കൊച്ചി : പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്ത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയിരിക്കുന്ന ട്രെയിലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ ഒരുകാലത്തെ ചരിത്രം കൂടി ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.
അനന്തൻ കാട്’ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്ത്
