Tag: LATEST

കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന്

കുവൈത്ത് : കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം. ഈജിപ്തിൽ നിന്നും കടത്തിയ മയക്കുമരുന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി പിടികൂടുകയായിരുന്നു. പതിവായി നടത്തുന്ന യാത്രാ പരിശോധനകൾക്കിടയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. വിമാനമിറങ്ങിയ ഒരു യാത്രക്കാരന്റെ ലഗേജിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. സംശയത്തെ തുടർന്ന് ഇയാളുടെ ബാഗുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോഴിയിറച്ചിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) എന്ന മാരക മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയിൽ […]
Read more

10 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: വിസ സംബന്ധമായ നിയമ കുരുക്കുകൾ കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം ‘ശ്രീ ജനാർദ്ദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരെൻറ കീഴിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എന്നാൽ, വിസയുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോകാൻ […]
Read more

സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ആക്രമിക്കുന്നത് RSS രീതിയെന്ന് സിജെപി സ്ഥാപകന്‍

ജയ്പൂര്‍: കഴിഞ്ഞ ദിവസം തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. ആക്രമണങ്ങളെ ഭയപ്പെടുന്നില്ലന്നും സിജെപി പിന്തുടരുന്നത് ഗാന്ധിജിയെയും അംബേദ്കറിനെയുമാണെന്നും അദ്ദേഹം പറഞ്ഞു. സിജെപിയുടേത് സത്യാഗ്രഹ സമരമാണ്. സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ആക്രമിക്കുന്നത് ആര്‍എസ്എസ് രീതിയാണ്. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്താനുമുള്ള ശ്രമമാണിതെന്നും ‘ അഭിജീത് പറഞ്ഞു. ആരെങ്കിലും സര്‍ക്കാരിനെതിരെയോ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയോ സംസാരിച്ചാല്‍ അവര്‍ ഇങ്ങനെയാണ് ചെയ്യുന്നത്. അതില്‍ പുതുമയൊന്നുമില്ലെന്നും അദ്ദേഹം […]
Read more

മദ്യനയത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് തുറന്ന കത്തയച്ച് കേരള കാതോലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) മദ്യവിരുദ്ധ സമിതി. സംസ്ഥാനത്ത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ മദ്യനയം തുടർന്നും നടപ്പിലാക്കണമെന്നും പുതിയ മദ്യശാലകൾ തുടങ്ങരുതെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. പിണറായി സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച സമിതി, ഈ നയങ്ങൾ പൂർണമായും തിരുത്തണമെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാപകമായി മദ്യശാലകൾ തുറന്ന നടപടി പിൻവലിക്കണമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്ത് പുതിയ മദ്യശാലകൾ അനുവദിക്കരുത് എന്നതാണ് സമിതി […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രോമോ നാളെ ജൂൺ 17 ന് പുറത്തു വരും. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. സൂപ്പർ വിജയം നേടിയ ലക്കി […]
Read more

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പരിപാടികളും തെരഞ്ഞെടുപ്പ് കാരണം തടസപ്പെട്ടതാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കാൻ കാരണമെന്ന് ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ. തദ്ദേശ സ്ഥാപനങ്ങള്‍ ഡിസംബറിലാണ് അധികാരത്തില്‍ വന്നത്. 80 ശതമാനവും പുതിയ ആളുകളായിരുന്നു. ഇവര്‍ ഒന്ന് പരിചയപ്പെട്ട് വരുമ്പോഴേക്ക് മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടു. ഇത് ആരുടെയും കുറ്റമല്ല. അതുകൊണ്ട് പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടിയെന്നും കെ. മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല ബാധിച്ച് മരിച്ചത് അഞ്ച് പേരാണെന്ന് […]
Read more

ശബരിമലയിൽ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതരുടെ […]
Read more

ഇ. പി ജയരാജന് കുരുക്ക്; ഇൻഡി​​ഗോ വിമാനത്തിലെ പ്രതിഷേധത്തിൽ അന്വേഷണം

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ. പി ജയരാജനെതിരെ അന്വേഷണം. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. കേസ് ഒഴിവാക്കി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു 2022 ജൂൺ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് […]
Read more

വെള്ളാപ്പള്ളി നടേശനെ വസതിയിലെത്തി സന്ദർശിച്ച് മന്ത്രി മോൻസ് ജോസഫ്

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ച് ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കാണാൻ ആദ്യമായാണ് മോൻസ് എത്തിയത്. വെള്ളാപ്പള്ളി നടേശനാണ് ഫേസ്ബുക്കിലൂടെ മന്ത്രി സന്ദര്‍ശിച്ച കാര്യം അറിയിച്ചത്. പൊതുപ്രവർത്തന രംഗത്ത് പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന്‍റെ നല്ലൊരു […]
Read more

‘സാരഥി’ പോര്‍ട്ടലിലെ തകരാര്‍; ലേണേഴ്സ് പരീക്ഷകൾ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ. രണ്ടുദിവസമായി ലേണേഴ്സ് പരീക്ഷകൾ മുടങ്ങി. ‘സാരഥി’ പോര്‍ട്ടലിലെ തകരാര്‍ മൂലം സംസ്ഥാനത്ത് ആര്‍ടി ഓഫീസുകളിലെത്തി മടങ്ങിപ്പോകുന്നത് നൂറുകണക്കിനാളുകളാണ്. ഡ്രൈവിങ് ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍, ലൈസന്‍സിലെ വിലാസം മാറ്റല്‍, രാജ്യാന്തര ലൈസന്‍സ് നല്‍കല്‍ തുടങ്ങി 35 സേവനങ്ങളാണ് ‘സാരഥി’ പോര്‍ട്ടല്‍ വഴി നല്‍കുന്നത്. ലേണേഴ്‌സിനും മറ്റും അപേക്ഷ നല്‍കി ഓഫീസിലെത്തിയവര്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റാതെയായി. എന്‍ഐസിക്കാണ് പോര്‍ട്ടലിന്റെ ചുമതലയെന്നും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് പരിമിതികള്‍ ഉണ്ടെന്നും വിവിധ ആര്‍ടിഒകളില്‍ നോട്ടീസ് […]
Read more

Recent News