കൊൽക്കത്ത: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് തകരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്കി തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തൃണമൂൽ കോൺഗ്രസ് വിട്ട് വന്ന എംപിമാര്‍ക്ക് മന്ത്രി സ്ഥാനം നല്കാന് ബിജെപി ആലോചിക്കുന്നു എന്നാണ് സൂചന.
സുദീപ് ബന്ദോപാധ്യായ, ശര്‍മിള സര്‍ക്കാര്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍ ഉള്ളത്. അതേസമയം, വിമതര്‍ എന്‍സിപിഐ-യില്‍ ലയിക്കുന്ന കാര്യത്തില്‍ ലോക്സഭാ സ്പീക്കര്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ രേഖാമൂലമുള്ള ഉപദേശം തേടും. കൂറുമാറ്റ നിരോധന നിയമപ്രകാരം ലയനം നിലനില്‍ക്കുമോ എന്നും, കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകാതിരിക്കാനുമാണ് മുന്‍കരുതല്‍. ലയനത്തില്‍ അന്തിമ തീരുമാനം ഇരുപക്ഷത്തെയും കേട്ട ശേഷമായിരിക്കും.
അതിനിടെ മമതയുടെ വിശ്വസ്തന് ഫിര്‍ഹാദ് ഹക്കിമും വിമത പക്ഷത്തേയും കേട്ടതിന് ശേഷമായിരിക്കും. അതേസമയം, വിശ്വസ്തനായ ഫിര്‍ഹാദ് ഹക്കിമിന്റെ നിലപാട് മമതയ്ക്ക് ഇരുട്ടടിയായി. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വികസന ആഹ്വാനത്തെ ഫിര്‍ഹാദ് പരസ്യമായി പിന്തുണച്ചു. മുന്‍പ് വിമത പ്രതിസന്ധിക്കിടെ മമത വിളിച്ച യോഗത്തില്‍ പങ്കെടുത്ത എട്ട് എംഎല്‍എമാരില്‍ ഒരാളായിരുന്നു ഫിര്‍ഹാദ് ഹക്കിം.
