സംസ്ഥാനത്ത് പൊന്നിൻ വിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപ ഇടിഞ്ഞ് 1,11,000 രൂപയിലെത്തി. ഗ്രാമിനു 15 രൂപ താഴ്ന്ന് 13,875 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4323 ഡോളർ നിലവാരത്തിൽ തുടരുന്നു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,137 രൂപയും, പവന് 1,21,096 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,353 രൂപയും പവന് 90,824 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇറാനും യുഎസും തമ്മിൽ‌ സമാധാന കരാറിലേക്ക് ഡീൽ ഒപ്പുവയ്ക്കലിലേക്ക് കടക്കാൻ ഏതാണ്ട് ധാരണയായതും ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽവച്ച് കരാർ‌ ഒപ്പിടാൻ തീരുമാനിച്ചതും കാരണം കഴിഞ്ഞ ദിവസം സ്വർണവില ഉയർന്നിരുന്നു. വിപണിയിൽ ഇന്നും അതെ ട്രെൻഡ് തുടരുമെന്ന് പ്രതീക്ഷിച്ചിടത്താണ് അപ്രതീക്ഷിത ഇടിവ്.

Leave a Reply

Your email address will not be published. Required fields are marked *