Tag: LATEST

എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല: പി രാജീവ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്. പ്രചാരണത്തില്‍ പാര്‍ട്ടി ഉയര്‍ത്തിയ ‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചതെന്നും പി രാജീവ് പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പി രാജീവിന്റെ തുറന്നുപറച്ചില്‍. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് പാര്‍ട്ടി കരുതിയത്. വര്‍ഗ്ഗ ബഹുജന […]
Read more

കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല

കണ്ണൂര്‍: ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. കൂത്തുപറമ്പ് എംഎല്‍എ പി കെ പ്രവീണിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. പ്രദേശവാസികള്‍ക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരില്‍ പനി ബാധിച്ച് […]
Read more

വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല

ബത്തേരി: വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം ബാധിച്ച വിദ്യാര്‍ഥികളുടെ എണ്ണം 17 ആയി. സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച വിദ്യാര്‍ഥിയുടെ സാമ്പിള്‍ ആണ് പോസിറ്റീവായത്. 21 പേര്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 538 വിദ്യാര്‍ഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. കണ്ണൂരിലും രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ […]
Read more

വൈഭവ് സൂര്യവംശിയെ പ്രകോപിപ്പിച്ചത് ലങ്കൻ താരത്തിന്‍റെ ആ വാക്കുകൾ

ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിനൊടുവില്‍ ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളുമായി കൈയാങ്കളി്ക്ക് ഇടയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ദംബുള്ളയിലെ രൺഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ സൂപ്പർ ഓവർ നാടകീയതയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ ഉന്തും തള്ളും ഉണ്ടായത്. സൂപ്പര്‍ ഓവര്‍ വിജയത്തിനുശേഷം ലങ്കൻ കളിക്കാരുടെ അതിരുവിട്ട സ്ലെഡ്ജിങ്ങാണ് ശാന്തനായ വൈഭവിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിശ്ചിത ഓവറുകളിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. അവസാന പന്തിൽ […]
Read more

ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല

കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മംഗളുരു സ്വദേശി സന്ദീപ് നായിക്കിനെയാണ് മോഷ്ടാവെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മരിച്ചത് മലയാളിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബംഗാള്‍ പൊലീസ് മംഗളുരു പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. പശ്ചിമബംഗാളിലെ ദക്ഷിണ പർഗാനാസ് ജില്ലയിലെ കുല്‍താലിയിലാണ് മോഷ്ടാവെന്ന് സംശയിച്ച് മുപ്പതുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് പിടികൂടിയിരുന്നു. അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മോഷ്ടാവാണെന്ന് […]
Read more

ലോകകപ്പിൽ വിവാദക്കൊടുങ്കാറ്റുയർത്തി ഇറാൻ താരം; വിലക്കണമെന്ന് ആരാധകർ

കാലിഫോര്‍ണിയ: ഫിഫ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇറാൻ സമനില പൊരുതി നേടിയതിന് പിന്നാലെ ഇറാൻ താരത്തിന്‍റെ ഗോളാഘോഷത്തെച്ചൊല്ലി വിവാദം. മത്സരത്തിൽ രണ്ട് വട്ടം പിന്നിലായിട്ടും ഇറാന്‍ സമനില പിടിച്ചിരുന്നു. ഇതില്‍ രണ്ടാം പകുതിയില്‍ 2-1ന് പിന്നിലായപ്പോള്‍ ഇറാന്റെ രക്ഷകനായി നിർണായകമായ സമനില ഗോൾ നേടിയ മിഡ്ഫീൽഡർ മൊഹമ്മദ് മൊഹെബിയുടെ ഗോൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഗോളടിച്ചതിന് പിന്നാലെ താരം കൈകൾ കൊണ്ട് ‘തോക്കിൽ നിന്ന് വെടിയുതിർക്കുന്ന’ രീതിയിൽ ആഘോഷിക്കുകയായിരുന്നു. ഇതോടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന […]
Read more

ജീവിതത്തിന്‍റെ നേർക്കാഴ്ചയായി ‘ഹബീബി’; ശ്രദ്ധ നേടി തമിഴ് ചിത്രം

കൊച്ചി : പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും തമിഴ് താരം ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ, പുതുമുഖ നായകൻ ഈസ, മാളവിക മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ഹബീബി. റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റർടെയ്ന്‍മെന്റ്, ജികെഎസ് ബ്രദേഴ്‌സ് എന്നീ ബാനറുകളില്‍ നിർമ്മിച്ച ഈ ചിത്രം മീര കതിരവന്റെ മൂന്നാമത്തെ സംവിധാന സംരംഭവും മാളവിക മനോജിന്റെ അരങ്ങേറ്റ ചിത്രവുമാണ്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെയും കുടുംബബന്ധങ്ങളുടെ ആഴങ്ങളെയും സ്പർശിക്കുന്ന ഈ ചിത്രം മുസ്ലിം […]
Read more

അനന്തൻ കാട്’ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്ത്

കൊച്ചി : പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്ത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയിരിക്കുന്ന ട്രെയിലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ […]
Read more

കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്ന് പരാതി

കോഴിക്കോട്: കെഎസ്ആര്‍ടിസി യാത്രക്കാരില്‍ നിന്ന് സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്ന് പരാതി. ടിക്കറ്റ് നിരക്കിനും സെസ്സിനും പുറമേ സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്നാണ് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രാധാകൃഷ്ണനാണ് പരാതി നല്‍കിയത്. സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസില്‍ അധിക ചാര്‍ജ് ഈടാക്കിയെന്നാണ് ആരോപണം. അധികമായി നാല് രൂപയാണ് വാങ്ങിയത്. ടിക്കറ്റില്‍ സര്‍വീസ് ടാക്‌സ് എന്ന് രേഖപ്പെടുത്തിയിരുന്നു. പേരാമ്പ്രയില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലേക്കാണ് യാത്ര ചെയ്തത്. സ്ഥിരം യാത്രക്കാരനാണ് താനെന്നും സാധാരണയായി 79 രൂപയാണ് കൊടുത്തുകൊണ്ടിരുന്നതെന്നും യാത്രക്കാരൻ പറയുന്നു. പെട്ടെന്നത് 85 […]
Read more

19 ന് ജനീവയിൽ ഔദ്യോഗിക ഒപ്പിടൽ; ട്രംപ് ഫ്രാൻസിൽ, മോദിയുമായി നാളെ കൂടിക്കാഴ്ച

പാരിസ്: ലോകം ഉറ്റുനോക്കുന്ന അമേരിക്ക – ഇറാൻ സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അതീവ രഹസ്യമായാണ് കരാർ വിവരങ്ങൾ ഇരു രാജ്യങ്ങളും സൂക്ഷിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ജനീവയിൽ വെച്ച് അമേരിക്കയും ഇറാനും കരാറിൽ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം. അതുവരെ ധാരണയുടെ കൂടുതൽ വിശദാംശങ്ങൾ രഹസ്യമാക്കി വെക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. യു എസുമായി ഉണ്ടാക്കിയ ഈ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ […]
Read more

Recent News