീൻ എത്തിയിരുന്നെങ്കിൽ നിലവിൽ മാർക്കറ്റുകളിലേക്ക് വരവ് മീനുകളുടെ കുത്തൊഴുക്കാണ്. എന്നാൽ പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപുരം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടിയത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ […]
Read more

Recent News