Tag: LATEST

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ‘പ്രിയദര്‍ശിനി സൗജന്യ യാത്രാ’ പദ്ധതി വന്‍ ഹിറ്റ്. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്. തിങ്കളാഴ്ച കെഎസ്ആർടിസി ഓർഡിനറി ബസിൽ ആകെ യാത്രചെയ്തത് 13,29,938 സ്ത്രീകളാണ്. ഇതിൽ സീറോ ടിക്കറ്റിൽ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. പദ്ധതി ആരംഭിച്ച 10 […]
Read more

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം’സിറപ്പുകളും ഇനിമുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ […]
Read more

നാലുദിവസം മുന്‍പ് കാണാതായ പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

മസ്‌കത്ത്: ഒമാനിലെ സമൈലില്‍ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മീനാട് നെടുങ്ങോലം കുഞ്ഞന്‍പിള്ള മന്ദിരത്തില്‍ രാമഭദ്രന്‍ (56) ആണ് മരിച്ചത്. 15 വര്‍ഷത്തിലേറെയായി സമാഇലിലെ ലിസൂഖ് മേഖലയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്ന രാമഭദ്രനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമാല്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള വഴിയിലെ വാദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വെള്ളിയാഴ്ച തന്നെ മരണം സംഭവിച്ചുണ്ടാകുമെന്ന് കരുതുന്നു. പരേതരായ പത്മനാഭപിള്ള, ചെല്ലമ്മ […]
Read more

ആഭ്യന്തര മന്ത്രിക്ക് ​ഗുരുവായൂരില്‍ വെണ്ണ കൊണ്ട് തുലാഭാരം

തൃശൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്. ശീവേലി കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ ദര്‍ശിച്ച് അനുഗ്രഹം തേടി. തുടര്‍ന്ന് മന്ത്രി തുലാഭാര വഴിപാട് നടത്തി. വെണ്ണയും വിറകുമായിരുന്നു തുലാഭാരം നേര്‍ന്നത്. 75 കിലോ വേണ്ടി വന്നു. ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും മന്ത്രി ഏറ്റുവാങ്ങി ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികള്‍ തെളിഞ്ഞു. സ്വര്‍ണ പ്രഭയില്‍ തെളിഞ്ഞ […]
Read more

മുൻ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരെ പോസ്റ്റ്; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വിമർശനം

തൃശൂർ: പ്രിയദര്‍ശിനി പദ്ധതിയെ കുറിച്ചുള്ള പോസ്റ്റിൽ മുൻ മന്ത്രി ജെ. ചിഞ്ചുറാണിയെ പരിഹസിച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വിമർശനം. ചിഞ്ചുറാണി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നിൽക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു ശ്രീനാദേവിയുടെ പോസ്റ്റ്. എല്ലാ സ്ത്രീകൾക്കും കയറാം, മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരമില്ലാത്ത ചിലർക്കും കയറാം. സൗജന്യം മാത്രം സ്വീകരിക്കുന്ന അവർക്കും കയറാം എന്നായിരുന്നു ശ്രീനാദേവി കുറിച്ചത്. കുറിപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ കേരളത്തിന്‍റെ മുൻ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വകുപ്പിനെ ദുരുപയോഗം ചെയ്ത് ഒരു മുൻ […]
Read more

മലയിടംതുരുത്തിലെ ഭൂമി തര്‍ക്കം; കരാറില്‍ ഒപ്പിട്ടു

കൊച്ചി: മലയിടംതുരുത്ത് പാര്യത്തുകാവിലെ ഭൂമി തര്‍ക്കത്തിന് പരിഹാരം ആകുന്നു. എറണാകുളം കളക്ട്രേറ്റില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ധപ്പെട്ട കക്ഷികള്‍ കരാറില്‍ ഒപ്പുവെച്ചു. മന്ത്രി റോജി എം ജോണ്‍, സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്‍, കളക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ ഇന്നത്തേത് അടക്കം അഞ്ച് തവണ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ഭൂമി തര്‍ക്കത്തിന് പരിഹാരം ആയത്. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ കരാര്‍ ആണ് ഒപ്പുവെച്ചതെന്നും ഒരു വര്‍ഷത്തിനകം കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി റോജി […]
Read more

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട KSRTC ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോട്ടറി കടയിലേക്കാണ് ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയിലെത്തിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ സമയം റോഡിലും ലോട്ടറി കടയിലും തിരിക്കുണ്ടായിരുന്നില്ലെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഫയർഫോഴ്സ് എത്തിയാണ് […]
Read more

സ്പെയിനിനെ തടുത്തിട്ട കാവൽമാലാഖ, ഒറ്റ രാത്രികൊണ്ട് 3000-ൽ നിന്ന് മില്യണയറായി

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിൽ വെറും 3000 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന ഒരു സാധാരണ ഗോൾകീപ്പർ. എന്നാൽ ഒരൊറ്റ മത്സരം തീരും മുൻപ് അയാൾ ഇൻസ്റ്റഗ്രാമിൽ 1.7 മില്യൺ ഫോളോവേഴ്സുമായി മില്യണയറാവുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ള സെർച്ച് എഞ്ചിനുകളിൽ ‘V’ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ലോകം ഇന്ന് ഏറ്റവും കൂടുതൽ തിരയുന്ന ആ പേര് അതിവേഗം ആദ്യം തെളിഞ്ഞു വരുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിന്‍റെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഇരു കൈകൾ കൊണ്ട് തടുത്തിട്ട്, നാൽപതാം വയസ്സിൽ ഒരു മനുഷ്യൻ ചരിത്രത്തിലേക്ക് സ്വന്തം പേരെഴുതി […]
Read more

പ്രിയദർശിനി പദ്ധതി; ആദ്യ ദിനം ഇന്ധന തുക പോലും കിട്ടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

തൃശൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസുടമകൾ. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ അത് ബാധിച്ചു തുടങ്ങി. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്നും തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ലെന്നും കൃത്യം കണക്കുകൾ ഇന്ന് അറിയാമെന്നും സ്വകാര്യ ബസുടമകൾ പറഞ്ഞു. സർവീസ് നിർത്തി സമരം ചെയ്യുന്നത് […]
Read more

അമേരിക്കന്‍ സേനയുടെ ബോംബര്‍ വിമാനം തകര്‍ന്ന് 8 മരണം

കാലിഫോര്‍ണിയ: അമേരിക്കന്‍ സേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്ന് അപകടം. അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായി സേന അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. അമേരിക്കന്‍ സേനയുടെ സബ് സോണിക് ശേഷിയുള്ള സ്ട്രാറ്റജിക് ബോംബറാണ് തകര്‍ന്നുവീണത്. കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് വ്യോമസേന താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. പതിവ് പരീക്ഷണ ദൗത്യത്തിനിടെ പ്രാദേശിക സമയം തിങ്കളാഴ്ടച 11.20ഓടെയാണ് അപകടമുണ്ടായതെന്ന് കേണല്‍ ജെയിംസ് ഹെയ്‌സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവരെല്ലാം അമേരിക്കന്‍ പൗരന്മാരാണെന്നും സൈനികരും […]
Read more

Recent News